Today: 20 May 2018 GMT   Tell Your Friend
Advertisements
റവ.ഡോ. തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍
Photo #1 - India - Otta Nottathil - rev_dr_thomas_tharayil_aux_bishop_changanachery
കോട്ടയം: ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ഇടവകാംഗമായ റവ. ഡോ.തോമസ് (ടോമിച്ചന്‍,(44) തറയിലിനെ സീറോ മലബാര്‍ സഭാ സിനഡ് തെരഞ്ഞെടുത്തു. ശനിയാഴ്ച വൈകുന്നേരം 4.30ന് സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് പ്രഖ്യാപനം നടത്തിയത്. മാര്‍ ജോര്‍ജ് ആലഞ്ചേരിയും ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവും നിയുക്ത മെത്രാനെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.

ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ ആലപ്പുഴ പുന്നപ്രയിലുള്ള ധ്യാന, കൗണ്‍സിലിംഗ് കേന്ദ്രമായ ദനഹാലയയുടെ ഡയറക്ടറാണ് റവ.ഡോ. ടോമി തറയില്‍. ചങ്ങനാശേരി തറയില്‍ പരേതനായ ജോസഫ് (കുഞ്ഞ് സാര്‍, ചേപ്പാട് ൈ്രകസ്ററ് കിംഗ് എച്ച്എസ് മുന്‍ അധ്യാപകന്‍) മറിയാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ഇളയയാളാണ്. 1972 ഫെബ്രുവരി രണ്ടിനാണ് ജനനം. റവ.ഡോ. ടോമി തറയില്‍ 2000 ജനുവരി ഒന്നിന് മാര്‍ ജോസഫ് പൗവത്തിലില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. റോമിലായിരുന്നു ഉപരിപഠനം. വചനപ്രഘോഷകനും ധ്യാനഗുരുമാണ് അദ്ദേഹം.

1989 ല്‍ വൈദിക പരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത മെത്രാന്‍ റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മന:ശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. പുതിയ മെത്രാന്റെ നിയമനത്തോടെ സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ എണ്ണം 59 ആയി.

നെടുംകുന്നത്തെ പഴയ കൊച്ചച്ചന്‍ ഇനി അതിരൂപതയുടെ ഇടയന്‍

ചങ്ങനാശേരി അതിരൂപതയുടെ പുതിയ സഹായ മെത്രാനായി റവ. ഡോ. തോമസ് (ടോമി) തറയില്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഏറെ ആഹ്ളാദിക്കുന്നവരില്‍ നെടുംകുന്നത്തെ വിശ്വാസി സമുഹവും.

നെടുംകുന്നം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്ററ് ഫൊറോനാപ്പള്ളിയിലെ പഴയ കൊച്ചച്ചനാണ് ഫാ. തോമസ്. ഇവിടെ സേവമനം അനുഷ്ഠിച്ചവരില്‍ ഏറെ ഊര്‍ജ്ജ സ്വലരായിരുന്ന സഹവികാരികളില്‍ ഒരാളായിരുന്നു ഇദ്ദേഹമെന്ന് ഇടവകക്കാര്‍ അനുസ്മരിക്കുന്നു. ഇടവകാംഗങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

അതിരമ്പുഴ ഫൊറോനാ പള്ളിയില്‍ സഹവികാരിയായാണ് വൈദിക ജീവിതം ആരംഭിച്ചത്. നെടുംകുന്നത്തിനു പുറമെ എടത്വാ ഫൊറോനയിലെ കോയില്‍മുക്ക് ഉള്‍പ്പെടെയുള്ള പള്ളികളില്‍ സഹവികാരിയായിരുന്നു. നെടുംകുന്നം ഫൊറോനയിലെ താഴത്തുവടകര ഇടവകയില്‍ വികാരിയായും പ്രവര്‍ത്തിച്ചു.
2012 മുതല്‍ ആര്‍ക്കിഎപ്പാര്‍ക്കിക്കല്‍ കണ്‍സള്‍ട്ടന്റായും സേവനമനുഷ്ഠിച്ചുവരുന്നു.
- dated 14 Jan 2017


Comments:
Keywords: India - Otta Nottathil - rev_dr_thomas_tharayil_aux_bishop_changanachery India - Otta Nottathil - rev_dr_thomas_tharayil_aux_bishop_changanachery,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി Recent or Hot News
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു Recent or Hot News
തുടര്‍ന്നു വായിക്കുക
athiyalil_aleyamma
ഏലിയാമ്മ ജോസഫിന്റെ സംസ്കാരം ഇന്ന്
തുടര്‍ന്നു വായിക്കുക
mariamma_antony_meilettu
മൈലേട്ട് മറിയാമ്മ ആന്റണിയുടെ സംസ്ക്കാരം വ്യാഴാഴ്ച
തുടര്‍ന്നു വായിക്കുക
7520189
വനിതാ സ്പെഷ്യല്‍ ട്രെയ്ന് 26 വയസ്
തുടര്‍ന്നു വായിക്കുക
7520182
അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യന്‍ എന്‍ജിനീയര്‍മാരെ തട്ടിക്കൊണ്ടുപോയി
തുടര്‍ന്നു വായിക്കുക
kottayam_pushpanath_passes_away
ഡിക്റ്ററ്റീവ് നേനാവലിസ്ററ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us