Today: 22 Aug 2017 GMT   Tell Your Friend
Advertisements
ദിലീപിന് ജാമ്യമില്ല, ജയില്‍വാസം തന്നെ ശരണം
Photo #1 - India - Otta Nottathil - no_bail_dileep
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായി അറസ്ററിലായ നടന്‍ ദിലീപിന് ജാമ്യം ഹൈക്കോടതി നിഷേധിച്ചു.

രാവിലെ 10.15നാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിതായി ഉത്തരവിട്ടത്.
അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു.

കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. ഉന്നതന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും പരിഗണിച്ചായിരുന്നു കോടതിയുടെ വിധി. 11 പേജുകളുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇതില്‍ 11ാം പേജിലാണ് സുപ്രധാന നിരീക്ഷണങ്ങള്‍ കോടതി നടത്തിയത്.പ്രോസിക്യൂഷന്‍ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവത്തിലെടുത്തു.19 ശാസ്ത്രീയ തെളിവുകളാണ് പോലീസ് സമര്‍പ്പിച്ചത്.

ജൂലൈ 16ന് ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

റിമാന്‍ഡ് കാലാവധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ ചൊവ്വാഴ്ച ദിലീപിനെ വീണ്ടും അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് നീട്ടാന്‍ പോലീസ് ആവശ്യപ്പെടാനിരിയ്ക്കെ, സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ ജയിലിനു പുറത്തുകൊണ്ടുവരാന്‍ ബുദ്ധിമുട്ടാണെന്നും പോലീസ് കോടതിയെ ധരിപ്പിച്ചതിനാല്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കേണ്ട ആവശ്യമില്ലെന്നും കോടതി ഉത്തരവിട്ടു.

14 ദിവസമായി ദിലീപ് ആലുവ സബ് ജയിലിലാണ് കഴിയുന്നത്. സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യം അനുവദിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചത് കോടതി അക്ഷരംപ്രതി അംഗീകരിയ്ക്കുകയായിരുന്നു.
- dated 24 Jul 2017


Comments:
Keywords: India - Otta Nottathil - no_bail_dileep India - Otta Nottathil - no_bail_dileep,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21820178
വള്ളം കളിയിലും ബംഗാളികള്‍: നെഹ്റു ട്രോഫി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
pmf_global_meet_trissur
പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി Recent or Hot News
തുടര്‍ന്നു വായിക്കുക
മോണ്‍.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിന് ഇന്ന് റന്പാന്‍ സ്ഥാനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
15820177
ഡയാന മൂക്കു തുടച്ചുകൊടുത്ത കഥയുമായി ഇന്ത്യന്‍ യുവതി
തുടര്‍ന്നു വായിക്കുക
15820172
സ്വതന്ത്ര ഇന്ത്യയ്ക്ക് സപ്തതി
തുടര്‍ന്നു വായിക്കുക
15820178
സ്വാതന്ത്ര്യത്തിന്റെ പ്രഭാതം കളറില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us