Today: 03 Apr 2020 GMT   Tell Your Friend
Advertisements
എല്ലാം ശ്രീപദ്മനാഭന് കാണിക്കയായ് ; ഒന്നും മോഹിക്കാതെ രാജവംശം
തിരുവനന്തപുരം: തിരുവിതാംകൂറിലെയും സമീപത്തെയും രാജാക്കന്മാര്‍ നൂറ്റാണ്ഢണ്ടുകളായി പദ്മനാഭന് സമര്‍പ്പിച്ച സ്വര്‍ണവും രത്നവുമാണ് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശേഖരത്തില്‍ കണ്ടെണ്ഢത്തിയതെന്ന് ചരിത്ര പണ്ഡിതന്മാര്‍ വിലയിരുത്തുന്നു. സമ്പത്തുകാലത്തുള്ള പണം ആപത്തിന് ഉപകരിക്കുമെന്ന ധാരണയും ശേഖരത്തിന് പിന്നിലുണ്ടണ്ഢ്. ഒരിക്കലും കവര്‍ച്ച നടക്കാത്ത പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചരിത്രകാലത്തെ നിക്ഷേപം സുരക്ഷിതമായിരുന്നു.

സന്തോഷാവസരങ്ങളിലും തെറ്റിന് പ്രായശ്ചിത്തമെന്ന നിലയിലും ക്ഷേത്രത്തിലേക്ക് ദാനമാണ് രാജാക്കന്മാര്‍ നടത്തിയിരുന്നത്. ബ്രാപ്മണര്‍ക്കുനേരെയുള്ള കുറ്റവിചാരണ, അയിത്തം എന്നിവയിലും ക്ഷേത്രത്തിലേക്കുള്ള ദാനമായിരുന്നു പ്രായശ്ചിത്തം. സ്വര്‍ണം, വെള്ളി എന്നിവയിലെ ആഭരണങ്ങളും പാത്രങ്ങളുമാണ് നടയ്ക്ക് വെച്ചിരുന്നത്. ഇതിനുപുറമെ കാഴ്ചവസ്തുക്കളും കാണിക്കയും ക്ഷേത്രത്തിലെ ശേഖരത്തിലേക്ക് എത്തിയിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവിതാംകൂറിലെയും സമീപരാജ്യങ്ങളിലെയും രാജാക്കന്മാര്‍ വന്‍തോതില്‍ ദാനം നടത്തിയിരുന്നതായി ചരിത്രരേഖകളിലുണ്ടണ്ഢ്.

തിരുനെല്‍വേലി ഭരിച്ചിരുന്ന ചോള സ്വാധീനമുള്ള പാണ്ഡ്യരാജാവായ പരാന്തക പാണ്ഡ്യന്‍ എ.ഡി. 1100- ല്‍ 10 പൊന്‍വിളക്കുകള്‍ ക്ഷേത്രത്തിലേക്ക് നല്‍കിയിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലെ അറിയപ്പെടുന്ന ആദ്യത്തെ ദാനം ഇതാണെന്ന് കേരള പുരാവസ്തുവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. എസ്. ഹേമചന്ദ്രന്‍ പറഞ്ഞു.

മുമ്മുടി ചക്രവര്‍ത്തി എന്ന് അറിയപ്പെട്ടിരുന്ന സംഗ്രാമധീരരവിവര്‍മ്മ പദ്മനാഭസ്വാമിക്ഷേത്രത്തിലേക്ക് സ്വര്‍ണക്കൊപ്ര നടയ്ക്കുവെച്ചതായും രേഖയുണ്ട്. തിരുവനന്തപുരത്ത് കാഞ്ചീപുരം കൊണ്ഢണ്ടാന്‍ എന്ന പേരില്‍ ഒരു മഠം സംഗ്രാമധീര രവിവര്‍മ്മ സ്ഥാപിച്ചിരുന്നു. ഈ മഠത്തിന്റെ പേരില്‍ നിരവധി സ്വര്‍ണദാനം അദ്ദേഹം ക്ഷേത്രത്തിലേക്ക് നടത്തിയിരുന്നു. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള പ്രധാന ദാനങ്ങളെല്ലാം കാലാകാലങ്ങളില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടണ്ഢ്.

ശുചീന്ദ്രം, തിരുവട്ടാര്‍ തുടങ്ങി സമീപത്തെ സമ്പന്ന ക്ഷേത്രങ്ങളിലെല്ലാം പലതവണ കൊള്ള നടന്നപ്പോള്‍ പദ്മനാഭസ്വാമിക്ഷേത്രത്തില്‍ അതിനുള്ള അവസരം ഉണ്ഢണ്ടായിരുന്നില്ല. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് തമ്പിമാര്‍ അഴകപ്പമുതലിയാരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചിരുന്നുവെന്നാണ് ചരിത്രം. ഇതിനെ പിള്ളമാരും നാട്ടുകാരും വഞ്ചിക്കൂട്ടത്തു പിള്ളയുടെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

എ.ഡി. 1000 മുതല്‍ 1950 വരെ തുടര്‍ച്ചയായി ഭരണം നടത്തിയ രാജവംശമായിരുന്നു തിരുവിതാംകൂറിലേത്. 1250 മുതല്‍ 1500 വരെ തിരുവിതാംകൂര്‍ ധനപരമായി മുമ്പിലായിരുന്നു. എട്ടാം നൂറ്റാണ്ഢണ്ടുമുതല്‍ തിരുവിതാംകൂര്‍ പുലര്‍ത്തിയിരുന്ന വിദേശവ്യാപാര ബന്ധത്തിലൂടെ അമൂല്യമായ രത്-നങ്ങളും മറ്റും രാജ്യത്തിന് ലഭിച്ചിരിക്കുമെന്നാണ് നിഗമനം. ഇവ ക്ഷേത്രത്തിലേക്ക് ദാനം നല്‍കിയിരിക്കാം. മാര്‍ത്താണ്ഡവര്‍മ്മ നടത്തിയ പടയോട്ടങ്ങളില്‍ തിരുവിതാംകൂറിലേക്ക് ചേര്‍ക്കപ്പെട്ട രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ സ്വര്‍ണനിക്ഷേപം ലഭിച്ചതായി ചരിത്രരേഖകളിലൊന്നും സൂചനയില്ല.

രാജ്യത്തിന്റെ പ്രധാന ഖജനാവെന്ന നിലയിലാണ് പദ്മനാഭസ്വാമിക്ഷേത്രത്തെ രാജാക്കന്മാര്‍ സൂക്ഷിച്ചിരുന്നത്. ക്ഷേത്രത്തിനുള്ളിലെ സ്വര്‍ണനിക്ഷേപം രാജ്യത്ത് പഞ്ഞകാലത്ത് ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ഢണ്ടായിരുന്നു. അത് വായ്പയായാണ് രാജ്യം സ്വീകരിച്ചിരുന്നത്. എട്ടര യോഗവും സഭയും കൂടിയാലോചിച്ച് ഇതിന് അനുമതി നല്‍കിയിരുന്നു. കൃത്യമായ കണക്കോടെ ക്ഷേത്രത്തില്‍നിന്ന് ലഭിക്കുന്ന വായ്പ രാജാവ് തിരിച്ച് നല്‍കിയിരുന്നു. സ്വര്‍ണം, വെള്ളി, രത്-നം എന്നിവയുടെ നിക്ഷേപം ഈ രീതിയിലും ക്ഷേത്രത്തിലേക്ക് ലഭിച്ചുവെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം ഷൊര്‍ണൂര്‍-എറണാകുളം തീവണ്ഢിപ്പാതയുടെ നിര്‍മ്മാണത്തിനായി കൊച്ചി രാജാവ് മുമ്പ് നല്‍കിയിരുന്നു. ക്ഷേത്രസ്വത്ത് സ്വന്തം ഭോഗവസ്തുവായി തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കണ്ഢിരുന്നില്ലെന്നതിന് ദൃഷ്ടാന്തമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം.

നേരത്തെ കേരളത്തില്‍ രണ്ടണ്ഢിടത്ത് സ്വര്‍ണനിക്ഷേപം കണ്ടെണ്ഢത്തിയിട്ടുണ്ടണ്ഢ്. 1850- കളില്‍ കൂത്തുപറമ്പ് കോട്ടയം കണ്ണവം നദീതീരത്തായിരുന്നു വലിയ നിക്ഷേപം കണ്ടെണ്ഢത്തിയത്. അഞ്ചുപേര്‍ക്ക് തലച്ചുമടായി കൊണ്ഢണ്ടുപോകാവുന്ന റോമന്‍ സ്വര്‍ണനാണയങ്ങളായിരുന്നു ഇവിടെയുണ്ഢണ്ടായിരുന്നത്. ഈ നാണയങ്ങളില്‍ 40 എണ്ണം മദ്രാസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ടണ്ഢ്. വടക്കന്‍പറവൂരിലെ വള്ളുവള്ളിയില്‍ 282 സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തിയിരുന്നു. ഒന്ന്-രണ്ടണ്ഢ് നൂറ്റാണ്ഢണ്ടുകളിലെ റോമന്‍ സ്വര്‍ണനാണയങ്ങള്‍ക്ക് എട്ട് ഗ്രാം വീതം തൂക്കമുണ്ടണ്ഢായിരുന്നു.


- dated 02 Jul 2011


Comments:
Keywords: India - Samakaalikam - sreptvm India - Samakaalikam - sreptvm,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
S_janaki_80_birthday
എസ്. ജാനകി ; എണ്‍പതിലും മധുരം കിനിയുന്ന സ്വരം
ഓര്‍മയിലെ മധുര ഗായിക എസ്.ജാനകിയമ്മയ്ക്ക് ഇന്ന് ഏഴുപത്തിയഞ്ചാം പിറന്നാള്‍. മലയാളികളെക്കാള്‍ മധുരമൂറുന്ന സ്ഫുടതയുമായി മലയാള ................ തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
നവതിയുടെ നിറവില്‍ പ്രഫ. കെ.ടി. സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
infam_reaction_07_june
കാര്‍ഷികമേഖലയെ വെല്ലുവിളിച്ചുള്ള പരിസ്ഥിതി മൗലികവാദം അംഗീകരിക്കില്ല: ഇന്‍ഫാം
തുടര്‍ന്നു വായിക്കുക
agricultural_article_by_adv_vc_sebastian
നടുവൊടിച്ച് നടുക്കടലിലേയ്ക്ക് കര്‍ഷകനെ വലിച്ചെറിഞ്ഞതാര്?
തുടര്‍ന്നു വായിക്കുക
mar_prince_antony_panengadan_adilabad
മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
ഭരണാധികാരികളുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിലക്കണം
തുടര്‍ന്നു വായിക്കുക
ഒരു കോട്ട് വരുത്തിയ വിന !!!
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us