Today: 26 Jun 2017 GMT   Tell Your Friend
Advertisements
റബര്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കാന്‍ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം ; ഫ്രാന്‍സിസ് ജോര്‍ജ
Photo #1 - India - Otta Nottathil - rubber_pr_francis_g
കോട്ടയം : കേരളത്തിന്റെ കാര്‍ഷിക സമ്പദ്ഘടനയില്‍ നിര്‍ണായക പങ്കുള്ളതാണ് റബര്‍. റബറില്‍ നിന്നുള്ള വരുമാനം കര്‍ഷകരെ മാത്രമല്ല പ്രദേശങ്ങളെയും അത് താങ്ങിനിര്‍ത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും അടുത്തകാലംവരെ അത് വലിയ സഹായമായിരുന്നിട്ടുണ്ട്. എന്നാല്‍ കേരളത്തിന്റെ മണ്ണില്‍ നിന്ന് നാളികേരമെന്ന പോലെ റബറും നാടുനീങ്ങേണ്ട സ്ഥിതിയിലാണ് കാര്യങ്ങള്‍ മുന്നേറുന്നത്.

നല്ല വില ലഭിച്ചിരുന്ന റബറിന് പല കാരണങ്ങളാല്‍ വിലയിടിയുന്ന സ്ഥിതിയുണ്ടായി. ഇതുകാരണം കര്‍ഷകര്‍ മാത്രമല്ല പതിനായിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി....റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിലസ്ഥിരതാ ഫണ്ട് ക്രിയാത്മകമായി വിനിയോഗിക്കുന്നതിന് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകളുണ്ടാകേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ്. അതിന് അവര്‍ തയ്യാറാകുന്നില്ല. എന്നുമാത്രമല്ല കര്‍ഷകരെ സഹായിക്കുന്നതിന് നിലവിലുള്ള പരിമിതമായ സൗകര്യങ്ങള്‍ പോലും ഇല്ലാതാക്കുകയാണ് കേന്ദ്രം. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം.

റബറിനുള്ള സബ്സിഡി നിര്‍ത്തലാക്കാനും നീക്കമുണ്ട്. ഇതുരണ്ടും പത്തുലക്ഷത്തിലധികം വരുന്ന കേരളത്തിലെ റബര്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണ്. ഏറ്റവും കൂടുതല്‍ റബര്‍ കര്‍ഷകരുള്ള ജില്ല എന്ന നിലയിലാണ് കോട്ടയത്ത് രണ്ടു മേഖലാ ഓഫീസുകള്‍ ആരംഭിച്ചത്. ഇതിലൊന്ന് അടച്ചുപൂട്ടുന്നതോടെ ആയിരക്കണക്കിന് കര്‍ഷകര്‍ ചങ്ങനാശേരിയിലെ മേഖലാ ഓഫീസിനെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകും. അത് കര്‍ഷകര്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ വളരെയധികമായിരിക്കും. സബ്സിഡികള്‍ നിര്‍ത്തലാക്കുന്നതിന്റെ മുന്നോടിയായി കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. എന്നുമാത്രമല്ല റബര്‍ ബോര്‍ഡിന് ലഭിച്ചുകൊണ്ടിരുന്ന കേന്ദ്ര ഫണ്ടും ഗണ്യമായി വെട്ടിക്കുറയ്ക്കുകയുണ്ടായി. പ്രതിവര്‍ഷം 200 230 കോടി ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 130 കോടി മാത്രമാണ് ലഭിക്കുന്നത്. ഇങ്ങനെ എല്ലാ തരത്തിലും കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിദേശ നാണ്യവിഹിതത്തില്‍ വലിയൊരു പങ്കു നല്‍കുന്ന കൃഷിയാണ് റബര്‍. അതിനാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ ? കര്‍ഷക വിരുദ്ധ നയങ്ങളുടെ ഫലമായി കടയ്ക്കല്‍ കത്തിവീഴുന്നത്. കേരളത്തിന്റെ അവശേഷിക്കുന്ന കാര്‍ഷിക വരുമാനവും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിലുള്ളത്. ഈ സാഹചര്യത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് നീതി ലഭിക്കാനും അവര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും മേഖലാ ഓഫീസുകള്‍ പൂട്ടാനുള്ള നീക്കത്തിനെതിരെയും കേരളം ഒറ്റക്കെട്ടായി നിലകൊള്ളണം ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു
- dated 23 May 2017


Comments:
Keywords: India - Otta Nottathil - rubber_pr_francis_g India - Otta Nottathil - rubber_pr_francis_g,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
sabarimala_kodimaram_arrest
ശബരിമല കൊടിമര സംഭവം ; അഞ്ചു പേരെ അറസ്ററുചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ സുനി എഴുതിയ കത്ത് പുറത്ത് കത്ത് കിട്ടിയതായി ദിലീപ് സ്ഥിരീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21620178
അമ്പത് വര്‍ഷത്തിനൊടുവില്‍ അവന്‍ സ്വതന്ത്രനായി Recent or Hot News
തുടര്‍ന്നു വായിക്കുക
adv_tv_abraham_jkc
ജനാധിപത്യ കേരള കോണ്‍ഗ്രസ് ടി.വി എബ്രഹാം അനുസ്മരണ സമ്മേളനം നടത്തി
തുടര്‍ന്നു വായിക്കുക
Kummanam_mla_pmo
കുമ്മനം 'എംഎല്‍എ' എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
തുടര്‍ന്നു വായിക്കുക
woman_give_birth_child_jet_airways
മലയാളി യുവതിക്ക് ജെറ്റ് എയര്‍വെയ്സ് വിമാനത്തില്‍ സുഖ പ്രസവം
തുടര്‍ന്നു വായിക്കുക
kummanam_in_metro
മെട്രോയില്‍ കയറിക്കൂടിയ കുമ്മനത്തിന്റെ മറുപടി ഇങ്ങനെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us