Today: 08 Aug 2020 GMT   Tell Your Friend
Advertisements
കുരങ്ങന്മാരും കേരളവും

തിരുവനന്തപുരം: പരശുരാമന്‍ മഴുവെറിഞ്ഞു പടച്ചെടുത്ത കേരളം ഇപ്പോള്‍ കരങ്ങന്മാരുടെ കൈയ്യിലോ എന്നൊരു ശങ്ക! കാരണം കുരങ്ങനെന്ന പദമിപ്പോള്‍ ജനകീയമാകുന്നു. അപ്പോള്‍ പരശുകേരളം മാറി കുരങ്ങുകേരളമായി ഭവിക്കുമോ എന്ന ഉത്ക്കണ്ഠയില്ലാതില്ല. രാഷ്ടീയ നേതാക്കന്മാരുടെ പ്രബുദ്ധ കേരളത്തില്‍ ഇത് കുരങ്ങന്‍ വിളിയുടെ സുവര്‍ണ്ണകാലം. എല്ലാം പരോഗമനത്തിന്റെ ഭാഷയില്‍ പറയുമ്പോള്‍ തന്നെ കുരങ്ങനെന്ന് വിളിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് പുരോഗനമ കാലാ സാഹിത്യ സംഘം(പു.ക.സ) സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. വി.എസ്സിന്റെ പ്രസ്താവന തികച്ചും അധിക്ഷേപാര്‍ഹമാണെന്ന് കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ കെ.ഇ.എന്‍ ആരോപിച്ചു. വി.എസ്സിന്റേത് കുട്ടിക്കളിയാണ്. ഇത്തരം പ്രസ്താവനയിലൂടെ വി.എസ് എന്ന ആദര്‍ശ ബിംബം തീര്‍ത്തും സങ്കോചിച്ച് പോകുമെന്നും കെ.ഇ.എന്‍ പറഞ്ഞു.

കുട്ടികള്‍ കുരങ്ങാ എന്ന് അന്യോന്യം വിളിയ്ക്കുകയും തിരിച്ച് നിന്റെ അച്ഛന്‍ എന്ന് വിളികേള്‍ക്കുകയും ചെയ്യുന്നതിനെ ഇത് ഓര്‍മ്മിപ്പിയ്ക്കുന്നു. തന്റെ മനസ്സിലുള്ള വി.എസ്സിന്റെ പ്രതിഛായയിപ്പോള്‍ പാതാളത്തോളം താണ് പോയതായും കെ.ഇ.എന്‍ പറയുന്നു.വിവാദത്തില്‍ തന്റെ ഒപ്പം നില്‍ക്കുന്നതിന് മാതൃസംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം തയ്യാറാകാത്ത സാഹചര്യത്തിലാണ് കലാകൗമുദിയില്‍ അഭിമുഖം പുറത്ത് വന്നിരിയ്ക്കുന്നത്. കൂടുതല്‍ കടുത്ത ഭാഷയിലാണ് വി.െ#സ്സിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്.


വി.എസ്സിനെതിരെ പരസ്യമായ നിലപാടെടുത്തതിന്റെ പേരില്‍ കെ.ഇ.എന്നിനെതിരേ കഴിഞ്ഞ ദിവസം ചേര്‍ന്ന പുരോഗമനാ കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രസിഡന്റ് യു.എ ഖാദര്‍ അടക്കമുള്ളവര്‍ കെ.ഇ.എന്നിനെ ശക്തമായി വിമര്‍ശിയ്ക്കുകയായിരുന്നു. തുടര്‍ന്ന് വി.എസ്സിനെതിരെ പ്രമേയം പാസ്സാക്കാനുള്ള നീക്കത്തില്‍ നിന്ന് കെ.ഇ.എന്‍ പക്ഷത്തെ പ്രമുഖര്‍ പിന്‍വാങ്ങി. വി.എസ്സിനെതിരെ പരസ്യമായ നിലപാടെടുക്കുന്നതിന് പാര്‍ട്ടിയുടേതായി നിര്‍ദ്ദേശമൊന്നും തങ്ങള്‍ കണ് ടിട്ടില്ലെന്ന് വരെ ചിലര്‍ കമ്മറ്റിയില്‍ തുറന്നടിച്ചു. സി.പി.എമ്മിനകത്തെ ഗ്രൂപ്പ് പോരിനുവേണ്ടി സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യസംഘത്തെ വലിച്ചിഴക്കുന്നത് കെ.ഇ.എന്‍ നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.

ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ നടന്ന പുരോഗമനകലാസാഹിത്യസംഘം ഫ്രാക്ഷന്‍ യോഗത്തിലാണ് വി.എസ് കെ.ഇ.എന്നിനെ കുരങ്ങനെന്ന് വിളിച്ചതിനെതിരേ പ്രമേയം കൊണ്ടുവരണമെന്ന് ആദ്യമായി ആവശ്യമുയര്‍ന്നത്. സാംസ്ക്കാരിക മന്ത്രി എം.എ ബേബിയുടെ അടുപ്പക്കാരനും ചലച്ചിത്ര നിരൂപകനുമായ കെ.വി ജോസഫാണ് ഈ ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍, കെ.ഇ.എന്‍ കൂടി പങ്കെടുത്ത യോഗത്തില്‍ അതിനെ സംഘടനയുടെ യു.എ ഖാദര്‍, ജനറല്‍ സെക്രട്ടറി വി.എന്‍ മുരളി എന്നിവര്‍ എതിര്‍ത്തു. പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനൊപ്പംനിന്നു കെ.ഇ. എന്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ സാംസ്കാരിക സംഘടനയായ പു.ക.സയെ അനാവശ്യമായി തെരുവിലേക്ക് വലിച്ചിഴക്കുകയാണെന്ന് ഇവര്‍ വാദിച്ചു. ആര്‍ക്കെതിരേയും സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് കെ.ഇ.എന്നിന് വിമര്‍ശനം നടത്താമെന്നും എന്നാ ല്‍, അതൊന്നും സംഘടനയുടെ ബാനറില്‍ വേണ്ടെന്നും ഇവര്‍ നിലപാടെടുത്തു.

കെ.ഇ.എന്‍ പക്ഷക്കാരായ പി.കെ പോക്കര്‍, ഷിബു മുഹമ്മദ്, ജി.പി രാമചന്ദ്രന്‍ തുടങ്ങിയവരാണ് കുരങ്ങന്‍ പ്രയോഗത്തിനെതിരേ സംഘടന പ്രമേയം കൊണ്ടുവരണമെന്നു കോഴിക്കോട്ടെ യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, യോഗത്തില്‍ പങ്കെടുത്ത സംഘടനയുടെ അമ്പതോളം അംഗങ്ങളും ഇതിനെതിരെ നിലപാടെടുത്തു. ഇടക്കാലത്തായി മുഖ്യ മന്ത്രിക്കെതിരേ കെ.ഇ.എന്‍ നടത്തിവരുന്ന ആള്‍ദൈവം, ആളാവണ്ട, മന്ദബുദ്ധി പ്രയോഗങ്ങള്‍ സംഘടനയ്ക്ക് അപമാനമുണ്ടാക്കുകയാണെന്നും ഇത്തരം വിമര്‍ശനങ്ങളില്‍നിന്ന് കെ.ഇ.എന്നി നെയാണ് പിന്തിരിപ്പിക്കേണ്ടതെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ട തോടെ പ്രമേയം കൊണ്ടുവരണമെന്നാവശ്യപ്പെട്ട അംഗങ്ങള്‍ പത്തിമടക്കി. കോഴിക്കോട്ടെ യോഗത്തില്‍ പങ്കെടുത്ത സി.പി. എം സംസ്ഥാനസമിതി അംഗംകൂടിയായ എം.കേളപ്പനും ഇത്തരത്തില്‍ പാര്‍ട്ടി പോര് പു.ക.സയിലേക്ക് വലിച്ചിഴക്കേ ണ്ടെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു.

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് കുരങ്ങന്മാര്‍ ? ഈ കുരങ്ങുപോര് എന്താണ് ? എന്തിനുവേണ്ടിയാണ് ഈ കുരങ്ങുകളി ? പ്രിയപ്പെട്ട വായനക്കാര്‍ സ്വയം മനിസിലാക്കട്ടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കുരങ്ങരങ്ങിനെപ്പറ്റി .. .. .. ..
- dated 09 Feb 2009


Comments:
Keywords: India - Samakaalikam - monkeys India - Samakaalikam - monkeys,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us