Today: 21 May 2019 GMT   Tell Your Friend
Advertisements
കേരളം കൈപ്പിടിയിലൊതുക്കാന്‍ വയനാട്ടില്‍ രാഹുല്‍ എത്തി ; ഇനി ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗമെന്നു നേതാക്കള്‍
Photo #1 - India - Otta Nottathil - rahul_candidate_wayanad_constituency_kerala
ന്യൂഡല്‍ഹി: ഒരാഴ്ചയിലധികമായി കേരളത്തില്‍ നീണ്ടുനിന്നിരുന്ന അനിശ്ചതത്വങ്ങള്‍ക്ക് വിരാമമിട്ട് വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാന്‍ തന്നെ തീരുമാനിച്ചതായി എ.കെ.ആന്റണി പ്രഖ്യാപിച്ചു.ഉത്തര്‍പ്രദേശിലെ അമേഠിക്ക് പുറമെയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത്.

നേതാക്കള്‍ ഡല്‍ഹിയില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാനായി നടന്ന വാര്‍ത്തസമ്മേളനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കോണ്‍ഗ്രസ് വക്താവായ രന്ദീപ് സിങ് സുര്‍ജെവാല, എ.കെ.ആന്റണി എന്നിവര്‍ പങ്കെടുത്തു.ഇതിനു മുമ്പ് കെ.സി.വേണുഗോപാലും; എ.കെ.ആന്റണിയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു.

അമേഠിക്ക് പുറമെ ദക്ഷിണേന്ത്യയില്‍ നിന്ന് ഒരുസീറ്റില്‍ മാത്രമാണ് മത്സരിക്കുന്നത്. അത് വയനാട് സീറ്റാണെന്ന് എ.കെ ആന്റണി പ്രഖ്യാപനത്തില്‍ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലമാണ് വയനാടെന്ന് അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ ""രാഹുല്‍ ഇഫക്ട് "" തരംഗമായി മാറുമെന്ന് ആന്റണി പറഞ്ഞു.

പല ഘട്ടങ്ങളായി നടന്ന ചര്‍ച്ചയില്‍ പലതവണ എല്ലാവരും അഭ്യര്‍ഥിയ്ക്കുകയും ചെയ്തു.സംസ്ഥാന ഘടകം ഐക്യകണ്ഠേനെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം വയനാട്ടില്‍ നേരത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി.സിദ്ദീഖിനെ മാറ്റിയാണ് രാഹുല്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വിവരം ഉമ്മന്‍ ചാണ്ടി കേരളത്തിലെ മാദ്ധ്യമങ്ങളെ അറിയിച്ചത്.തുടര്‍ന്ന് ടി.സിദ്ദീഖ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയാകുന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ രാഹുല്‍ ഗാന്ധിയോ കേന്ദ്ര നേതൃത്വമോ തയ്യാറാകാതിരുന്നത് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ ശരിയ്ക്കും ബാധിച്ചിരുന്നു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിശ്ചലാവസ്ഥയിലുമായി. ഈ അഭ്യൂഹങ്ങളൊക്കെ നില നില്‍ക്കുന്നതിന് ഇടയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചുകൊണ്ട് വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.

ഇതിനിടെ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കാത്തതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടെ കര്‍ണാടകയിലെ ബിദാറിലും രാഹുല്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രാഹുല്‍ഗാന്ധിയുടെ വരവോടെ സൂപ്പര്‍സ്ററാറായെന്നു മാത്രമല്ല വയനാട് ദക്ഷിണേന്ത്യയില്‍ പ്രശസ്തി നേടുകയും ചെയ്തു. വയനാട്ടില്‍ രാഹുലിന്റെ പ്രാതിനിധ്യത്തിലൂടെ ദക്ഷിണേന്ത്യയിലാകെ കോണ്‍ഗ്രസ് തരംഗം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതോടെ വയനാട് മണ്ഡലം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധേയമായി. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നതോടെയാണ് അത് വയനാട് മണ്ഡലത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്നതുതന്നെയായിരുന്നു അതിനുകാരണം.

ഇതിലൂടെ കേരളത്തിലെ കോണ്‍ഗ്രസിന്റെ 16 സീറ്റുകളും നേടി യുഡിഎഫ് 20 സീറ്റിലും കൂടി സമ്പൂര്‍ണവിജയം നേടാമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി. അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയാണ് ആദ്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രാഹുലിനോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.

ഇതിനിടെ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തയ്യാറായാല്‍ വയനാട്ടില്‍നിന്ന് പിന്മാറുമെന്നും രാഹുല്‍ഗാന്ധിയുട പ്രചാരണചുമതല ഏറ്റെടുക്കുമെന്നും ടി. സിദ്ദീഖ് പ്രതികരിച്ചിരുന്നത് ഇനി എങ്ങനെയാവുമെന്ന് കണ്ടറിയണം.

2014ല്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിച്ച നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വരാണസിക്ക് പുറമെ ഗുജറാത്തിലെ വഡോദരയിലും മത്സരിച്ചിരുന്നു.
- dated 31 Mar 2019


Comments:
Keywords: India - Otta Nottathil - rahul_candidate_wayanad_constituency_kerala India - Otta Nottathil - rahul_candidate_wayanad_constituency_kerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us