Today: 24 Jun 2018 GMT   Tell Your Friend
Advertisements
മോണ്‍.ഡോ.ജോണ്‍ കൊച്ചുതുണ്ടിലിന് ഇന്ന് റന്പാന്‍ സ്ഥാനം നല്‍കും
അടൂര്‍: മലങ്കര കത്തോലിക്കാ സഭ നിയുക്ത കൂരിയ ബിഷപ് മോണ്‍.ഡോ. ജോണ്‍ കൊച്ചുതുണ്ടിലിന്റെ റമ്പാന്‍ സ്ഥാനാരോഹണ ശുശ്രുഷ ഇന്നു രാവിലെ 8.30ന് മാതൃഇടവകയായ അടൂര്‍ പുതുശേരി ഭാഗം സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ദേവലയത്തില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് റന്പാന്‍ സ്ഥാനശുശ്രൂഷ. സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരാകും. സെപ്റ്റംബര്‍ 21നു അടൂരില്‍ മെത്രാഭിഷേകം നടക്കും. റമ്പാന്‍ സ്ഥാനാരോഹണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പുതുശേരിഭാഗം പള്ളി വികാരി ഫാ. വിന്‍സെന്റ് ചരുവിള അറിയിച്ചു. നിയുക്ത മെത്രാന്‍ അടൂര്‍ ഏനാത്ത് കാവ് വിളയില്‍ കുടുംബാംഗമാണ്.

1959 ഏപ്രില്‍ എട്ടിന് അടൂര്‍ പുതുശേരിഭാഗം കൊച്ചുതുണ്ടില്‍ ഫിലിപ്പോസ് ഉണ്ണൂണ്ണിയുടെയും പരേതയായ ചിന്നമ്മയുടെയും മൂന്നാമത്തെ പുത്രനായിട്ടാണ് ജനനം. 1985 ഡിസംബര്‍ 22 ന് ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രീഗോറിയോസില്‍ നിന്നും വൈദികപട്ടം സ്വികരിച്ചു. ഏഴു വര്‍ഷം ആര്‍ച്ച് ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ സെക്രട്ടറിയായിരുന്നു. ഒന്പതു വര്‍ഷം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനര്‍ സെമിനാരി, സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരി എന്നിവയുടെ റെക്ടറായിരുന്നതിനാല്‍ വൈദികരുടെ വലിയൊരു ശിഷ്യ സമ്പത്തിനു ഉടമയാണ്. തിരുവനന്തപുരം മേജര്‍ അതിരൂപതയിലെ രൂപതാ കോടതിയില്‍ വിവിധ ചുമതലകള്‍, ചാന്‍സലര്‍, വികാരി ജനറല്‍, പാസ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, പ്രസ് ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എന്നിങ്ങനെ സേവനമനുഷ്ഠിച്ചു.

തുടര്‍ന്നു പാളയം സമാധാന രാജ്ഞി പള്ളിയുടെ വികാരിയായി ചുമതയേറ്റു. അതിനെ മലങ്കര കത്തോലിക്ക സഭയുടെ ബസലിക്കയായി ഉയര്‍ത്തുന്നതിന് ശ്രമിക്കുകയും അതിന്റെ പ്രഥമ റെക്ടറാകുകയും ചെയ്തു. ഇക്കാലയളവില്‍ ദീപികയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നു.

ഗുഡ്ഗാവ് രൂപതയില്‍ ചാന്‍സലര്‍, ന്യുയോര്‍ക്ക് അതിരൂപത കോടതിയില്‍ ജഡ്ജി, ഡല്‍ഹി സിബിസിഐ സെന്ററില്‍ കോര്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹിന്ദി, ഇംഗ്ളീഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, സംസ്കൃത ഭാഷകളില്‍ പ്രാവീണ്യം നേടി. സ്നേഹ സ്വരൂപാ തവദര്‍ശനം, നായകാ ജീവദായകാ, രക്ഷകഗായക തുടങ്ങിയ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. സഹോദരങ്ങള്‍ : രാജു, സിസ്ററര്‍ കരുണ, വില്‍സണ്‍, വല്‍സമ്മ, ഫാ.ജോണ്‍സണ്‍ കൊച്ചു തുണ്ടി.
- dated 18 Aug 2017


Comments:
Keywords: India - Otta Nottathil - rampan_kochuthundil India - Otta Nottathil - rampan_kochuthundil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us