Today: 14 Dec 2019 GMT   Tell Your Friend
Advertisements
ബലിയാടാകുമെന്ന് ഉറപ്പായപ്പോള്‍ ശശിയെ ചാവേറാക്കി
തിരുവനന്തപുരം: സംസ്ഥാനസമിതിയംഗം പി. ശശിക്കെതിരേ അച്ചടക്കനടപടി ഉറപ്പായതോടെ സി.പി.എം. രാഷ്ട്രീയത്തില്‍ പക്ഷഭേദങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുന്നു. കുറച്ചുകാലം മുമ്പുവരെ ഔദ്യോഗികപക്ഷത്തെ ഒരു നേതാവിനെതിരേ ഉയരുന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണമോ നടപടിയോ അചിന്ത്യമായിരുന്നു. എന്നാല്‍, ഔദ്യോഗികപക്ഷത്തിന്റെ ശക്തനായ വക്താവായ ശശിക്കെതിരേ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുന്നത് സി.പി.എമ്മിലുണ്ഢണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു.

പുതിയ സംഭവവികാസങ്ങള്‍ ഏറ്റവും ആഹ്ളാദിപ്പിക്കുന്നതു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെയാണ്.

മലപ്പുറം സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ശശിയായിരുന്നു. അതിന്റെ ഫലമായാണ് ഏറ്റവും കുറഞ്ഞ വോട്ടിന് അദ്ദേഹം സംസ്ഥാനസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

തെറ്റുതിരുത്തല്‍ പ്രക്രിയയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നടപടി ശശിയില്‍ ഒതുങ്ങുമോ എന്നതാണ് വി.എസും അനുയായികളും ഉറ്റുനോക്കുന്നത്. ആരോപിതരെ ഗ്രൂപ്പിന്റെ പേരില്‍ സംരക്ഷിക്കില്ലെന്ന സന്ദേശമായിരിക്കും ഈ സംഭവം പാര്‍ട്ടി അംഗങ്ങളില്‍ എത്തിക്കുക. അതു തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നു വി.എസ്. പക്ഷം കണക്കുകൂട്ടുന്നു.

ശശിക്കു മാന്യമായി ഇറങ്ങിപ്പോകാനുള്ള സാധ്യതയാണ് എ.വിജയരാഘവനും വൈക്കം വിശ്വനും ഉള്‍പ്പെടുന്ന അന്വേഷണ കമ്മിഷന്‍ പരിശോധിക്കുക. നടപടി ഉറപ്പായതിന്റെ സൂചന ലഭിച്ചതോടെയാണു വി.എസിനെതിരായ ആരോപണങ്ങളുമായി 'ചാവേറാകാന്‍' ശശി തയാറായത്. ശശിക്കെതിരായ നടപടിയിലൂടെ രണ്ടണ്ഢു കാര്യങ്ങളാണ് സി.പി.എം. ലക്ഷ്യമിടുന്നത്. സ്വഭാവദൂഷ്യം സംബന്ധിച്ച് പാര്‍ട്ടിക്കു മുന്നിലെത്തിയ പരാതിയാണ് ആദ്യം. രണ്ടണ്ഢാമതായി, ഐസ്ക്രീം പാര്‍ലര്‍ കേസ് ഉയര്‍ത്തി പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിക്കാനുള്ള സാധ്യതയും ശശിക്കെതിരായ നടപടി തുറന്നിടുന്നു.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശി, ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നതായി ആരോപണമുയര്‍ന്നിരുന്നു.

വിവാദം ഉയരുമ്പോഴെല്ലാം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതും ഈ ആക്ഷേപമായിരുന്നു. ശശി പാര്‍ട്ടിയില്‍നിന്നു പുറത്തുപോകുന്നതോടെ ഐസ്ക്രീം വിവാദത്തില്‍ സി.പി.എമ്മിനെ അടിക്കാനുള്ള ഒരേയൊരു വടി ഒടിയും. ഈ സാഹചര്യങ്ങള്‍ വിലയിരുത്തിയാണു ശശിയെ കൈവിടാന്‍ സി.പി.എം. സംസ്ഥാനനേതൃത്വം തീരുമാനിച്ചത്.
- dated 07 Feb 2011


Comments:
Keywords: India - Samakaalikam - pscpm India - Samakaalikam - pscpm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us