Today: 20 Nov 2017 GMT   Tell Your Friend
Advertisements
മഹാഭാരതം മലയാളത്തില്‍ 'രണ്ടാമൂഴം' തന്നെ
ന്യൂഡല്‍ഹിഎം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അധികരിച്ച് നിര്‍മിക്കുന്ന സിനിമയ്ക്ക് മലയാളത്തില്‍ 'രണ്ടാമൂഴം' എന്നായിരിക്കും പേര്. മറ്റുഭാഷകളില്‍ 'മഹാഭാരത ബേസ്ഡ് ഓണ്‍ രണ്ടാമൂഴം' എന്ന പേരില്‍ പുറത്തിറങ്ങും.േ നരത്തെ 'മഹാഭാരതം' എന്ന പേരില്‍ പുറത്തിറക്കാനുദ്ദേശിച്ച ചിത്രത്തിന്റെ പേര് ആരുടെയെങ്കിലും ഭീഷണിക്ക് വഴങ്ങിയല്ല മാറ്റുന്നതെന്ന് നിര്‍മാതാവ് ഡോ.ബി.ആര്‍.ഷെട്ടിയും സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോനും അബുദാബിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 'രണ്ടാമൂഴം' എന്ന കൃതിയാണ് സിനിമയാക്കുന്നത്. മൂലകൃതി മലയാളത്തിലായതിനാല്‍ സിനിമയുടെ പേരും അതുതന്നെയാവുംശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. സിനിമയ്ക്ക് 'മഹാഭാരതം' എന്ന പേര് നല്‍കുന്നതിനെതിരേ ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികലയുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമയുടെ ആശയത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഈമാസം ഏഴിന് ഡല്‍ഹിയില്‍ സിനിമാപ്രവര്‍ത്തകരോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിക്കുമെന്നും ഡോ.ഷെട്ടി പറഞ്ഞു. ആറുമണിക്കൂറോളം നീളുന്ന സിനിമ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുക. മോഹന്‍ലാല്‍ ഭീമന്റെ വേഷം ചെയ്യും. മറ്റു താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകള്‍ നൂറുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ആദ്യഘട്ട ചിത്രീകരണം 2018ല്‍ അബുദാബിയില്‍ നടക്കും. മറ്റു ഭാഷകളില്‍ മഹാഭാരത് എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുകയെങ്കിലും അതിനൊപ്പം രണ്ടാമൂഴത്തെ അധികരിച്ചുള്ള സിനിമ എന്ന് വ്യക്തമാക്കും

മൂന്നരവര്‍ഷം മുമ്പുതന്നെ എം.ടി.യില്‍ നിന്ന് രണ്ടാമൂഴം സിനിമയാക്കുന്നതിനെ കുറിച്ചുള്ള ഉറപ്പുലഭിച്ചതായി ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടരവര്‍ഷം മുമ്പ് തിരക്കഥയും ലഭിച്ചു. തുടര്‍ന്ന് നിര്‍മാതാക്കളെ തേടി നടക്കുകയായിരുന്നു. ഒടുവില്‍ ഈ ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നയാളെന്ന നിലയില്‍ ഡോ.ബി.ആര്‍.ഷെട്ടിയെ കാണാനായത്

ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ചിത്രീകരണത്തിനായി ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതിക വിദഗ്ധരെയാണ് നിയോഗിക്കുന്നത്. നിര്‍മാണച്ചെലവിന്റെ പാതിയും വി.എഫ്.എക്സിനായിട്ടായിരിക്കും. ബാഹുബലിക്ക് വേണ്ടി പ്രവര്‍ത്തിച്ച സാബു സിറിളുമായും സംസാരിച്ചിട്ടുണ്ട്. ചിത്രീകരണം നടക്കുന്ന സ്ഥലം സംരക്ഷിച്ച് മഹാഭാരത് സിറ്റി എന്ന പേരില്‍ നിലനിര്‍ത്താനും സിനിമയുടെ നിര്‍മാണരീതി വരുംതലമുറയ്ക്ക് പകരാനും ലക്ഷ്യമുണ്ടെന്ന് ഡോ.ഷെട്ടി പറഞ്ഞു.

ആയിരംകോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന സിനിമ മലയാളത്തിന് പുറമെ ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലുമുണ്ടാകും. മറ്റ് ഇന്ത്യന്‍, വിദേശ ഭാഷകളിലെല്ലാം സബ് ടൈറ്റിലുകളോടെയായിരിക്കും സിനിമയുടെ റിലീസ്.
- dated 05 Jun 2017


Comments:
Keywords: India - Otta Nottathil - randamoozham_mt_mahabharatham India - Otta Nottathil - randamoozham_mt_mahabharatham,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120173
മാനുഷി ചില്ലര്‍ ലോക സുന്ദരി Recent or Hot News
തുടര്‍ന്നു വായിക്കുക
191120175
സ്വവര്‍ഗാനുരാഗത്തിന് വ്യാഖ്യാനവുമായി ശ്രീ ശ്രീ രവിശങ്കര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
minister_resigned
കേരളത്തിന്റെ "നെറികെട്ട" മന്ത്രി തോമസ് ചാണ്ടി രാജിവെച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
chandy_thomas
കൈയ്യേറ്റ വകുപ്പ് മന്ത്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി ; "ണ്ട" പോയിട്ടും ഇപ്പോഴും മന്ത്രി Recent or Hot News
തുടര്‍ന്നു വായിക്കുക
121120171
മലയാളികള്‍ സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്നതിന് കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
111120179
പ്രവാസി വോട്ടവകാശം: ബില്‍ അടുത്ത സമ്മേളനത്തില്‍
തുടര്‍ന്നു വായിക്കുക
1011201710
കണ്ണന്താനം രാജസ്ഥാനില്‍നിന്ന് രാജ്യസഭയില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us