Today: 23 Oct 2018 GMT   Tell Your Friend
Advertisements
സോളാര്‍ ബോംബ് മുഖ്യമന്ത്രി പിണറായി നിയമസഭയില്‍ പൊട്ടിച്ചു : ഞെട്ടിത്തരിച്ച് കേരളം
Photo #1 - India - Otta Nottathil - solar_report_kerala_assembly_pinarayi
തിരുവനന്തപുരം : കേരള രാഷ്ട്രീയത്തെ ചുട്ടുപൊള്ളിച്ച സോളര്‍ കേസില്‍ ആരോപണ വിധേയര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എംഎല്‍എമാരായിരുന്ന തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകളെടുത്തു പറഞ്ഞാണ് പിണറായി സഭയില്‍ പ്രസംഗിച്ചത്. ഉമ്മന്‍ ചാണ്ടിയും ആര്യാടനും സരിതയെ വഴിവിട്ടു സഹായിച്ചു. അധികാര സ്ഥാനത്തിലുള്ളവര്‍ ലൈംഗിക സംതൃപ്തി നേടിയതിനെക്കുറിച്ച് അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പഴ്സനല്‍ സ്ററാഫ് ടെന്നി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ്, ഗണ്‍മാന്‍ സലിം രാജ്, സഹായി മുതലായവര്‍ ടീം സോളര്‍ പ്രതി സരിത എസ്.നായര്‍ക്കും അവരുടെ കമ്പനിക്കും ഉപഭോക്താക്കളെ വഞ്ചിക്കാന്‍ കഴിയത്തക്കവിധം സഹായിച്ചിട്ടുണ്ടെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. അന്നത്തെ ആഭ്യന്തര, വിജിലന്‍സ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മുഖേന ഉമ്മന്‍ ചാണ്ടിയെ ക്രിമിനല്‍ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നത് ഉറപ്പുവരുത്തി. എന്നാല്‍ തിരുവഞ്ചൂരിന് എതിരായി നടത്തിയിട്ടുള്ള മറ്റ് ആരോപണങ്ങളില്‍ യാതൊരു തെളിവുമില്ല.

ഊര്‍ജ മന്ത്രി ആര്യാടന്‍ മുഹമ്മദും ടീം സോളര്‍ കമ്പനിക്കു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. മുഖ്യമന്ത്രിയെ ക്രിമിനല്‍ ബാധ്യതയില്‍നിന്ന് ഒഴിവാക്കുന്നതിന് സംശയാസ്പദമായ രീതികളിലൂടെ പ്രത്യേക അന്വേഷണ സംഘം ധാരാളം ആയാസപ്പെട്ടു. സിഡിആറുകളും രേഖയിലുള്ള മറ്റു തെളിവുകളും പരാമര്‍ശിച്ചു സോളര്‍ കേസുകളുടെ അന്വേഷണത്തില്‍ മറ്റുള്ള ചില മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഇടപെടലുകളിലേക്ക് ആഴത്തിലുള്ള അന്വേഷണം പ്രത്യേക അന്വേഷണ സംഘം നടത്തിയില്ല.

ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കുന്നതിന് മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു. സരിതയുടെ കത്തില്‍ സൂചിപ്പിച്ചിട്ടുള്ള ആളുകള്‍ക്ക് സരിതയും അവരുടെ അഭിഭാഷകനുമായി ഫോണ്‍ മുഖാന്തിരം നിരന്തര ബന്ധമുണ്ടായിരുന്നു. കമ്മിഷന് മുന്‍പാകെ ഹാജരാക്കപ്പെട്ട തെളിവിന്റെ അടിസ്ഥാനത്തില്‍ അഴിമതിയും നിയമവിരുദ്ധമായ പ്രതിഫലം പറ്റലും ആരോപിക്കപ്പെട്ട എല്ലാ വ്യക്തികള്‍ക്കും എതിരായി അഴിമതി തടയല്‍ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാണോ എന്ന കാര്യം ഗൗരവമായി പരിഗണിക്കണമെന്നാണ് കമ്മിഷന്റെ ശുപാര്‍ശ.

പൊലീസ് സേനയിലെ അച്ചടക്കം ഉയര്‍ത്തിപ്പിടിക്കുന്നതിനു തുടര്‍ അന്വേഷണം അത്യാവശ്യമാണ്. പൊലീസ് അസോസിയേഷന്‍ സെക്രട്ടറി ജി.ആര്‍.അജിത്തിന്റെ ഭാഗത്തുനിന്ന് അച്ചടക്കരാഹിത്യമുണ്ടായി. വകുപ്പുതല നടപടിയെടുക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിക്കുന്നു. അദ്ദേഹത്തിന്റെ കാര്യത്തിലും പിസി ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാകുമോ എന്ന കാര്യം പരിശോധിക്കും.

കുറ്റവാളികളെയും വിചാരണ തടവുകാരെയും കോടതികള്‍ മുന്‍പാകെ ഹാജരാക്കുന്നതിനു ജയില്‍ അധികാരികളും ബന്ധപ്പെട്ട പൊലീസ് വകുപ്പും ഉചിത നടപടികള്‍ സ്വീകരിക്കുന്നില്ല. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിട്ടുള്ള സോളര്‍ തട്ടിപ്പ് പ്രതി ബിജു രാധാകൃഷ്ണന്റെ കാര്യത്തില്‍, അയാള്‍ ജയില്‍ ചാടുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും ട്രെയിനിലോ ബസിലോ ഹാജരാക്കിയത് വെറും രണ്ട് സിപിഒമാര്‍ മാത്രമാണ്.

അത്തരം തടവുകാരുടെ സംഗതിയില്‍ കര്‍ശന നടപടികളാണ് അത്യാവശ്യമായിട്ടുള്ളത്. ജയില്‍ അധികാരികളും പൊലീസ് ഉദ്യോഗസ്ഥരും അകമ്പടിക്കുള്ളവരെ നിയോഗിക്കേണ്ടത് ആവശ്യമാണ്. സെക്രട്ടേറിയറ്റിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തേക്കുള്ള കാലാവധിയിലേക്ക് നിലനിര്‍ത്തുന്നതിനോ സൂക്ഷിക്കുന്നതിനോ ഉചിതമായി നടപടി സ്വീകരിക്കണം.

എംഎന്‍ആര്‍ഇയുടെ (കേന്ദ്ര നവീന അക്ഷയ ഊര്‍ജ മന്ത്രാലയം) നോഡല്‍ ഏജന്‍സി ആയി നിയമിച്ചിട്ടുള്ള അനര്‍ട്ടിനെ ഉചിതമായി ഉടച്ചു വാര്‍ക്കേണ്ടതും അതുവഴി സൗരോര്‍ജത്തിന്റെ ഉല്‍പാദനത്തിനും വിതരണത്തിനും വികസനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള നടപടി പ്രോത്സാഹിപ്പിക്കാന്‍ കഴിയേണ്ടതുമാണെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.

സോളര്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ കണക്കിലെടുത്തു സുപ്രധാന തീരുമാനങ്ങള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സരിതയില്‍നിന്നും ടീം സോളാര്‍ കമ്പനിയില്‍നിന്നും രാഷ്ട്രീയ?ഉദ്യോഗസ്ഥ?ഭരണത്തലപ്പത്തുള്ളവരും അവരുടെ സ്ററാഫ് അംഗങ്ങളും അവരുമായി ബന്ധമുള്ളവരും വലിയ തുകകള്‍ കൈക്കൂലിയായി വാങ്ങി. സോളര്‍ കമ്പനിയുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന് ഇവര്‍ സഹായിച്ചു. ക്രിമിനല്‍ നടപടി, അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവ അനുശാസിക്കുന്ന രീതിയില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടത്തും.

പ്രത്യേക അന്വേഷണ സംഘം രാഷ്ട്രീയ?ഉദ്യോഗസ്ഥ?ഭരണ നേതൃത്വത്തിലുള്ളവരെ സോളര്‍ ഇടപാടുമായി ബന്ധപ്പെട്ട ക്രിമിനല്‍ കുറ്റങ്ങളില്‍നിന്ന് രക്ഷപ്പെടുത്താന്‍ കുത്സിത ശ്രമങ്ങള്‍ നടത്തി. പ്രത്യേക അന്വേഷണ സംഘം മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കേന്ദ്രമന്ത്രി, ചില എംഎല്‍എമാര്‍, സോളര്‍ കേസുകള്‍ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് സിഡിആറും തെളിവുകളും ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ചിട്ടില്ല. അന്നത്തെ ഒരു മന്ത്രിയും പ്രത്യേക അന്വേഷണ സംഘവും ഉദ്യോഗസ്ഥരും അന്വേഷണം അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ നടത്തി. മുന്‍ എംഎല്‍എമാര്‍ അടക്കമുള്ളവര്‍ അന്നത്തെ ഭരണ നേതൃത്വത്തിലുള്ളവരെ രക്ഷപ്പെടുത്താന്‍ സോളര്‍ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പ്രവര്‍ത്തിച്ചു. ഇതിനെപ്പറ്റി ക്രിമിനല്‍ നടപടി, ഇന്ത്യന്‍ ശിക്ഷാ നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവയനുസരിച്ച് അന്വേഷണം.

ആരോപണ വിധേയരായ വ്യക്തികളില്‍ ഒരാളുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ ആ വ്യക്തിയുമായും അഭിഭാഷകരുമായും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടു. ഇത് സോളര്‍ കേസ് അന്വേഷണം അട്ടിമറിക്കുന്നതിനു വേണ്ടിയാണോ എന്ന് അന്വേഷിക്കും. ആരോപണ വിധേയരായ വ്യക്തികളില്‍ ഒരാള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നെന്ന ആ വ്യക്തിയുടെ കത്തില്‍ പരാമര്‍ശിക്കപ്പെട്ട വിഷയങ്ങളില്‍ ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ ശിക്ഷാ നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവയനുസരിച്ച് അന്വേഷിക്കും.

പൊലീസ് അസോസിയേഷന്റെ അന്നത്തെ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തി അച്ചടക്ക രാഹിത്യം നടത്തിയോ എന്ന് പരിശോധിച്ച് വകുപ്പുതല നടപടി. ഉദ്യോഗസ്ഥനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ സംബന്ധിച്ച് ക്രിമിനല്‍ നടപടി, ഇന്ത്യന്‍ ശിക്ഷാ നിയമം, അഴിമതി നിരോധന നിയമം, മറ്റു ബാധകമായ നിയമങ്ങള്‍ എന്നിവയനുസരിച്ചും അന്വേഷണം. പൊലീസ് സേനയുടെ അച്ചടക്കം, സെക്രട്ടറിയേറ്റിന്റെ സുരക്ഷ, സിസിടിവി ദൃശ്യങ്ങളുടെ സംരക്ഷണം, അനര്‍ട്ടിന്റെ പ്രവര്‍ത്തന?വിപുലീകരണ സാധ്യതകള്‍ തുടങ്ങിയവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.

അധികാര സ്ഥാനത്തുള്ളവര്‍ ലൈംഗിക സംതൃപ്തി നേടിയ വിഷയം, അഴിമതി തടയല്‍ നിയമത്തില്‍ പറയുന്ന 'നിയമവരുദ്ധമായ പാരിതോഷികം' എന്നതിന്റെ പരിധിയില്‍ വരും. ഇത്തരത്തില്‍ ആരോപിതരായ എല്ലാ വ്യക്തികള്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരമടക്കമുള്ള കുറ്റങ്ങള്‍ക്ക് അന്വേഷണം നടത്തും. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനുശേഷം പുതിയ പരാതികളോ രേഖകളോ തെളിവുകളോ ലഭിച്ചാലും അന്വേഷണങ്ങളില്‍ പുതിയ കുറ്റകൃത്യങ്ങള്‍ വെളിപ്പെട്ടാലും പരിശോധിച്ച് കേസെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
- dated 09 Nov 2017


Comments:
Keywords: India - Otta Nottathil - solar_report_kerala_assembly_pinarayi India - Otta Nottathil - solar_report_kerala_assembly_pinarayi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
221020183
ശബരിമല നട ഇന്ന് അടയ്ക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
221020182
ശബരിമല: റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
211020182
സിംലയുടെ പേര് ശ്യാമള എന്നു മാറ്റുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
201020187
സ്ത്രീകള്‍ കയറിയാല്‍ നടയടച്ചിടും: ശബരമല തന്ത്രിയുടെ നിലപാട് കോടതിയലക്ഷ്യം Recent or Hot News
തുടര്‍ന്നു വായിക്കുക
191020188
ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് തുടരുന്നു
~ യുവതികള്‍ കയറിയാല്‍ നടയടച്ചിടുമെന്ന് തന്ത്രി
~ പമ്പ മുതല്‍ നീലിമല വരെ പുണ്യാഹം തളിക്കണമെന്ന് പന്തളം 'രാജ'കുടുംബം തുടര്‍ന്നു വായിക്കുക
181020182
ശബരിമലയില്‍ സ്ത്രീകളെ ആക്രമിക്കുന്നു
കലാപത്തിനു ശ്രമം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us