Today: 14 Jul 2020 GMT   Tell Your Friend
Advertisements
ഋഷി കപൂര്‍ അന്തരിച്ചു
Photo #1 - India - Otta Nottathil - rishi_kapoor_died
മുംബൈ:ബോളിവുഡിലെ എക്കാലത്തേയും പ്രണയരാജകുമാരനായി വെള്ളിത്തിരയില്‍ തിളങ്ങിയ ഋഷി കപൂര്‍((67) ) കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

റൊമാന്റിക് ഭാവങ്ങളിലൂടെ എന്നും ബോളിവുഡിനെ ത്രസിപ്പിച്ച നടനും നിര്‍മാതാവും സംവിധായകനുമായ ഋഷി കപൂര്‍ അര്‍ബുദരോഗത്തെത്തുടര്‍ന്നാണ് വിടവാങ്ങിയത്. ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. പിതാവ് സംവിധാനം ചെയ്ത 'ശ്രീ 420' എന്ന ചിത്രത്തിലെ പ്രശസ്തമായ പ്യാര്‍ ഹുവാ ഇക്റാര്‍ ഹുവാ...' എന്ന ഗാനത്തില്‍ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്. പിതാവ് രാജ് കപൂര്‍ സംവിധാനം ചെയ്ത 'മേരാ നാം ജോക്കര്‍' എന്നീ ചിത്രത്തില്‍ നായകനായ പിതാവിന്റെ തന്നെ കുട്ടിക്കാലം അവതരിപ്പിച്ചായിരുന്നു പിന്നീടുള്ള വരവ്. 1970 ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.

1973 ല്‍ രാജ് കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ബോബി'യില്‍ ഋഷി കപൂര്‍ ആദ്യമായി നായകവേഷം അണിഞ്ഞു ഈ ചിത്രത്തിലെ പ്രണയ രംഗങ്ങള്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 'ഹം തും എക് കമ്രേ മേം ബന്ദ് ഹോ' എന്ന ഇതിലെ ഗാനം എക്കാലത്തെയും ജനപ്രിയ ഹിറ്റാവുകയും ചെയ്തു.1973 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കലക്ട് ചെയ്ത ചിത്രമായും 'ബോബി' മാറി. ഈ ചിത്രത്തിലൂടെ മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്കാരവും ഋഷിയെ തേടിയെത്തി.

1973/2000 കാലയളവില്‍ 92 സിനിമകളില്‍ ഋഷി നായകനായി. തുടര്‍ന്ന് സഹനടന്റെ റോളുകളിലേക്ക് മാറി 2012 ല്‍ 'അഗ്നിപഥി'ലും 2018 ല്‍ 'മുല്‍ക്കി'ലും അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.ബോളിവുഡിലെ പ്രശസ്തമായ ആര്‍കെ ഫിലിംസ് കമ്പനി ഉടമ കൂടിയായ അദ്ദേഹം സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2008 ല്‍ ആജീവനാന്ത മികവിനുള്ള ഫിലിം ഫെയര്‍ പുരസ്കാരം നേടി.

'ബോബി'യെന്ന ടീനേജ് ലൗ സ്റേറാറി കഥപറയുന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ നിത്യഹരിത കാമുകനായിരുന്ന അച്ഛനെ കടത്തിവെട്ടിയ മകനായി മാറി ഋഷി. 1973ല്‍ രാജ് കപൂറിന്റെ ചിത്രമായ ബോബിയിലൂടെ അരങ്ങേറ്റം കുറിക്കുമ്പോള്‍ വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രമായിരുന്നു ഋഷിക്ക് പ്രായം. അന്നത്തെ കത്തുന്ന സൗന്ദര്യബിംബം ഡിംപിള്‍ കപാഡിയയുടെ നായകനായി മീശമുളയ്ക്കാത്ത ചോക്ളേറ്റ് പയ്യനായി സിനിമാ ലോകം വിശേഷിപ്പിച്ച റിഷിയുടെ 'ബോബി' എന്ന ചിത്രം വിദേശ ചലച്ചിത്ര രംഗത്തും ഏറെ പ്രശസ്തമായി. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏക്കാലത്തെയും 20 വലിയ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ എഴുതപ്പെടുകയും ചെയ്തു'ബോബി'....

ബോബി സിനിമയിലെ പ്രണയം അക്കാലത്തെ വെള്ളിത്തിരയെ മാത്രമല്ല, ഇന്ത്യന്‍ യുവത്വങ്ങളില്‍ കത്തിപ്പടരാന്‍ പറ്റിയ ഇതിഹാസമായി മാറിയിരുന്നു. ലോകമെമ്പാടുമുള്ള ബോക്സോഫീസുകളില്‍ മാത്രമല്ല, ഇന്ത്യന്‍ ചലച്ചിത്രഗാനശാഖയ്ക്കും പുതുവിപ്ളവത്തിന്റെ അലകള്‍ തീര്‍ക്കാന്‍ ഹം തും ഏക് കമ്രേ മേം, എന്ന ഗാനത്തിനു കഴിഞ്ഞിരുന്നു.

അതുപോലെതന്നെ മെയ്ന്‍ ശായര്‍ തൊ നഹീയും എന്ന പ്രണയഗാനവും കമിതാക്കള്‍ നെഞ്ചിലേറ്റിയിരുന്നു.പ്രണയത്തിന് അത് പുതിയ പുതിയ ചേരുകള്‍ ചേര്‍ത്ത് സമവാക്യങ്ങളെഴുതിയ ബോബിയിലെ ഗാനങ്ങള്‍ പില്‍ക്കാലത്തും ഹരം കൊള്ളിയ്ക്കാന്‍ തക്ക വശ്യതയുണ്ട് ആ ഗാനത്തിന്റെ വരികള്‍ക്കും സംഗീതത്തിനും.തേന്‍ തുളുമ്പുന്ന ചോക്ളേറ്റ് മുഖവുമായി എത്തിയ റിഷി കപൂറിന് ബോളിവുഡില്‍ ചിരപ്രതിഷ്ഠ നല്‍കിയ സിനിമയായിരുന്നു ബോബി.
പതിനഞ്ച് ചിത്രങ്ങളില്‍ ഒപ്പം അഭിനയിച്ച നടി നീതുസിങ്ങാണ് റിഷിയുടെ ഭാര്യ. 40 വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തില്‍ രണ്ടു മക്കളുണ്ട് ഈ പ്രണയ ജോഡികള്‍ക്ക്. ബോളിവുഡിന്റെ റൊമാന്റിക് സൂപ്പര്‍ ഹീറോ
ഋഷി കപൂറിന് ഹൃദയപൂര്‍വ്വം ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കുന്നു.
- dated 30 Apr 2020


Comments:
Keywords: India - Otta Nottathil - rishi_kapoor_died India - Otta Nottathil - rishi_kapoor_died,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720208nepal
അതിര്‍ത്തി പ്രദേശങ്ങള്‍ക്കു പുറമേ രാമനു മേലും അവകാശമുന്നയിച്ച് നേപ്പാള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
9720209gold
നയതന്ത്ര മറവില്‍ സ്വര്‍ണക്കടത്ത്: കലങ്ങിമറിഞ്ഞ് കേരള രാഷ്ട്രീയം Recent or Hot News
തുടര്‍ന്നു വായിക്കുക
7720208prathap
ജര്‍മനിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള വിമാനത്തില്‍ ഏക യാത്രക്കാരനായി ആലപ്പുഴക്കാരന്‍
തുടര്‍ന്നു വായിക്കുക
5720202dog
നാഗാലാന്‍ഡിലെ പട്ടിയിറച്ചി നിരോധനം മൃഗ സംരക്ഷകര്‍ സ്വാഗതം ചെയ്യുന്നു
തുടര്‍ന്നു വായിക്കുക
pappukutty_bhagavathar_dead
സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു
തുടര്‍ന്നു വായിക്കുക
fr_g_ettupara_punnathura
പുന്നത്തുറ ഇടവക വികാരി ഫാ.ജോര്‍ജ്ജ് എട്ടുപറയിലിന്റെ മൃതദേഹം കിണറ്റില്‍
തുടര്‍ന്നു വായിക്കുക
t_k_varghese_gaetunkal
ടി.കെ. വര്‍ഗീസ് ഗേറ്റുങ്കല്‍ നിര്യാതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us