Today: 19 Nov 2019 GMT   Tell Your Friend
Advertisements
വിക്രം ലാന്‍ഡര്‍ ചന്രേ്ദാപരിതലത്തില്‍ കണ്ടെത്തിയെന്ന് ഇസ്റോ
Photo #1 - India - Otta Nottathil - vikram_lander_found_orbit_isro
ബംഗളുരു:വിക്രം ലാന്‍ഡര്‍ ചന്രേ്ദാപരിതലത്തില്‍ കണ്ടെത്തി, ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തി.ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്രേ്ദാപരിതലത്തില്‍ കണ്ടെത്തിയതായും ഓര്‍ബിറ്റര്‍ അതിന്റെ ചിത്രം പകര്‍ത്തിയെന്നും ഐ എസ് ആര്‍ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞു.ചന്രേ്ദാപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ നില്‍ക്കുന്നും ഓര്‍ബിറ്റര്‍ വഴി അതിന്റെ 'തെര്‍മല്‍ ഇമേജ്' പകര്‍ത്തി അയച്ചുവെന്നു കെ.ശിവന്‍ വെളിപ്പെടുത്തി.

എന്നാല്‍ ലാന്‍ഡറുമായി ആശയവിനിമയം ഇതുവരെ സാധ്യമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആശയവിനിമയത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളെ അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ, ചന്രേ്ദാപരിതലത്തില്‍ ഇറങ്ങുന്നതിന് നിമിഷങ്ങള്‍ക്കു മുമ്പാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രയാന്‍ 2 ദൗത്യം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടര്‍ന്നു സിഗ്നല്‍ നഷ്ടമാവുകയായിരുന്നു.ലാന്‍ഡിങ്ങിനുള്ള സ്ഥലമായി ഇസ്റോ തിരഞ്ഞെടുത്ത ദക്ഷിണധ്രുവം വെല്ലുവിളിയുടെ ആക്കം കൂട്ടി.വീഴ്ചയുടെ കാരണങ്ങളെക്കുറിച്ചു പഠിക്കാന്‍ പരാജയ വിശകലന സമിതി (എഫ്എസി) ഇസ്റോ രൂപീകരിക്കും.ഇതുവരെയുള്ള ചാന്ദ്രദൗത്യങ്ങളിലെ ഏറ്റവുമധികം റെസല്യൂഷനുള്ള ക്യാമറയാണ് ചന്ദ്രയാന്‍ ഓര്‍ബിറ്ററിലുള്ളത്.ഓര്‍ബിറ്റര്‍, ലാന്‍ഡര്‍ (വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നീ ഭാഗങ്ങളാണ് ചന്ദ്രയാനുള്ളത്.

ചന്ദ്രയാന്‍?2 ദൗത്യം 90 മുതല്‍ 95 ശതമാനം വിജയമാണെന്ന് ഐഎസ്ആര്‍ഒ വിലയിരുത്തിയിരുന്നു.ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്റര്‍ ഏഴു വര്‍ഷം ചന്ദ്രനെ ഭ്രമണം ചെയ്യും ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതുവരെ ചന്ദ്രനില്‍ സോഫ്റ്റ്ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ ദൗത്യത്തിന്റെ ചെലവു പരിഗണിച്ചാല്‍ പതിന്മടങ്ങ് പണം മുടക്കിയാണ് വന്‍കിട രാജ്യങ്ങള്‍ ഗവേഷണം നടത്തിയിട്ടുള്ളത്.

എന്നാല്‍ ചന്രേ്ദാപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ദൗത്യങ്ങളില്‍ 37% മാത്രമാണ് ഇതുവരെ വിജയിച്ചിട്ടുള്ളത്. യുഎസ്, റഷ്യ തുടങ്ങിയ ബഹിരാകാശ വന്‍ശക്തികളുടെ ഒട്ടേറെ ലാന്‍ഡര്‍ ദൗത്യങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ ഇസ്രയേലിന്റെ ബെറഷീറ്റ് എന്ന ദൗത്യവും പരാജയപ്പെട്ടിരുന്നു.

ഇതുവരെ മറ്റാരും ചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യമാക്കി ജൂലൈ 23 നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജി എസ് എല്‍ വി മാര്‍ക്ക് മൂന്ന് റോക്കറ്റില്‍ ചന്ദ്രയാന്‍ രണ്ട് ഭൂമിയില്‍ നിന്നും കുതിച്ചുയര്‍ന്നത്.
- dated 08 Sep 2019


Comments:
Keywords: India - Otta Nottathil - vikram_lander_found_orbit_isro India - Otta Nottathil - vikram_lander_found_orbit_isro,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us