Today: 28 Jan 2021 GMT   Tell Your Friend
Advertisements
കവയത്രി സുഗതകുമാരി അന്തരിച്ചു
Photo #1 - India - Otta Nottathil - poet_sugathakumari_passed_away
തിരുവനന്തപുരം. പ്രശസ്ത കവിയും സാമൂഹ്യ,പരിസ്ഥതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു.86 വയസായിരുന്നു. കൊവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കവിതകളിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും പരിസ്ഥിതി വിഷയവും ഉയര്‍ത്തി പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ അടുത്തിടയുണ്ടായ സൈബര്‍ പ്ളാറ്റ്ഫോമിലൂടെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തിയിരുന്നു.

കവിത മനുഷ്യന്റെ ദു:ഖങ്ങള്‍ക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് അരങ്ങൊഴിഞ്ഞത്. സ്വന്തം നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന് പെണ്‍കരുത്തിന്റെ പ്രതീകമായി സുഗതകുമാരി എന്നും മലയാളി മനസില്‍ നിറഞ്ഞു നില്‍ക്കും.

അഭയഗ്രാമം, അത്താണി, എന്നിങ്ങനെ സമൂഹത്തിന് തണലൊരുക്കിയ സ്ഥാപനങ്ങളുടെ അമരക്കാരിയായി 1996 ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷയുമായി. പൊതുപ്രവര്‍ത്തകയാണങ്കിലും രാഷ്ട്രീയത്തിലേക്കുളള ക്ഷണം അപ്പാടെ നിരസിച്ചിരുന്നു.

സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്കാരം, സരസ്വതി സമ്മാന്‍ കേരള, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍, ആശാന്‍ ൈ്രപസ്, ഓടക്കുഴല്‍ പുരസ്കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ് ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്നങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ് എന്നിങ്ങനെ ഒട്ടനവധി അംഗീകാരങ്ങള്‍ ലഭിച്ച സുഗതകുമാരിയെ 2006ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
കരുണയുടെ നിറകുടമായ എഴുത്തിന്റെ വരികളിലെ മലയാളിയുടെ സ്വന്തം അമ്മയായ കവയത്രിയ്ക്ക് പ്രണാമം. സുഗതകുമാരിയുടെ വേര്‍പാടില്‍ കേരള സമാജം കൊളോണ്‍,സംഗീതാ ആര്‍ട്സ് ക്ളബ് കൊളോണ്‍ എന്നീ സംഘടനയ്ക്കൊപ്പം പ്രവാസി ഓണ്‍ലൈന്‍ വാര്‍ത്താ ചാനലും അനുശോചിയ്ക്കുന്നു.
- dated 23 Dec 2020


Comments:
Keywords: India - Otta Nottathil - poet_sugathakumari_passed_away India - Otta Nottathil - poet_sugathakumari_passed_away,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26120217republic
റിപ്പബ്ളിക് ദിന സ്മരണയില്‍ ഇന്ത്യ Recent or Hot News
തുടര്‍ന്നു വായിക്കുക
vaccine_diplomacy_india
ഇന്‍ഡ്യയുടെ വാക്സിന്‍ നയതന്ത്രത്തില്‍ അല്‍ഭുതപ്പെട്ട് ലോകരാജ്യങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22120217serum
ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാണ കേന്ദ്രത്തിലെ തീപിടിത്തില്‍ ദുരൂഹത തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
kerala_budget_2021_pravasi
കേരള ബജറ്റില്‍ പ്രവാസിയ്ക്കുള്ളത്
തുടര്‍ന്നു വായിക്കുക
10120215flag
യുഎസ് പാര്‍ലമെന്റ് ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായെത്തിയ മലയാളിക്കെതിരേ പരാതി
തുടര്‍ന്നു വായിക്കുക
gmpc_inagurated_by_kerala_governor
ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു
തുടര്‍ന്നു വായിക്കുക
gmpc_inagural_ceremony_jan_6
ഗ്ളോബല്‍ മലയാളി പ്രസ് ക്ളബ് ഉദ്ഘാടനം ബുനാഴ്ച തിരുവനന്തപുരത്ത്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us