Today: 20 Jun 2018 GMT   Tell Your Friend
Advertisements
ചിന്നമ്മയുടെ ചിന്നംവിളി ഇനി ജയിലില്‍ ; അനധികൃത സ്വത്തുകേസില്‍ ശശികലയ്ക്ക് തിരിച്ചടി
Photo #1 - India - Otta Nottathil - sasikala_jail_verdict
ന്യൂഡല്‍ഹി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ജയിലിലേക്ക്. ശശികല ഉള്‍പ്പെടെ നാലുപേരെ നാലു വര്‍ഷം തടവിനു ശിക്ഷിച്ച ബെംഗളൂരുവിലെ വിചാരക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. ബെംഗളൂരു വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ ശശികലയ്ക്കു സുപ്രീംകോടതി നിര്‍ദേശം നല്‍കി.

ഇവരെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണു സുപ്രീംകോടതിയുടെ നിര്‍ണായക വിധി. തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ ശശികല ശ്രമിക്കുന്നതിനിടെയാണ് രാഷ്ട്രീയമായി 21 വര്‍ഷത്തോളം ചര്‍ച്ച ചെയ്യപ്പെട്ട ഈ കേസിലെ വിധി വന്നിരിക്കുന്നത്.

വിധിയുടെ പശ്ചാത്തലത്തില്‍ ശശികലയ്ക്ക് 10 വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ.നഗറില്‍നിന്നു മല്‍സരിക്കാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്.

ശശികല ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയത് അഴിമതി തന്നെയാണെന്ന് വിധിയിലൂടെ സുപ്രീംകോടതി വ്യക്തമാക്കി. പ്രേരണക്കുറ്റം, ഗൂഢാലോചന എന്നിവ തെളിഞ്ഞെന്നും കോടതി അറിയിച്ചു. നേരത്തേ, അഴിമതിക്കേസായല്ല ആദായനികുതിക്കേസ് ആയി വേണം ഇതു പരിഗണിക്കാനെന്ന് ശശികലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം, ഇതു ചരിത്രവിധിയാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അഴിമതിവിരുദ്ധ പോരാട്ടത്തിലെ ചരിത്രവിധിയെന്നു കര്‍ണാടക സര്‍ക്കാരും പ്രതികരിച്ചു.

ജയലളിത, ശശികല, ജയയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍. സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവര്‍ക്ക് 2014 ല്‍ ബെംഗളൂരുവിലെ വിചാരണക്കോടതിയാണു നാലുവര്‍ഷം തടവും പിഴയും വിധിച്ചത്. ഇതില്‍ ജയലളിത 100 കോടി രൂപയും ശശികലയും മറ്റു പ്രതികളും 10 കോടി രൂപ വീതവും പിഴ അടയ്ക്കണമായിരുന്നു. എന്നാല്‍ 2015 ല്‍ കര്‍ണാടക ഹൈക്കോടതി എല്ലാവരെയും കുറ്റവിമുക്തരാക്കി. ഇതേത്തുടര്‍ന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. തമിഴ്നാട്ടില്‍ നീതിപൂര്‍വമായ വിചാരണ നടക്കില്ലെന്ന പരാതിയെ തുടര്‍ന്നാണു കേസ് കര്‍ണാടകയിലെ കോടതിയിലേക്കു മാറ്റിയത്.

വിചാരണക്കോടതി വിധിയനുസരിച്ച് ആറുമാസം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാല്‍ ഇനി മൂന്നു വര്‍ഷവും ആറു മാസവും കൂടി ശശികലയും ബന്ധുക്കളും ശിക്ഷ അനുഭവിക്കണം.

ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ 19911996 കാലത്ത് 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നു പരാതി നല്‍കിയതു ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയാണ്. മുഖ്യമന്ത്രിയെന്ന നിലയില്‍ ഇക്കാലയളവില്‍ ജയയുടെ മൊത്തം ശമ്പളമാകട്ടെ 60 രൂപ മാത്രവും. അതായത് പ്രതിമാസം ഒരു രൂപ മാത്രം. 60 രൂപയില്‍ 27 രൂപ മാത്രമാണു ജയ കൈപ്പറ്റിയത്. 33 രൂപ ഖജനാവിലേക്കു മുതല്‍ക്കൂട്ടിയിരുന്നു.
തോഴി ശശികലയെന്ന ജയയുടെ നിഴലും ഒ.പനീര്‍സെല്‍വമെന്ന (ഒപിഎസ് എന്നു സ്നേഹത്തോടെയുള്ള വിളിപ്പേര്) ജയയുടെ വിശ്വസ്തനും തമ്മിലുള്ള തര്‍ക്കം ദ്രാവിഡ രാഷ്ട്രീയത്തിന്റെ പുതിയ മുഖമായിരുന്നു. പക്ഷേ തത്കാലത്തേക്കെങ്കിലും ആ തര്‍ക്കത്തിന് ഒരുത്തരം ലഭിച്ചിരിക്കുന്നു.

വേണമെങ്കില്‍ ജയലളിത അന്തരിച്ച അന്നുതന്നെ തനിക്കു മുഖ്യ മന്ത്രിയാകാമായിരുന്നു എന്നു വമ്പു പറഞ്ഞ ശശികലയ്ക്ക് ഇനി അടുത്ത 10 വര്‍ഷത്തേക്ക് ആ സ്ഥാനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ നാലു വര്‍ഷം ജയിലിലും കിടക്കേണ്ടി വരും.

ചെനൈ്ന മറീന ബീച്ചിലെ ജയലളിതയുടെ സ്മാരകത്തില്‍ പ്രാര്‍ഥനാ നിമഗ്നനായിരിക്കെയാണ് എല്ലാം വിളിച്ചുപറയാനുള്ള 'അമ്മ'യുടെ നിര്‍ദേശം തനിക്കു ലഭിക്കുന്നതെന്നാണ് പനീര്‍സെല്‍വം പറഞ്ഞത്. ഫെബ്രുവരി ഏഴിനായിരുന്നു അത്. അന്നുതുടങ്ങി പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി. അധികാരവടംവലിയ്ക്കൊടുവില്‍ പക്ഷേ അമ്മയുടെ 'അനുഗ്രഹം' വീണത് ഒപിഎസിന്മേലായിരുന്നു.

സത്യത്തില്‍ തമിഴ്നാട്ടില്‍ നടന്നത് രാഷ്ട്രീയമാണോ, അതോ കേവലം അധികാര തര്‍ക്കമോ? രണ്ടായാലും എംഎല്‍എമാരെ കടത്തിക്കൊണ്ടുപോയി ഒളിപ്പിച്ചുവച്ചുള്ള ഈ 'കുതിരക്കച്ചവട'ക്കാഴ്ചകള്‍ക്ക് തമിഴ്മക്കള്‍ ഒരു അവസാനം തേടിയിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ സുപ്രീംകോടതി നല്‍കിയിരിക്കുന്നതും.

ഏറെ ദുരൂഹതകള്‍ അവശേഷിപ്പിച്ചാണ് ജയലളിത കടന്നു പോയത്. അവരുടെ മരണത്തെക്കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും ഇപ്പോഴാണ് പുറത്തു വരുന്നത്.ഇനിയെല്ലാം എന്തായിത്തീരുമോ എന്നാണ് ഇപ്പോള്‍ രാജ്യം ഉറ്റുനോക്കുന്നത് ?
- dated 14 Feb 2017


Comments:
Keywords: India - Otta Nottathil - sasikala_jail_verdict India - Otta Nottathil - sasikala_jail_verdict,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
315201813
ചെങ്ങന്നൂരില്‍ ഇടതുപക്ഷം
സജി ചെറിയാന് റെക്കോഡ് ഭൂരിപക്ഷം തുടര്‍ന്നു വായിക്കുക
ummen_chandy_aicc_general_secretary
ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി
തുടര്‍ന്നു വായിക്കുക
23520188
കേന്ദ്ര സര്‍ക്കാരിനെ പുറത്താക്കാന്‍ പ്രാര്‍ഥനയുമായി ഡല്‍ഹി ആര്‍ച്ച് ബിഷപ്
തുടര്‍ന്നു വായിക്കുക
23520184
നിപ്പ വൈറസിനു പിന്നില്‍ വവ്വാലുകളല്ല
തുടര്‍ന്നു വായിക്കുക
21520189
നിപ്പ വൈറസ് ഭീതിയില്‍ കേരളം
തുടര്‍ന്നു വായിക്കുക
yadiyoorappa_out_karnataka
കര്‍ണ്ണാടകയില്‍ ബി.എസ്.യദിയൂരപ്പ തോറ്റു പിന്‍വാങ്ങി ; കിങ്മേക്കര്‍ അല്ല, കിങ് തന്നെയന്നു കുമാരസ്വാമി
തുടര്‍ന്നു വായിക്കുക
17520188
കുതിരക്കച്ചവടത്തിനു വഴി തുറന്ന് കര്‍ണാടകയില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us