Today: 20 Mar 2019 GMT   Tell Your Friend
Advertisements
ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രഹാം വിരുത്തകുളങ്ങര കാലം ചെയ്തു
Photo #1 - India - Otta Nottathil - mar_abraham_viruthikulangara_paases_away
Photo #2 - India - Otta Nottathil - mar_abraham_viruthikulangara_paases_away
ഡല്‍ഹി: നാഗ്പ്പൂര്‍ ആര്‍ച്ച്ബിഷപ്പ് ഡോ.എബ്രഹാം വിരുത്തക്കുളങ്ങര(74) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ സിബിസിഐ സെന്ററില്‍ വച്ചാണ് അന്ത്യം. നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്പും മഹാരാഷ്ട്ര റീജണല്‍ ബിഷപ്സ് കോണ്ഫറന്‍സ് പ്രസിഡന്റുമാണ് പിതാവ്.

ഡല്‍ഹിയില്‍ ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുത്ത അദ്ദേഹം ഇന്ന് പുലര്‍ച്ചെ 5.10ന് നാഗ്പുരിലേക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ നാലിന് ഡ്റൈവര്‍ വന്നു വിളിച്ചപ്പോള്‍ മുറിയുടെ വാതില്‍ തുറന്നിരുന്നില്ല. ഒടുവില്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ ഹൃദയാഘാതം മൂലം മരിച്ച നിലയില്‍ കാണപ്പെട്ടത്.

കബറടക്കം ഏപ്രില്‍ 23 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നാഗ്പൂരില്‍ നടക്കും.

സിബിസിഐ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജഗദല്‍പ്പൂര്‍ രൂപതയുടെ പ്രതിനിധിയായി വികാരി ജനറാള്‍ ഫാ.എബ്രഹാം കണ്ണംപാലയ്ക്കല്‍ സിഎംഐ യും വിരുത്തകുളങ്ങര പിതാവിനൊപ്പം ഉണ്ടായിരുന്നു.ഇന്നലെ വൈകുന്നേരം വത്തിക്കാന്‍ എംബസിുടെ വിരുന്നില്‍ പങ്കെടുത്ത ശേഷമാണ് ഇരുവരും ഉറങ്ങാന്‍ പോയത്.

കോട്ടയം അതിരൂപതയിലെ കടുത്തുരുത്തി കല്ലറ പുത്തന്‍പള്ളി ഇടവകാംഗവും വിരുത്തക്കുളങ്ങര ലൂക്കോസ് ത്രേസ്യാമ്മ ദമ്പതികളുടെ ഒന്‍പതു മക്കളില്‍ നാലാമനായി 1943 ജൂണ് അഞ്ചിനായിരുന്നു ജനനം. 1969 ഒക്ടോബര്‍ 28 നു മാര്‍ കുര്യാക്കോസ് കുന്നശേരിയില്‍ നിന്നു വൈദികപട്ടം സ്വീകരിച്ച് കോട്ടയം ക്രിസ്തുരാജ് കത്തീഡ്രലില്‍ ദേവാലയത്തില്‍ പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. 1977 ജൂലൈ 13 ന് മെത്രാഭിഷേകം ലഭിച്ച് 34ാം വയസില്‍ ഖാണ്ട്വ രൂപതയുടെ അധ്യക്ഷനായി.

1998 ഏപ്രില്‍ 22 നാണ് മാര്‍ ഏബ്രാഹം വിരുത്തകുളങ്ങര നാഗ്പ്പൂര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായത്. 1986 ല്‍ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സമിതി രൂപീകൃതമായശേഷമുള്ള നൂറാമത്തെ മെത്രനായിരുന്നു മാര്‍ ഏബ്രാഹം വിരുത്തികുളങ്ങര. കഴിഞ്ഞ 42 വര്‍ഷമായി മധ്യപ്രദേശിലെ ആദിവാസി മേഖലയായ കാണ്ടുവയിലാണ് പ്രവര്‍ത്തിക്കുന്നത്.

"ചെറിയ ബിഷപ്പ്" ഹൈന്ദവ, മുസ്ളീം സമൂദായങ്ങളുമായി വലിയ സൗഹാര്‍ദം അദ്ദേഹം പുലര്‍ത്തിയിരുന്നു. ഡല്‍ഹിയില്‍ വച്ച് നടന്ന ബിഷപ്പുമാരുടെ യോഗത്തിലും സജീവ സാന്നിധ്യമായിരുന്നു മാര്‍ ഏബ്രഹാം. കഠുവ പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ഡല്‍ഹിയിലെ സെക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ സംഘടിപ്പിച്ച ദീപം തെളിക്കലിലും പ്രതിഷേധ സംഗമത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു.

ആദിവാസികളുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനുവേണ്ടി സമര്‍പ്പിതമായ ശുശ്രൂഷയാണ് ഇദ്ദേഹം എക്കാലവും അര്‍പ്പിച്ചുപോന്നത്. യുവജന അത്മായ സംഘടനയായ ജീസസ് യൂത്തിന്റെ അന്തരാഷ്ട്ര ഉപദേഷ്ടാവുമായിരുന്നു.

ജര്‍മനിയിലെ കൊളോണില്‍ താമസിയ്ക്കുന്ന പാനാലിയ്ക്കല്‍ എല്‍സമ്മയുടെ ജേഷ്ഠസഹോദരനാണ് മാര്‍ വിരുത്തകുളങ്ങര പിതാവ്.
- dated 19 Apr 2018


Comments:
Keywords: India - Otta Nottathil - mar_abraham_viruthikulangara_paases_away India - Otta Nottathil - mar_abraham_viruthikulangara_paases_away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
vadakara_candidate_k_muralidharan
വടകരയില്‍ അങ്കമൊരുങ്ങി : പി. ജയരാജന് വെല്ലുവിളി ഉയര്‍ത്തി കെ മുരളീധരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pj_joseph_clean_out
അധികാരക്കൊതിയന്റെ ആമപ്പൂട്ടില്‍ വീണു ജോസഫിന്റെ മോഹങ്ങള്‍ എരിഞ്ഞടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
election_ekm_candidate_hibi_eden
എറണാകുളത്ത് ഹൈബി ഈഡന്‍ ; സിറ്റിംഗ് എംപി പ്രഫ.കെ.വി.തോമസ് ക്ളീന്‍ ഔട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
8320196ramanujan
യുസ് സര്‍വകലാശാലയില്‍ രാമാനുജന്‍ ചെയര്‍
സംഭാവന നല്‍കുന്നത് ഇന്ത്യന്‍ ദമ്പതികള്‍ തുടര്‍ന്നു വായിക്കുക
63201910nri
ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കി
തുടര്‍ന്നു വായിക്കുക
jobin_s_kottaram_jci_award_tottakkad
ജെസിഐ ജനസേവാ അവാര്‍ഡ് ജോബിന്‍ എസ് കൊട്ടാരത്തിന്
തുടര്‍ന്നു വായിക്കുക
1320198un
മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താന്‍ പ്രമേയം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us