Today: 13 Jun 2024 GMT   Tell Your Friend
Advertisements
ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് കേരളത്തില്‍ കോടികളുടെ തട്ടിപ്പ്
Photo #1 - India - Otta Nottathil - israel_kerala_job_scam
കൊച്ചി: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി പണം വാങ്ങിയ സംഭവത്തില്‍ മൂന്നുപേരെ ഇടുക്കി മുരിക്കാശ്ശേരി പൊലീസ് അറസ്ററ് ചെയ്തതോടെ പുറത്തുവന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്. 2023 ഏപ്രില്‍ മുതല്‍ പലരില്‍ നിന്നായി അഞ്ച് ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് സംഘം തട്ടിയെടുത്തത്. എം ആന്‍ഡ് കെ ഗ്ളോബല്‍ സൊല്യൂഷന്‍സ് എന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ പേരിലായിരുന്നു തട്ടിപ്പ്.

ഊന്നുകല്ല്, കുട്ടമംഗലം സ്വദേശി തളിച്ചിറയില്‍ ടി.കെ. കുര്യാക്കോസ്, ഇടുക്കി മുരിക്കാശ്ശേരി ചിറപ്പുറത്ത് സി.എ. എബ്രഹാം, എബ്രഹാമിന്‍റെ ഭാര്യ ബീന എബ്രഹാം എന്നിവരെയാണ് മുരിക്കാശ്ശേരി സിഐ അനില്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്ററ് ചെയ്തത്.

ഇടുക്കി മുള്ളരിക്കുട്ടി സ്വദേശി ഫിലിപ്പ് വര്‍ഗീസിന്‍റെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപ ഇവര്‍ ഫിലിപ്പില്‍നിന്ന് വാങ്ങിയിരുന്നു. പിന്നീട് പല തവണ പണം ആവശ്യപ്പെട്ടതല്ലാതെ ജോലി കിട്ടിയില്ല. തുടര്‍ന്നാണ് പരാതി നല്‍കിയത്.

ഒന്നാം പ്രതിയായ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ തലക്കോട്, അടിമാലി, മുരിക്കാശേരി എം ആന്‍ഡ് കെ ഗ്ളോബല്‍ സൊല്യൂഷന്‍സ് എന്ന പേരില്‍ നടത്തിയിരുന്ന റിക്രൂട്ടിങ് ഏജന്‍സി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.

പണം നല്‍കിയവര്‍ പരാതിയുമോയി പൊലീസിനെ സമീപിച്ചതോടെ ഇവര്‍ ഓഫിസുകള്‍ പൂട്ടി മുങ്ങി. ആഴ്ച്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ തൊടുപുഴയില്‍ നിന്നു രണ്ടും മൂന്നും പ്രതികളെ മുരിക്കാശ്ശേരി പൊലീസ് കസ്ററഡിയിലെടുത്തു. രണ്ടാം പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആലുവയില്‍ നിന്നാണ് ഒന്നാം പ്രതി കുര്യാക്കോസിനെ പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറിലധികം ആളുകള്‍ ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
- dated 07 Jun 2024


Comments:
Keywords: India - Otta Nottathil - israel_kerala_job_scam India - Otta Nottathil - israel_kerala_job_scam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Lakme_Salon_Exclusive_Cherthala_started
ചേര്‍ത്തലയുടെ തിലക്കുറിയായി LAKME Exclusive Salon Recent or Hot News
തുടര്‍ന്നു വായിക്കുക
lokakeralasabha_2024
ലോക കേരളസഭയ്ക്ക് അരങ്ങൊരുങ്ങി Recent or Hot News
പ്രവാസിഓണ്‍ലൈന്‍ മുഖ്യ പത്രാധിപര്‍ ജോസ് കുമ്പിളുവേലില്‍ അടക്കം ഇരുനൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയില്‍ പങ്കെടുക്കുന്നുണ്ഢ്. തുടര്‍ന്നു വായിക്കുക
russia_indian_students_drown
റഷ്യയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
loka_kerala_sabha_inaguration_june13th
4ാം ലോകകേരള സഭ ; 103 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ : ലോകകേരളം പോര്‍ട്ടല്‍ ലോഞ്ചും സര്‍വ്വേ റിപ്പോര്‍ട്ടും ജൂണ്‍ 13 ന്
തുടര്‍ന്നു വായിക്കുക
norka_inlf_language_course_norka_starting
എന്‍.ഐ.എഫ്.എല്‍ ലില്‍ IELTS & OET മോക്ക് ടെസ്ററ് (ഓഫ്ലൈന്‍) പരിശീലനത്തിന് ഇപ്പോള്‍ രജിസ്ററര്‍ ചെയ്യാം
തുടര്‍ന്നു വായിക്കുക
modi_in_kanyakumari
നരേന്ദ്ര മോദി കന്യാകുമാരിയില്‍ ധ്യാനം തുടങ്ങി ; വന്‍ സുരക്ഷയില്‍ വിവേകാനന്ദപ്പാറ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us