Today: 22 Mar 2018 GMT   Tell Your Friend
Advertisements
മോചനദ്രവ്യം നല്‍കിയല്ല ഫാ. ടോമിനെ മോചിപ്പിച്ചത്: കേന്ദ്രമന്ത്രി വി.കെ.സിങ്
തിരുവനന്തപുരം ന്മ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനദൗത്യത്തില്‍ വിശദീകരണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം ഇടപെട്ടതുകൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാനായതെന്നു കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും, ഫാ. ടോമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം നല്‍കിയെന്ന പ്രചാരണം തെറ്റാണെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങും അറിയിച്ചു. കോട്ടയം പ്രസ് ക്ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കണ്ണന്താനം. തിരുവനന്തപുരത്താണ് വി.കെ.സിങ് മാധ്യമങ്ങളോടു പ്രതികരിച്ചത്.

ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മികച്ച ഇടപെടലാണു നടത്തിയത്. വത്തിക്കാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്തതെന്ന ആദ്യ പ്രസ്താവന ഒമാന്‍ പിന്നീട് തിരുത്തിയെന്നും കണ്ണന്താനം വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റു രാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. ടൂറിസ്ററ് കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതു സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

ീോ
നയതന്ത്രവിജയം; കൂട്ടായ ശ്രമങ്ങള്‍ക്കൊടുവില്‍ ആശ്വാസമോചനം
ഫാ. ടോമിനെ രക്ഷിക്കാന്‍ മോചനദ്രവ്യം കൊടുത്തെന്ന പ്രചാരണം തെറ്റാണെന്നും മോചനദ്രവ്യം നല്‍കിയിട്ടില്ലെന്നും വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. നയപരമായ ഇടപെടലിലൂടെയാണ് വൈദികന്റെ മോചനം സാധ്യമാക്കിയത്. എന്നാല്‍ മോചനത്തിനു ശേഷം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ഫാദര്‍ ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നും വി.കെ.സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണു തെക്കന്‍ യെമനിലെ ഏഡനില്‍നിന്നു പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മോചനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരും അഖിലേന്ത്യാ കത്തോലിക്കാ മെത്രാന്‍ സമിതിയും 18 മാസമായി ശ്രമിക്കുകയായിരുന്നു. പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ നിര്‍ദേശാനുസരണം യെമനിലുള്ളവരുമായി ചേര്‍ന്നുള്ള ഇടപെടലിലൂടെയാണു വൈദികനെ മോചിപ്പിച്ചതെന്ന് ഒമാന്‍ വ്യക്തമാക്കി.

എമവേലൃ ഠീാ ഡ്വവൗിിമഹശഹ
ഫാ. ടോമിന് മോചനം; ഭീകരരുടെ തടവറയില്‍ 557 ദിവസം
ശെമൈഹശ
നടുക്കുന്ന ഓര്‍മകളില്‍ സിസ്ററര്‍ സാലി
ഒമാന്റെ ഇടപെടലിനെപ്പറ്റിയോ പങ്കിനെപ്പറ്റിയോ കേന്ദ്ര സര്‍ക്കാര്‍ കൂടുതലൊന്നും പറഞ്ഞിരുന്നില്ല. 'ഫാ. ടോം മോചിപ്പിക്കപ്പെട്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്' ? എന്നായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആദ്യ പ്രതികരണം. ഇന്ത്യന്‍ സര്‍ക്കാര്‍ മോചനക്കാര്യത്തില്‍ സജീവമായി ഇടപെടുന്നില്ലെന്ന് ഇടയ്ക്ക് ഫാ.ടോമും ബന്ധുക്കളും ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് രണ്ട് കേന്ദ്രമന്ത്രിമാര്‍ വിശദീകരണം നല്‍കിയതെന്നത് ശ്രദ്ധേയമാണ്. ഫാ.ടോം ആരുടെ പിടിയിലായിരുന്നെന്നോ മോചനത്തിന് അവര്‍ എന്തെങ്കിലും വ്യവസ്ഥകള്‍ വച്ചോയെന്നോ ഒമാന്‍ വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ 65 കോടിയോളം രൂപ മോചനദ്രവ്യം കൊടുത്തെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒമാനാണോ ഇന്ത്യയാണോ ഈ പണം കൈമാറിയതെന്നതും വ്യക്തമല്ല. എന്നാല്‍, മോചനദ്രവ്യം കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി.കെ.സിങ് തറപ്പിച്ചു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഒമാന്‍ സമയം 8.50ന് യെമനില്‍നിന്ന് സൈനിക വിമാനത്തിലാണ് ഫാ. ടോമിനെ മസ്കത്തില്‍ എത്തിച്ചത്. ഏതാനും മണിക്കൂര്‍ വിശ്രമത്തിനുശേഷം അദ്ദേഹം വത്തിക്കാനിലേക്കു പോയി.

- dated 13 Sep 2017


Comments:
Keywords: India - Otta Nottathil - minister_vk_sing_fr_tom_uzhunnalil_issue India - Otta Nottathil - minister_vk_sing_fr_tom_uzhunnalil_issue,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
german_president_steinmeie_india
ജര്‍മന്‍ പ്രസിഡന്റ് സൈ്ററന്‍മയര്‍ ഇന്ത്യയിലെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
21320188
എയര്‍ ഹോസ് പിന്‍ഭാഗത്ത് തിരുകി; ഫാക്റ്ററി തൊഴിലാളി മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
minister_kannathanam_bikini
ഇന്ത്യയില്‍ ബിക്കിനിയിട്ടു നടക്കാന്‍ പാടില്ലെന്ന് കണ്ണന്താനം Recent or Hot News
തുടര്‍ന്നു വായിക്കുക
marykutty_mankuzhikary_funeral
മേരിക്കുട്ടി തോമസ് മങ്കുഴിക്കരിയുടെ സംസ്കാരം ശനിയാഴ്ച
തുടര്‍ന്നു വായിക്കുക
marykutty_mankuzhikary
മേരിക്കുട്ടി തോമസ് മങ്കുഴിക്കരിയുടെ സംസ്കാരം ശനിയാഴ്ച
തുടര്‍ന്നു വായിക്കുക
marykutty_mankuzhikary
മേരിക്കുട്ടി തോമസ് മങ്കുഴിക്കരിയുടെ സംസ്കാരം ശനിയാഴ്ച
തുടര്‍ന്നു വായിക്കുക
marykutty_mankuzhikary
മേരിക്കുട്ടി തോമസ് മങ്കുഴിക്കരിയുടെ സംസ്കാരം ശനിയാഴ്ച
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us