Today: 25 May 2018 GMT   Tell Your Friend
Advertisements
മെട്രോയില്‍ കയറിക്കൂടിയ കുമ്മനത്തിന്റെ മറുപടി ഇങ്ങനെ
Photo #1 - India - Otta Nottathil - kummanam_in_metro
കൊച്ചി : രാജ്യം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡന്റ്, പ്രധാനമന്ത്രിക്കൊപ്പം കൊച്ചി മെട്രോയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളതുകൊണ്ടാണ് യാത്രയില്‍ പങ്കെടുത്തത്. പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. ആരു പറഞ്ഞിട്ടാണു തന്നെ ഉള്‍പ്പെടുത്തിയതെന്നും അറിയില്ല. ഇക്കാര്യം കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമായറിയാം. എന്നിട്ടും എന്തിനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്ന് കുമ്മനം ചോദിച്ചു.

മെട്രോ ഉദ്ഘാടനത്തിന്റെ പ്രഭ കെടുത്താന്‍ ചില ഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരുടെ കയ്യിലെ കളിപ്പാവയായി മാറരുതെന്ന്, സമൂഹമാധ്യമത്തിലൂടെ യാത്രാവിവാദം ഉയര്‍ത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കുമ്മനം ഓര്‍മിപ്പിച്ചു. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും യാത്രാവിവാദത്തെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാഹനത്തിലാണ് ഞാനും പാലാരിവട്ടം മെട്രോ സ്റേറഷനില്‍ എത്തിയത്. നാവിക വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനും, പരിപാടി കഴിഞ്ഞ് യാത്രയാക്കാനും ഞാനുണ്ടായിരുന്നു. ഈ സമയത്ത് കേരള പൊലീസോ, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയോ തന്നെ തടഞ്ഞില്ല. മാത്രമല്ല, എനിക്ക് ആവശ്യമായ സഹായങ്ങളും അവര്‍ ചെയ്തുതന്നു. എന്നിട്ടുപോലും ഇതെല്ലാം വിവാദമാക്കുന്നതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കുമ്മനം ആരോപിച്ചു.
കൊച്ചി മെട്രോ റെയിലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള മെട്രോ ട്രെയിന്‍ യാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ജസ്ററിസ് പി.സദാശിവം തുടങ്ങിയവര്‍ക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും യാത്രചെയ്തത് വിവാദമായിരുന്നു. സുരക്ഷാ പ്രശ്നങ്ങളും പ്രോട്ടോക്കോളും ചൂണ്ടിക്കാട്ടി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനെപ്പോലും ഒഴിവാക്കാന്‍ നീക്കം നടന്നതിനു പിന്നാലെയാണ്, കൊച്ചി മെട്രോയിലെ പ്രധാനമന്ത്രിയുടെ കന്നിയാത്രയില്‍ കുമ്മനവും സഹയാത്രികനായത്.
കുമ്മനത്തിന്റെ യാത്രാക്കാര്യത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ കുറിപ്പ് പോസ്ററ് ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്തെത്തുകയും ചെയ്തു. കുമ്മനത്തിന്റെ യാത്രയെ പരിഹസിച്ച് സമൂഹമാധ്യമങ്ങളില്‍ ഒട്ടേറെ ട്രോളുകളും പ്രചരിച്ചിരുന്നു.

വിവാദത്തെക്കുറിച്ച് കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞത്:

സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു നിയന്ത്രണങ്ങളോ സന്നാഹങ്ങളോ ഇല്ലാതിരുന്നു എന്നതിനു തെളിവാണിത്. അങ്ങനെ സംഭവിച്ചെങ്കില്‍ അതിന്റെ ഉത്തരവാദി ആരാണ്. ഞാന്‍ പോയത് വ്യക്തമായി അറിയിപ്പു കിട്ടിയിട്ടാണ്. എന്റെ പേര് അവിടെ ഉള്ളതു കൊണ്ടാണ്. ഇതേക്കുറിച്ച് എനിക്കു കൃത്യമായ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാണ് എസ്പിജിയോ കേരള പൊലീസോ ഒന്നും എന്നെ തടയാതിരുന്നത്. എനിക്കാവശ്യമായിട്ടുള്ള എല്ലാ സഹായങ്ങളും അവര്‍ ചെയ്തുതരികയാണു ചെയ്തത്.

പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും കേരള പൊലീസില്‍നിന്നും യാത്രയെക്കുറിച്ച് അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തിലാണു ഞാന്‍ യാത്ര ചെയ്തത്. പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാനുള്ള വാഹനം ഏര്‍പ്പാടാക്കിയതും സര്‍ക്കാരാണ്. പ്രധാനമന്ത്രിയുടെ വാഹനത്തിനു തൊട്ടുപിന്നാലെയുള്ള വാഹനവ്യൂഹത്തില്‍ ഞാനുമുണ്ടായിരുന്നു. ഇതിനൊക്കെ ആരാണു സൗകര്യങ്ങള്‍ ചെയ്തുതന്നത്? ഇതൊന്നും അറിയാതെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെറുതെ പച്ചക്കള്ളം പറയുകയാണ്. കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങിന്റെ പ്രഭ കെടുത്താന്‍ ചില ഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ കയ്യിലെ കരുവായി കടകംപള്ളി മാറുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ പ്രതികരിക്കട്ടെ. അദ്ദേഹമാണ് ഇതിന്റെ ഉത്തരവാദി. കേരളത്തില്‍ പ്രധാനമന്ത്രി എത്തുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തോടൊപ്പം ആരൊക്കെ യാത്ര ചെയ്യുന്നു എന്നതിനെപ്പറ്റി മുഖ്യമന്ത്രിക്കു യാതൊന്നും അറിയാന്‍ പാടില്ലെന്നു പറയാന്‍ പറ്റുമോ? പ്രധാനമന്ത്രിയെ സ്വീകരിക്കുമ്പോള്‍ താന്‍ എയ്റോഡോമില്‍ ഉണ്ടായിരുന്നല്ലോ. യാത്രയാക്കുന്ന സന്ദര്‍ഭത്തിലും മുഖ്യമന്ത്രിയോടൊപ്പം ഞാനുണ്ടായിരുന്നു. ഭാരതം ഭരിക്കുന്ന രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിയോടൊപ്പം യാത്രചെയ്തതു വലിയ വിവാദമാണോ? അനുവാദമില്ലാതെ പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്യാന്‍ പറ്റുമോ? മുഖ്യമന്ത്രിയോടൊപ്പമല്ലേ താനും യാത്ര ചെയ്തത്. എന്തെങ്കിലും എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കു പറയാമായിരുന്നല്ലോ. ഇതേപ്പറ്റി കടകംപള്ളി സുരേന്ദ്രന്‍ ആദ്യം ചോദിക്കേണ്ടതു മുഖ്യമന്ത്രിയോടാണ്. മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി, വിരല്‍ചൂണ്ടി പറയണം, നിങ്ങളാണു സുരക്ഷാവീഴ്ച വരുത്തിയത്. ഇതു പറയാനുള്ള ആര്‍ജവം കടകംപള്ളി സുരേന്ദ്രനുണ്ടോ ?
- dated 17 Jun 2017


Comments:
Keywords: India - Otta Nottathil - kummanam_in_metro India - Otta Nottathil - kummanam_in_metro,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ് Recent or Hot News
തുടര്‍ന്നു വായിക്കുക
23520184
നിപ്പ വൈറസിനു പിന്നില്‍ വവ്വാലുകളല്ല Recent or Hot News
തുടര്‍ന്നു വായിക്കുക
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം Recent or Hot News
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി Recent or Hot News
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
തുടര്‍ന്നു വായിക്കുക
athiyalil_aleyamma
ഏലിയാമ്മ ജോസഫിന്റെ സംസ്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
mariamma_antony_meilettu
മൈലേട്ട് മറിയാമ്മ ആന്റണിയുടെ സംസ്ക്കാരം വ്യാഴാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us