Today: 12 Dec 2018 GMT   Tell Your Friend
Advertisements
കേരളത്തിന്റെ "നെറികെട്ട" മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു
Photo #1 - India - Otta Nottathil - minister_resigned
തിരുവനന്തപുരം: കേരളത്തിലെ കയ്യേറ്റ വുകുപ്പുമന്ത്രി എന്നു വിശേഷിപ്പിയ്ക്കപ്പെട്ട ഗതാഗതവകുപ്പു മന്ത്രി തോമസ് ചാണ്ടി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ രാജിവെച്ചു. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങള്‍ക്കു വിധേയനായ മന്ത്രി ഇടതുമുന്നണിയിലെ പൊട്ടിത്തെറിയില്‍ ഗത്യന്തരമില്ലാതെയാണു രാജി വെച്ചത്. മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ അവസാനനിമിഷം വരെ സമ്മര്‍ദ്ദം ചെലുത്തിയ എന്‍സിപിക്കും രാജിയെന്ന മാര്‍ഗമല്ലാതെ മറ്റൊരു പോംവഴിയുമില്ലാതായി. ആരോപണങ്ങളെ പ്രതിരോധിച്ചും വെല്ലുവിളിച്ചും നിലകൊണ്ട തോമസ് ചാണ്ടി അവസാനം രാജിക്കു വഴങ്ങുകയായിരുന്നു. എന്‍സിപി ദേശീയ നേത!ൃത്വവുമായി നടന്ന കൂടിയാലോചനയ്ക്കു പിന്നാലെയാണു മന്ത്രിയുടെ രാജിപ്രഖ്യാപനം. പിണറായി വിജയന്‍ സര്‍ക്കാരില്‍നിന്നു രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണു തോമസ് ചാണ്ടി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണു തോമസ് ചാണ്ടി പദവിയൊഴിഞ്ഞത്. എന്‍സിപി ദേശീയ നേതൃത്വവുമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷം തോമസ് ചാണ്ടി രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിനു കൈമാറുകയായിരുന്നു. യോഗത്തിനുശേഷം പുറത്തിറങ്ങിയ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണാന്‍ പോകുമെന്നു കരുതിയെങ്കിലും ഔദ്യോഗിക വാഹനത്തില്‍ സ്വന്തം മണ്ഡലമായ കുട്ടനാട്ടിലേക്കാണു യാത്രതിരിച്ചത്. പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി കൈമാറി.

തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു സിപിഐ ആദ്യം മുതല്‍തന്നെ കടുത്ത നിലപാടെടുത്തിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും കടുത്ത ഭാഷയില്‍ ചാണ്ടിക്കെതിരെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ ആകെയുള്ള രണ്ട് എംഎല്‍എമാരും മന്ത്രിമാരാവുകയും വിവാദത്തില്‍പ്പെട്ടു രാജിവച്ചു സ്ഥാനമൊഴിയുകയും ചെയ്തെന്ന അപൂര്‍വസ്ഥിതിയിലാണ് ഇപ്പോള്‍ !എന്‍സിപി.

രാജിക്കാര്യത്തില്‍ തലസ്ഥാനത്തു തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നതിനിടെ രാവിലെ എട്ടുമണിക്ക് തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പിന്നാലെ നടന്ന മന്ത്രിസഭായോഗത്തിലും തോമസ് ചാണ്ടി പങ്കെടുത്തു. എന്നാല്‍ തോമസ് ചാണ്ടി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ യോഗത്തിനെത്തിയില്ല. പിന്നീടു മാധ്യമങ്ങളെ കണ്ടപ്പോള്‍ മുഖ്യമന്ത്രി സിപിഐയുടെ നിലപാടില്‍ അസംതൃപ്തി അറിയിക്കുകയും ചെയ്തു. തോമസ് ചാണ്ടി വിഷയത്തില്‍ തീരുമാനം എന്‍സിപി ദേശീയ നേതൃത്വത്തിനു വിട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പിന്നീടാണ് രാജിയിലേക്കു നീങ്ങിയത്.

കലക്ടറുടെ റിപ്പോര്‍ട്ട് ചാണ്ടിക്കെതിരായ കുറ്റപത്രം

ആലപ്പുഴ കലക്ടര്‍ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടാണു തോമസ് ചാണ്ടിക്കെതിരെ ശക്തമായ 'കുറ്റപത്ര'മായി മാറിയത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തു.

ഗുരുതര ആരോപണങ്ങളുള്ള കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണു തോമസ് ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി നിലനില്‍ക്കുമോയെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിതെന്നു ചൂണ്ടിക്കാട്ടി. 'മന്ത്രിസഭാ തീരുമാനത്തിനെതിരെ ഒരു മന്ത്രിക്കു ഹര്‍ജി നല്‍കാന്‍ സാധിക്കുന്നതെങ്ങനെ? ഇതു ഭരണഘടനാ ലംഘനമല്ലേ? സ്വന്തം സര്‍ക്കാരിനെതിരെ മന്ത്രി കേസ് കൊടുക്കുന്നത് ആദ്യമാണ്. ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മന്ത്രിക്കെതിരെ സര്‍ക്കാരിനു നിലപാടെടുക്കാനാകുമോ?' തുടങ്ങിയ സുപ്രധാന ചോദ്യങ്ങളുന്നയിച്ച ഹൈക്കോടതി ചാണ്ടിയുടെ അവസാന പ്രതീക്ഷകളും തകര്‍ത്തു.

'നിങ്ങള്‍ സര്‍ക്കാരിനെ ആക്രമിക്കുന്നു. മന്ത്രിക്കു മുഖ്യമന്ത്രിയിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടതിനു തെളിവാണിത്. കോടതിയെ സമീപിച്ചു തല്‍സ്ഥാനത്തു തുടരാനാണു മന്ത്രിയുടെ ശ്രമം. ഇതു ദൗര്‍ഭാഗ്യകരമാണ്. അയോഗ്യത കല്‍പ്പിക്കാന്‍ മതിയായ കാരണങ്ങളാണിത്. സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചതുെ തറ്റുതന്നെ. തോമസ് ചാണ്ടിക്ക് ഇനിയെങ്ങനെ മന്ത്രിസഭയില്‍ ഇരിക്കാനാകും? മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്യുന്നത് കൂട്ടുത്തരവാദിത്തമില്ലായ്മയാണ്. സര്‍ക്കാരിനെയും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷിയാക്കി ഒരു മന്ത്രിക്ക് എങ്ങനെ ഹര്‍ജി നല്‍കാനാവും? കലക്ടറുടെ പരാമര്‍ശങ്ങള്‍ നീക്കാനാണെങ്കില്‍ മന്ത്രിക്കു ജില്ലാ കലക്ടറെ സമീപിക്കാമായിരുന്നുവല്ലോ'? കോടതി വാക്കാല്‍ വ്യക്തമാക്കി.

ചാണ്ടിയുടെ ഹര്‍ജി മന്ത്രിസഭയ്ക്ക് എതിരല്ലെന്നു ആദ്യം നിലപാടെടുത്ത സ്റേററ്റ് അറ്റോര്‍ണി കെ.വി. സോഹന്‍, മന്ത്രിയുടെ ഹര്‍ജി അപക്വമെന്നു നിലപാടു മാറ്റി. ഇതു ഫലത്തില്‍ സര്‍ക്കാര്‍തന്നെ മന്ത്രിയെ തള്ളുന്നതായി. രൂക്ഷ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ, തോമസ് ചാണ്ടിക്കു വേണമെങ്കില്‍ ഹര്‍ജി പിന്‍വലിക്കാമെന്നു ഹൈക്കോടതി അറിയിച്ചു. എന്നാല്‍ ഹര്‍ജി പിന്‍വലിക്കുന്നില്ലെന്ന് ഉച്ചയ്ക്കു വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ തോമസ് ചാണ്ടിയുടെ അഭിഭാഷകന്‍ അറിയിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശങ്ങളില്‍ ചര്‍ച്ച വേണ്ടെന്നും മന്ത്രിയെ പൂര്‍ണമായും പിന്തുണയ്ക്കുന്നെന്നുമായിരുന്നു എന്‍സിപിയുടെ ആദ്യ നിലപാട്. എന്നാല്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ പാര്‍ട്ടിയും പിന്നീടു കൈവിട്ടതോടെ രാജി മാത്രമായിരുന്നു ചാണ്ടിക്കു മുന്‍പിലുള്ള വഴി.
- dated 15 Nov 2017


Comments:
Keywords: India - Otta Nottathil - minister_resigned India - Otta Nottathil - minister_resigned,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
fr_g_t_orormakurippu
ഫാ. ജി.റ്റി. ഊന്നുകല്ലില്‍ ; സംഗീതത്തെ സ്നേഹിച്ചു വളര്‍ത്തിയ കലാകാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
fr_g_t_oonnukallil
ഗാനരചയിതാവും വാഗ്മിയുമായ റവ.ഫാ.ജി.ടി. ഊന്നുകല്ലില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി Recent or Hot News
തുടര്‍ന്നു വായിക്കുക
101220181
ഈ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്കയച്ചത് അഞ്ച് ലക്ഷം കോടി രൂപ Recent or Hot News
തുടര്‍ന്നു വായിക്കുക
91220187kannur
കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
best_motivational_trainer_awarded_jobin_s_kottaram
കേരളത്തിലെ ഏറ്റവും മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ പുരസ്കാരം ജോബിന്‍ എസ്. കൊട്ടാരം ഏറ്റുവാങ്ങി
തുടര്‍ന്നു വായിക്കുക
forbes_india_magazine_list_mammotty_nayan_thara
ഫോബ്സ് പട്ടികയില്‍ ഇടം നേടി മമ്മൂട്ടി ; മലയാളത്തില്‍ നിന്ന് ഒരാള്‍ ഇതാദ്യം;നയന്‍താര, എം.എ.യൂസഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us