Today: 20 Nov 2017 GMT   Tell Your Friend
Advertisements
നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണു മോദി നടപ്പാക്കുന്നത്: കണ്ണന്താനം
Photo #1 - India - Otta Nottathil - kanamthanam_speech_modi
മൂവാറ്റുപുഴ : പുതിയ ഇന്ത്യയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. രാജ്യത്തെ എല്ലാ പാവങ്ങള്‍ക്കും വീട്, പാചകവാതകം, ബാങ്ക് അക്കൗണ്ട്, ശുചിമുറി എന്നിവ നല്‍കുകയാണു മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും പുതിയ ടൂറിസം, ഐടി, ഇലക്രേ്ടാണിക്സ് വകുപ്പ് മന്ത്രിയായ കണ്ണന്താനം വ്യക്തമാക്കി.

ക്രിസ്ത്യാനിയായ താന്‍ എന്തിനു ബിജെപിയില്‍ ചേര്‍ന്നുവെന്നു ചിലര്‍ ചോദിക്കുന്നുണ്ട്. ഒരു നല്ല ക്രിസ്ത്യാനി ചെയ്യേണ്ട കാര്യങ്ങളാണു മോദി ചെയ്യുന്നതെന്നാണ് അവര്‍ക്കുള്ള ഉത്തരം. രാജ്യത്തെ കോടിക്കണക്കിനു വരുന്ന ദരിദ്രര്‍ക്കു വേണ്ടിയാണു ബിജെപി കേന്ദ്രം ഭരിക്കുന്നത്. ഈ മാറ്റം കേരളത്തിലും ഉണ്ടാകാന്‍ എല്ലാവരും സഹകരിക്കണമെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിന്‍റെ സ്വന്തം നാടെന്ന കേരളത്തിന്‍റെ പദവി വീണ്ടെടുക്കാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനു കഴിയുമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ളതാണ് കേരളം. എന്നാല്‍ ടൂറിസ്ററുകള്‍ കേരളത്തെ കയ്യൊഴിഞ്ഞിരിക്കുകയാണ്. മദ്യക്കച്ചവടത്തില്‍നിന്നും ലോട്ടറിക്കച്ചവടത്തില്‍ നിന്നുമുള്ള വരുമാനമാണു കേരളത്തെ ഇന്നു നിലനിര്‍ത്തുന്നത്. മറ്റുവരുമാനമില്ലാതെ കേരളം നട്ടം തിരിയുകയാണ്.

കേരളത്തിന്‍റെ പൊതുകടം 1,42,000 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ടൂറിസം മേഖലയിലുള്ള അനന്തസാധ്യത കേരളത്തിനു പ്രതീക്ഷ നല്‍കുന്നതാണ്. മാറ്റത്തിന്‍റെ ചാലക ശക്തിയായി മാറാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിനു കഴിയുമെന്നും കുമ്മനം പറഞ്ഞു.
- dated 10 Sep 2017


Comments:
Keywords: India - Otta Nottathil - kanamthanam_speech_modi India - Otta Nottathil - kanamthanam_speech_modi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120173
മാനുഷി ചില്ലര്‍ ലോക സുന്ദരി Recent or Hot News
തുടര്‍ന്നു വായിക്കുക
191120175
സ്വവര്‍ഗാനുരാഗത്തിന് വ്യാഖ്യാനവുമായി ശ്രീ ശ്രീ രവിശങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
minister_resigned
കേരളത്തിന്റെ "നെറികെട്ട" മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chandy_thomas
കൈയ്യേറ്റ വകുപ്പ് മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി ; "ണ്ട" പോയിട്ടും ഇപ്പോഴും മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
121120171
മലയാളികള്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതിന് കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
111120179
പ്രവാസി വോട്ടവകാശം: ബില്‍ അടുത്ത സമ്മേളനത്തില്‍
തുടര്‍ന്നു വായിക്കുക
1011201710
കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us