Today: 23 Oct 2017 GMT   Tell Your Friend
Advertisements
കേരളരാഷ്ട്രീയത്തിലെ നര്‍മ്മകേസരി വിടവാങ്ങി
Photo #1 - India - Otta Nottathil - uzhavoor_vijayan_ncp
കോട്ടയം: രാഷ്ട്രീയ എതിരാളികളെ നര്മത്തില് പൊതിഞ്ഞ വാക്കുകളുമായി നേരിടുന്ന നേതാവാണ് ഉഴവൂര് വിജയന്. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയുള്ള ഈ നര്‍മരസം തുളുന്പുന്ന പ്രസംഗങ്ങളാണ് അദ്ദേഹത്തെ ജനപ്രിയ നേതാവാക്കി മാറ്റിയത്. എതിരാളികളുടെ മര്മം തൊടുന്ന നര്മത്തിന്റെ കരുത്തില് പിന്നീട് ഇടതുമുന്നണിയുടെ ജനപ്രിയ മുഖമായി ഉഴവൂര് വിജയന്. തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്ഥികളുടെ പ്രചാരണ യോഗങ്ങളിലെല്ലാം പ്രവര്ത്തകരെ നിര്ത്താതെ ചിരിപ്പിച്ചിരുന്ന വിജയന് കേരള രാഷ്ട്രീയത്തില് കേള്വിക്കാര് ഏറെയുണ്ടായിരുന്നു.

എന്‍സിപി സംഘടിപ്പിച്ച 'ഉണര്‍ത്തുയാത്രയില്‍' കാസര്‍ഗോട്ട് പ്രസംഗത്തിലൂടെ യുഡിഎഫ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു മുന്നേറിയ ഉഴവൂര്‍ വിജയന്റെ ഒരു പല്ല് പ്രസംഗത്തിനിടെ തെറിച്ചു പോയത് സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു. 'ഫോട്ടോ എടുക്കുന്ന ആവശ്യത്തിനു വേണ്ടി ഒരു വെപ്പു പല്ല് സ്ഥാപിച്ചിരുന്നു. സര്‍ക്കാരിനെതിരെ പല്ലു താഴേക്കു തെറിച്ചു. അല്ലെങ്കില്‍ തന്നെ സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ചും നഖശിഖാന്തം എതിര്‍ത്തും സംസാരിക്കുമ്പോള്‍ പല്ലു പോയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നാണ് ഉഴവൂര്‍ വിജയന്‍ അന്ന് നര്‍മരൂപത്തില്‍ നല്‍കിയ മറുപടി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ വിഷയത്തിലുള്ള ഉഴവൂരിന്റെ പ്രതികരണവും ചിരിപടര്‍ത്തിയിരുന്നു. ബാര് പൂട്ടിയോ, എത്ര ബാര് തുറക്കും തുടങ്ങിയ പല തരത്തിലുള്ള ചോദ്യങ്ങളാണ് യു ഡി എഫിന്. ഇതു കേട്ടാല് തോന്നും രണ്ടെണ്ണം അടിക്കാനാണോ എന്ന്. എന്നാല് തങ്ങളുടെ ചോദ്യങ്ങള്ക്ക് ഉത്തരം പറയുന്നുമില്ല. പിണറായി വിജയന് ഇപ്പോള് ഈ ചോദ്യങ്ങള്ക്ക് മറുപടി പറയാന് മാത്രമേ നേരമുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എതിരാളികളെപ്പോലും അമര്ത്തിച്ചിരിപ്പിക്കുന്ന നമ്പറുകള് ഏറെ കൈയിലുണ്ടായിരുന്നെങ്കിലും എംഎല്‍എ കുപ്പായത്തില്‍ നിയമസഭയില്‍ കയറാന്‍ കഴിഞ്ഞിരുന്നില്ല. പാലയില്‍ കെ.എം. മാണിയോട് ഈ ഉഴവൂരുകാരന് തോറ്റു. 23,790 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മാണിയുടെ വിജയം. മാണിസാര് 'കോഴസാര്' ആകുന്ന കാലത്തിനുമുമ്പ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം കുറക്കാന് കഴിഞ്ഞത് പാലാ പോലുള്ളൊരു മണ്ഡലത്തില് ജയിച്ചതിന് തുല്യമാണെന്നായിരുന്നു ഉഴവൂര് വിജയന്റെ നിലപാട്.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനം സ്വദേശിയായ ഉഴവൂര്‍ വിജയന്‍ വിദ്യാര്‍ഥി പ്രസ്ഥാനമായ കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചത്. ഉമ്മന്‍ ചാണ്ടിക്കും വയലാര്‍ രവിക്കുമൊപ്പം സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഉഴവൂര്‍ വിജയന്‍ കോണ്ഗ്രസ് പിളര്‍ന്നപ്പോള്‍ കോണ്ഗ്രസ് എസിനൊപ്പം നിലയുറപ്പിച്ചു. ഒടുവില്‍ കോണ്ഗ്രസ് എസ് ശരദ് പവാറിനൊപ്പം പോയപ്പോള്‍ മുതല്‍ എന്‍സിപിയുടെ നേതൃസ്ഥാനങ്ങളിലേക്കും എത്തി.

എന്‍സിപിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു. കേരള കോണ്ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിക്കെതിരെ 2001 ല്‍ പാലാ മണ്ഡലത്തില്‍നിന്നു മല്‍സരിച്ചതാണ് നേരിട്ട ഏക നിയമസഭാ തെരഞ്ഞെടുപ്പ്. അത്തവണ പരാജയപ്പെട്ടു.

ചലച്ചിത്ര മേഖലയിലും "മുഖം' കാണിച്ചിട്ടുണ്ട് ഉഴവൂര്‍ വിജയന്‍. നാലു ചലച്ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ അഭിനയിച്ച് സിനിമയിലും അദ്ദേഹം ശ്രദ്ധനേടി.

- dated 23 Jul 2017


Comments:
Keywords: India - Otta Nottathil - uzhavoor_vijayan_ncp India - Otta Nottathil - uzhavoor_vijayan_ncp,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us