Today: 18 Mar 2019 GMT   Tell Your Friend
Advertisements
ഗ്രന്ഥകാരനും പ്രഭാഷകനുമായ റവ. ഡോ. പോള്‍ മണവാളന്‍ അന്തരിച്ചു
Photo #1 - India - Otta Nottathil - rev_dr_paul_malavalan_expired
കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതാംഗവും ഗ്രന്ഥകാരനും പ്രഭാഷകനുമായ റവ. ഡോ. പോള്‍ മണവാളന്‍ (83) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച രാത്രി ഒന്പതോടെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിന് എളവൂര്‍ സെന്റ് ആന്റണീസ് (കുന്നേല്‍) പള്ളിയില്‍. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30ന് എടക്കുന്ന് പ്രീസ്ററ് ഹോമിലെത്തിക്കും. 4.30 മുതല്‍ എളവൂരിലെ വീട്ടില്‍ പൊതുദര്‍ശനം. തിങ്കളാഴ്ച രാവിലെ 11ന് എളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍ പൊതുദര്‍ശനം. മെത്രാന്മാരുടെ കാര്‍മികത്വത്തിലായിരിക്കും സംസ്കാരശുശ്രൂഷകള്‍.

എളവൂര്‍ പരേതരായ മണവാളന്‍ മാത്യുമറിയം ദന്പതികളുടെ മകനായി 1935 ഒക്ടോബര്‍ ഒന്പതിനായിരുന്നു ജനനം. 1963 മാര്‍ച്ച് 10നു കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. മലയാളസാഹിത്യത്തില്‍ എംഎയും പിഎച്ച്ഡിയും നേടി. നോര്‍ത്ത് പറവൂര്‍, അങ്കമാലി പള്ളികളില്‍ സഹവികാരിയായും പടിഞ്ഞാറേ ചേരാനല്ലൂര്‍, കാര്‍ഡിനല്‍ നഗര്‍, കാക്കനാട്, ചെങ്ങന്പുഴ നഗര്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്സ്, ചെങ്ങമനാട്, മംഗലപ്പുഴ പള്ളികളില്‍ വികാരിയായും സേവനം ചെയ്തിട്ടുണ്ട്.

തൃക്കാക്കര ഭാരതമാതാ കോളജിലും മംഗലപ്പുഴ, കാര്‍മല്‍ഗിരി, റൊഗാത്തെ സെമിനാരികളില്‍ പ്രഫസര്‍, വൈക്കം സെന്റ് സേവ്യേഴ്സ് കോളജ് പ്രിന്‍സിപ്പല്‍, അങ്കമാലി ലിറ്റില്‍ ഫ്ളവര്‍, എറണാകുളം ലിസി, ചുണങ്ങംവേലി നിവേദിത, വിന്‍സന്റ് ഡിപോള്‍ സെന്‍ട്രല്‍ കൗണ്സില്‍ എന്നിവയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തു. നിരവധി വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തി. ഇരുപതു ഗ്രന്ഥങ്ങള്‍ രചിച്ചു. ലൂക്കാ സുവിശേഷം ധ്യാനവും വ്യാഖ്യാനവും ആണ് ഒടുവില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥം. ദീര്‍ഘനാളായി നിവേദിതയിലും തുടര്‍ന്ന് എടക്കുന്ന് പ്രീസ്ററ്ഹോമിലും വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

സഹോദരങ്ങള്‍: വറീത് (റിട്ട. ടെല്‍ക്ക് എന്‍ജിനിയര്‍), ജോസഫ് (ഫെഡറല്‍ ബാങ്ക് റിട്ട. ഉദ്യോഗസ്ഥന്‍), ജയിംസ് (നാഷണല്‍ ടെക്സ്റൈ്റയില്‍ കോര്‍പറേഷന്‍ റിട്ട. മാനേജര്‍), സിസ്ററര്‍ ആനി മണവാളന്‍ എസ്എബിഎസ് (തിരുമുടിക്കുന്ന്), സിസ്ററര്‍ ലിറ്റില്‍ ട്രീസ എസ്എബിഎസ് (ആറ്റുപുറം), സിസ്ററര്‍ റെയ്സി മണവാളന്‍ എസ്എബിഎസ് (ആലുവ), പരേതരായ സിസ്ററര്‍ കനീസിയ സിഎംസി, സെബാസ്ററ്യന്‍.

റവ.ഡോ.മണവാളന്റെ സംസ്കാരകര്‍മങ്ങള്‍ ഇങ്ങനെ

ഫെ. 4 ന് ഞായര്‍ ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് പൊതുദര്‍ശനം, വൈദിക ഭവനത്തില്‍

ഞായര്‍ വൈകുന്നേരം അഞ്ചു മണിക്ക് സ്വദേശമായ എളവൂര്‍ ഭവനത്തില്‍ എത്തിയ്ക്കും.

അഞ്ചിന് തിങ്കള്‍ രാവിലെ 11 ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം തുടര്‍ന്നുള്ള സംസ്കാര കര്‍മങ്ങള്‍ സ്വന്തം ഇടവകയായ എളവൂര്‍ സെന്റ് ആന്റണി ദേവാലയത്തില്‍.
- dated 02 Feb 2018


Comments:
Keywords: India - Otta Nottathil - rev_dr_paul_malavalan_expired India - Otta Nottathil - rev_dr_paul_malavalan_expired,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
pj_joseph_clean_out
അധികാരക്കൊതിയന്റെ ആമപ്പൂട്ടില്‍ വീണു ജോസഫിന്റെ മോഹങ്ങള്‍ എരിഞ്ഞടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
election_ekm_candidate_hibi_eden
എറണാകുളത്ത് ഹൈബി ഈഡന്‍ ; സിറ്റിംഗ് എംപി പ്രഫ.കെ.വി.തോമസ് ക്ളീന്‍ ഔട്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
8320196ramanujan
യുസ് സര്‍വകലാശാലയില്‍ രാമാനുജന്‍ ചെയര്‍
സംഭാവന നല്‍കുന്നത് ഇന്ത്യന്‍ ദമ്പതികള്‍ തുടര്‍ന്നു വായിക്കുക
63201910nri
ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസികളുടെ പാസ്പോര്‍ട്ട് റദ്ദാക്കി
തുടര്‍ന്നു വായിക്കുക
jobin_s_kottaram_jci_award_tottakkad
ജെസിഐ ജനസേവാ അവാര്‍ഡ് ജോബിന്‍ എസ് കൊട്ടാരത്തിന്
തുടര്‍ന്നു വായിക്കുക
1320198un
മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താന്‍ പ്രമേയം
തുടര്‍ന്നു വായിക്കുക
28220197border
ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധസന്നാഹം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us