Today: 17 Nov 2018 GMT   Tell Your Friend
Advertisements
ജെറീഷ് ഈട്ടിക്കല്‍ കാറപകടത്തില്‍ മരിച്ചു
Photo #1 - India - Otta Nottathil - jerish_accident_ranni
Photo #2 - India - Otta Nottathil - jerish_accident_ranni
റാന്നി: ജെറീഷ് പി വര്‍ഗീസ്(34) കാറപകടത്തില്‍ മരിച്ചു.നിര്‍മ്മലപുരം ഈട്ടിക്കല്‍ കുടുംബാംഗമായ ജെറിഷ് ഇന്നു പുലര്‍ച്ചെ റാന്നി, ചെത്തോങ്കരയില്‍ വെച്ച് കാറും പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിച്ചാണ് മരിച്ചത്. മാരുതി കാറാണ് ജെറീഷ് ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ജെറീഷ് കാറിലിരുന്നുതന്നെ മരിച്ചു. സംഭവത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. കാര്‍വെട്ടിപ്പൊളിച്ചാണ് ജെറീഷിനെ പുറത്തെടുത്തത്. ജെറീഷ് മാത്രമാണ് കാറിലുണ്ടായിരുന്നത്.എടിഎമ്മില്‍ പോയി കാഷ് കളക്ട് ചെയ്തു തിരിച്ചു വീട്ടിലേയ്ക്കു മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള തിരക്കിനിടയിലാണ് ജെറീഷിനെ മരണം കവര്‍ന്നത്.
ഡെല്‍ഹിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന ജെറീഷ് കഴിഞ്ഞകാലത്ത് കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ റാന്നിയിലുള്ള സ്വന്തം വീടും മറ്റു സ്വത്തുക്കളും രക്ഷപെടുത്താന്‍ എത്തിയതിനു ശേഷം തിരികെ ഡെല്‍ഹിയിലേക്കു പോയി, ഇക്കഴിഞ്ഞയാഴ്ചയാണ് വീണ്ടും തിരിച്ചുവന്നത്. ഭാര്യ ഗള്‍ഫില്‍ നഴ്സാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്.

പ്രളയ കെടുതിയില്‍ ഒരുപാട് പേര്‍ക്ക് തണലായി മുന്‍പന്തിയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങളും ദുരിതാശാസ പ്രവര്‍ത്തനങ്ങളും നടത്തിയ ജെറീഷിന്റെ അകാല മരണത്തില്‍ സുഹൃത്തുക്കളും നാട്ടുകാരും ഞടുക്കത്തിലാണ്.
നല്ലൊരു സുഹൃത്തായ ജെറിഷിന്റെ അകാല വേര്‍പാടില്‍ അനുശോചിയ്ക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തി നേരുന്നു.
- dated 03 Nov 2018


Comments:
Keywords: India - Otta Nottathil - jerish_accident_ranni India - Otta Nottathil - jerish_accident_ranni,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us