Today: 04 Jun 2020 GMT   Tell Your Friend
Advertisements
ഇസ്റോ പരാജയമോ ? ഓര്‍ബിറ്റര്‍ സുരക്ഷിതം, പ്രവര്‍ത്തനക്ഷമം
Photo #1 - India - Otta Nottathil - isro_vikram
ബംഗളുരു : ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത് രാജ്യത്തെയാകെ നിരാശയിലാക്കി. ചന്രേ്ദാപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് ആശയവിനിമയം നഷ്ടമായത്. എന്നാല്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ സുരക്ഷിതമാണെന്നും ചന്ദ്രനു ചുറ്റും ഭ്രമണം ഓര്‍ബിറ്ററിന് കേടുപാടുകളില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലൂടെ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പൊട്ടിക്കരഞ്ഞ് എ.എസ്.ആര്‍.ഒ ചെയര്‍മാന്‍; മാറോടണച്ച് പ്രധാനമന്ത്രി

ചന്ദ്രയാന്‍ രണ്ട് ദൗത്യം സംബന്ധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ശേഷം ബെംഗളൂരുവിലെ ഐഎസ് ആര്‍ ഒ കേന്ദ്രത്തില്‍ നടന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍. രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം പ്രധാനമന്ത്രി മടങ്ങാനൊരുങ്ങവേ യാത്ര അയക്കാന്‍ എത്തിയ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ വിതുമ്പി. ഇതു കണ്ട പ്രധാനമന്ത്രി അദ്ദേഹത്തെ മാറോടണച്ച് പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഇത് ചുറ്റും നിന്നവരെയെല്ലാം സങ്കടത്തിലാക്കി.

'രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്'; ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

രാജ്യം ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞര്‍ക്കൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ലക്ഷ്യം കാണാത്ത സംഭവത്തില്‍ രാജ്യത്തെ അഭിസംബധന ചെയ്യുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പുലര്‍ച്ചെയാണ് സോഫ്റ്റ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ചന്ദ്രയാന്‍
ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഇതിന് മണിക്കൂറുകള്‍ക്കു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധനചെയ്തത്. ദൗത്യത്തിന് സാക്ഷിയാകാനാണ് പ്രധാനമന്ത്രി ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലെത്തിയത്.
- dated 07 Sep 2019


Comments:
Keywords: India - Otta Nottathil - isro_vikram India - Otta Nottathil - isro_vikram,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
29520201veerendrakumar
എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
29520202covid
ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ചൈനയിലേതിന്റെ ഇരട്ടി Recent or Hot News
~ മരണസംഖ്യയിലും മറികടന്നു
തുടര്‍ന്നു വായിക്കുക
bishop_mar_mathew_anikuzhikattil_expired
ഇടുക്കി രൂപതയുടെ പ്രഥമ ഇടയശ്രേഷ്ഠന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കാലം ചെയ്തു
തുടര്‍ന്നു വായിക്കുക
rishi_kapoor_died
ഋഷി കപൂര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
20420204arundhathi
കൊറോണകാലത്ത് വ്യക്തമാകുന്നത് ഇന്ത്യയിലെ മുസ്ളിം വിരോധമെന്ന് അരുന്ധതി റോയ്
തുടര്‍ന്നു വായിക്കുക
lokam_muzhuvan_song_virrel
ലോകം മുഴുവന്‍ സുഖം പകരാനായി സ്നേനഹ ദീപമേ മിഴി തുറക്കു;ചിത്രയും,സുജാതയും,ശരത്തും സംഘവും ഹൃദയമുരുകി പാടുന്നു
തുടര്‍ന്നു വായിക്കുക
india_locked_down_for_21_days
രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us