Today: 19 Oct 2017 GMT   Tell Your Friend
Advertisements
40,000 കോടി ഡോളര്‍ കടന്ന് വിദേശനാണ്യ ശേഖരം
Photo #1 - India - Otta Nottathil - nri_income_india

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതാദ്യമായി 40,000 കോടി (നാനൂറു ബില്യണ്‍) ഡോളര്‍ കടന്നു. സെപ്റ്റംബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ 40,072.67 കോടി ഡോളര്‍ (25,59,280 കോടി രൂപ) ആണു വിദേശനാണ്യ ശേഖരം. തലേ ആഴ്ചയേക്കാള്‍ 260 കോടി ഡോളര്‍ അധികം. ഓഹരികടപ്പത്ര വിപണികളിലേക്കും കന്പനികളിലേക്കും വലിയ തോതില്‍ വിദേശനാണ്യം ഒഴുകിയെത്തുന്നതാണ് ഇതിനു കാരണം. രാജ്യത്തു കന്പനികള്‍ ഏറ്റെടുക്കുന്നതിനും പുതിയ കന്പനികളില്‍ മുതല്‍മുടക്കുന്നതിനും വിദേശികള്‍ ഉത്സാഹിക്കുന്നുണ്ട്. റിക്കാര്‍ഡ് നിലവാരത്തിലാണു വിദേശനാണ്യ ശേഖരമെങ്കിലും ഒരു വര്‍ഷത്തെ ഇറക്കുമതിക്കു വേണ്ടത്ര തുകയില്ല അത്.

ഇക്കൊല്ലം പ്രതീക്ഷിക്കുന്ന ഇറക്കുമതി 48,000 കോടി ഡോളറിനടുത്താണ്. ചൈനയുടെ വിദേശനാണ്യശേഖരം 3,12,000 കോടി ഡോളറുണ്ട്. ഇതിനിടെ ഏപ്രില്‍ജൂണ്‍ ൈ്രതമാസത്തില്‍ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 1,430 കോടി ഡോളര്‍ (ജിഡിപിയുടെ 2.4 ശതമാനം) ആയി വര്‍ധിച്ചു. തലേവര്‍ഷം ഈ കമ്മി 40 കോടി ഡോളര്‍ മാത്രമായിരുന്നു. 35 മടങ്ങായി കമ്മി. സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചതും അതുവഴി വ്യാപാരകമ്മി വര്‍ധിച്ചതുമാണു കാരണം. കറന്റ് അക്കൗണ്ട് കമ്മി നാലു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായി.വായ്പയായും മറ്റുമുള്ള മൂലധന ഇടപാടുകള്‍ ഒഴിവാക്കിയുള്ള വിദേശ ഇടപാടുകളുടെ ബാക്കിപത്രമാണു കറന്റ് അക്കൗണ്ട്. ഇതു കമ്മിയാകുന്നതു രാജ്യത്തേക്കുള്ള വരവിനേക്കാള്‍ കൂടുതല്‍ പുറത്തേക്കുള്ള ചെലവാകുന്പോഴാണ്. കറന്റ് അക്കൗണ്ട് കമ്മി നികത്താന്‍ കടമായും മൂലധനനിക്ഷേപമായുമുള്ള വരവ് ഉപയോഗിക്കുന്നു.

ഏപ്രില്‍ജൂണില്‍ മൂലധന കണക്കുകൂടി ചേര്‍ത്തുള്ള അടവു ശിഷ്ടനില (ബാലന്‍സ് ഓഫ് പേമെന്റ്) 1,140 കോടി ഡോളറാണ്. ഇതു കാണിക്കുന്നതു രാജ്യത്തേക്കു മൂലധനമായും വായ്പയായും 2,500 കോടി ഡോളറിലധികം ഇക്കാലത്ത് എത്തിയെന്നാണ്. കടം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടതാണ്. മൂലധനനിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. ഓഹരിവിപണിയിലെ നിക്ഷേപമായും കന്പനികളിലെ നേരിട്ടുള്ള നിക്ഷേപമായും ഇക്കാലയളവില്‍ 1,970 കോടി ഡോളര്‍ എത്തി. വിദേശ ഇന്ത്യക്കാര്‍ 1,610 കോടി ഡോളര്‍ നാട്ടിലെത്തിച്ചു.

- dated 15 Sep 2017


Comments:
Keywords: India - Otta Nottathil - nri_income_india India - Otta Nottathil - nri_income_india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us