Today: 26 Mar 2019 GMT   Tell Your Friend
Advertisements
ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് കാലം ചെയ്തു
Photo #1 - India - Otta Nottathil - mar_divannasios_expired
തിരുവല്ല: മലങ്കര കത്തോലിക്കാസഭ ബത്തേരി, പുത്തൂര്‍ രൂപതകളുടെ മുന്‍ അധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് (67) കാലം ചെയ്തു. ഉച്ചകഴിഞ്ഞ് 2.45ന് തിരുവല്ലയിലെ പുഷ്പഗിരി ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യപരമായ കാരണങ്ങളാല്‍ രൂപതാധ്യക്ഷ സ്ഥാനം ഒരു വര്‍ഷം മുന്പ് ഒഴിഞ്ഞ മാര്‍ ദിവന്നാസിയോസ് ഏറെക്കാലമായി തിരുവല്ല പള്ളിമലയില്‍ വിശ്രമജീവിതത്തിലായിരുന്നു.

ഭൗതികശരീരം ഇന്ന് വൈകുന്നേരം തിരുവല്ല സെന്റ് ജോണ്സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ എത്തിക്കും. ഇവിടെ പൊതുദര്‍ശനത്തിന് സൗകര്യമുണ്ടായിരിക്കും.

കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് തിരുവല്ല സെന്റ് ജോണ്സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ നടക്കും.

1950 നവംബര്‍ ഒന്നിനു തലവടി ഒറ്റത്തെങ്ങില്‍ എന്‍.എസ്. വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. 1956 കുടുംബം കര്‍ണാടകയിലെ സൗത്ത് കാനറയിലേക്ക് കുടിയേറി. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവല്ല ഇന്‍ഫന്റ് മേരി മൈനര്‍ സെമിനാരിയില്‍ വൈദികപഠനത്തിന് ചേര്‍ന്നു. 1978 ഏപ്രില്‍ 20ന് വൈദിക പട്ടം ലഭിച്ചു.

നിലന്പൂര്‍ ഇടവകയുടെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. 1980ല്‍ റോമിലേക്ക് ഉപരിപഠനത്തിനു പോയി. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി 1987ല്‍ തിരിച്ചെത്തി ബത്തേരി രൂപതയില്‍ സേവനം തുടര്‍ന്നു. 1990ല്‍ മേജര്‍ സെമിനാരി റെക്ടറായി. സിറില്‍ ബസേലിയോസ് കാതോലിക്കാ ബാവയുടെ ദേഹവിയോഗത്തേ തുടര്‍ന്ന് മലങ്കരസഭയുടെ അഡ്മിനിസ്ട്രേറ്ററായും പ്രവര്‍ത്തിച്ചു. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയെ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്ത് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന സുന്നഹദോസിലാണ്.

1996 ഡിസംബര്‍ 18ന് ബത്തേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിതനായി. 2010 ജനുവരി 25ന് പുത്തൂര്‍ രൂപയുടെ പ്രഥമ ബിഷപ്പായി. ആരോഗ്യ കാരണങ്ങളാല്‍ 2017 ജനുവരി 24ന് രൂപതാധ്യക്ഷ സ്ഥാനം ഒഴിഞ്ഞു വിശ്രമ ജീവിതത്തിലായിരുന്നു.
- dated 16 Jan 2018


Comments:
Keywords: India - Otta Nottathil - mar_divannasios_expired India - Otta Nottathil - mar_divannasios_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
rahul_candidate_wayanadu
കേരളത്തില്‍ യുഡിഎഫ് തരംഗമാവാന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
23320196misha
മദ്യപിച്ച യുവതിയെ മാതാപിതാക്കള്‍ ഇന്ത്യയിലേക്കയയ്ക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22320192oci
ഒസിഐ ചട്ടങ്ങള്‍ കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
jacob_thomas_candidate_chalakkudi
ശ്രാവുകള്‍ക്കൊപ്പം നീന്താന്‍ നത്തോലിയും ; ജേക്കബ് തോമസ് ചാലക്കുടിയില്‍ മത്സരിച്ചേക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
janapaksham_p_c_george_no_candidate_pathanamthitta
ജനപക്ഷം പാര്‍ട്ടിയ്ക്ക് ഒരു സീറ്റിലും സ്ഥാനാര്‍ഥിയില്ല ; പി.സി. ജോര്‍ജ് പത്തനംതിട്ടയില്‍ നിന്നും പിന്മാറി Recent or Hot News
തുടര്‍ന്നു വായിക്കുക
nda_candidate_kerala
എന്‍.ഡി.എ സഖ്യം കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു ; കെ.സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ മല്‍സരിയ്ക്കും
തുടര്‍ന്നു വായിക്കുക
vadakara_candidate_k_muralidharan
വടകരയില്‍ അങ്കമൊരുങ്ങി : പി. ജയരാജന് വെല്ലുവിളി ഉയര്‍ത്തി കെ മുരളീധരന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us