Today: 14 Dec 2019 GMT   Tell Your Friend
Advertisements
ശബരിമല അയ്യപ്പനും തമിഴര്‍ക്കും സ്വന്തം ? കേരളത്തിന്റെ പേരു മാറ്റേണ്ടി വരുമോ ?
കട്ടപ്പന: മുല്ലപ്പെരിയാറിലെ വെള്ളത്തിന് അവകാശവാദം ഉന്നയിക്കുന്ന തമിഴ്നാട്ടുകാര് ഇപ്പോഴിതാ ശബരിമല അയ്യപ്പനും അവരുടെ സ്വന്തമെന്ന വാദവുമായി രംഗത്ത്. ശബരിമലയില് ശ്രീധര്മ ശാസ്താവിന്റെ വിഗ്രഹം പ്രതിഷ്ഠിച്ചത്* തമിഴ്നാട്ടുകാരാണെന്ന അവകാശവാദവുമായി തമിഴ് മാനിലാ കോണ്ഗ്രസാണ് രംഗത്തുവന്നിരിക്കുന്നത്. ടി.എം.സിയുടെ മുതിര്ന്ന എം.പി. ജെ.എം.അരുളാണ് പ്രമുഖ തമിഴ് ന്യൂസ് ചാനലായ ബസന്ത് ടി.വിയില് ഈ അവകാശവാദം നടത്തിയത്.

തിങ്കളാഴ്ച വൈകിട്ട് ആറിനു സംപ്രേക്ഷണം ചെയ്ത അഭിമുഖത്തിലെ എം.പിയുടെ വാദങ്ങള്, മലയാളികള് അധികമാരും അറിഞ്ഞില്ലെങ്കിലും തമിഴ്നാട്ടില്* മുല്ലപ്പെരിയാര് വിഷയത്തില് എരിതീയില് എണ്ണയൊഴിക്കുന്ന പ്രസ്താവനയായി. ഇടുക്കി ജില്ലയെ തമിഴ്നാടിനോടു ചേര്ക്കണമെന്ന് തമിഴ്നാട്ടിലെ രണ്ട് കോണ്ഗ്രസ് എം.പിമാര് ആവശ്യപ്പെട്ടതിന്റെ തൊട്ടുമുമ്പാണ് പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. മുല്ലപ്പെരിയാര് പ്രശ്നംമൂലം അതിര്ത്തി ചെക്ക്പോസ്റ്റുകള് അടച്ചതിനാല് നോമ്പെടുത്ത് ശബരിമല കയറാനാകാതെ ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് തിരികെപ്പോകുന്നത്.

ഒരു മാസം മുതല് ഒരു വര്ഷം വരെ നോമ്പെടുത്ത് മലകയറാനിരുന്ന ഭക്തര് തമിഴ്നാട്ടിലെ വിവിധ അയ്യപ്പക്ഷേത്രങ്ങളില് ഇരുമുടിക്കെട്ട് അഴിച്ചുവച്ച് നേര്ച്ചനേര്ന്ന് മടങ്ങുകയാണ്. ഈ വികാരം മുതലെടുക്കാനാണ് മാനില കോണ്ഗ്രസ് എം.പിയുടെ പ്രസ്താവനയെന്ന് സംശയിക്കേണ്ടണ്ഢിയിരിക്കുന്നു. മുല്ലപ്പെരിയാര് ഡാം തകര്ക്കാന് കേരളം 200 ടണ് സ്ഫോടക വസ്തുക്കള് ശേഖരിച്ചു വച്ചിട്ടുണ്ടെണ്ഢന്ന വിവാദ പ്രസ്താവന എം.ഡി.എം.കെ. അധ്യക്ഷന് വൈക്കോ നടത്തിയതും അടുത്തിടെയാണ്. ഭൂചലനം ഉണ്ഢണ്ടാകുന്ന മുറയ്ക്ക് മുല്ലപ്പെരിയാര് അണക്കെട്ടില് കൃത്രിമ നാശമുണ്ഢണ്ടാക്കി അതു ഭൂചലനത്തിന്റെ ഭാഗമാണെന്ന് വരുത്തിതീര്ക്കാനാണ്* കേരളത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറയുന്നു.

ഇതിനാണത്രേ സ്ഫോടക വസ്*തുക്കള് ശേഖരിച്ചുവച്ചിരിക്കുന്നത്. പന്തളം രാജാവിന്റെ കുടുംബവകയായി നൂറ്റാണ്ഢണ്ടുകളോളം നിലനിന്നുവരുന്നതാണ് ശബരിമല ക്ഷേത്രം. പന്തളം രാജാവിന്റെ വളര്ത്തു പുത്രനായിരുന്നു അയ്യപ്പനെന്നും ഭക്തര്ക്കു വേണ്ടണ്ഢി അയ്യപ്പന് തന്നെ നിശ്ചയിച്ച സ്ഥലത്ത് ക്ഷേത്രം പണിയുകയായിരുന്നുവെന്നാണ് ഐതിഹ്യം. ആദ്യകാലങ്ങളില് ശബരിമലയ്ക്ക് പോയിരുന്നത് മധ്യതിരുവിതാംകൂറിലെ ഭക്തരാണ്. പിന്നീട് ഇതു കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചെങ്കിലും അന്യ സംസ്ഥാനങ്ങളില് നിന്ന് ശബരിമലയിലേക്കുള്ള ഒഴുക്ക് ആരംഭിച്ചിട്ട് നാളുകള് ഏറെ ആയിട്ടില്ല.

ജില്ലയിലെ അതിര്ത്തിയിലും കേരള ഭൂപ്രദേശത്തുമുള്ള മംഗളാദേവി ക്ഷേത്രത്തിനു വേണ്ടണ്ഢി തമിഴ്നാട് വാദം ഉയര്ത്തുകയും അതു സംഘര്ഷത്തിലേക്കു കടക്കുകയും ചെയ്തതോടെ വര്ഷത്തിലൊരിക്കല് ചിത്രാ പൗര്ണമി നാളില് മാത്രം ഇരുകൂട്ടര്ക്കും വന്നെത്തി മടങ്ങിപ്പോകാവുന്ന വ്യവസ്ഥയായി. ഇതിനു സമാനമായ അവകാശവാദം ഉന്നയിക്കാനും കേരളത്തിനു മേല് പിടിമുറുക്കാനുമാണ് തമിഴ്നാട് എം.പി ശ്രമിക്കുന്നത്. വളരെ മുമ്പേ തന്നെ ഇടുക്കി ജില്ലയിലെ തമിഴ് ഭൂരിപക്ഷമേഖലയായ പീരുമേട്, ഉടുമ്പന്ചോല, ദേവികുളം താലൂക്കുകള് തമിഴ്നാടിനോടു ചേര്ക്കണമെന്ന വാദം വൈക്കോ ഉയര്ത്തിയിരുന്നു എന്നത് വളരെ ശ്രദ്ധേയമായൊരു കാര്യമാണ്.

--
- dated 18 Dec 2011


Comments:
Keywords: India - Samakaalikam - ayyappansabarimala India - Samakaalikam - ayyappansabarimala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us