Today: 18 Nov 2018 GMT   Tell Your Friend
Advertisements
ക്റൈസ്തവര്‍ ഇറങ്ങിച്ചെല്ലേണ്ടത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേയ്ക്ക് : മാര്‍ മാത്യു അറയ്ക്കല്‍
Photo #1 - India - Spiritual - kanjirapally_pastoral_council_10042018
കാഞ്ഞിരപ്പള്ളി: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ൈ്രകസ്തവര്‍ കടപ്പെട്ടവരാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ അഭിപ്രായപ്പെട്ടു. രൂപതാ പത്താം പാസ്റററല്‍ കൗണ്‍സിലിന്റെ സമാപനസമ്മേളനം പാസ്റററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരാലംബരേയും കഷ്ടപ്പെടുന്നവരെയും കണ്ടെത്തി അവരോട് കാരുണ്യം കാണിക്കണമെന്നും ഒറ്റക്കെട്ടായി നിന്ന് അവരുടെ പുനരുദ്ധാരണത്തിനായി യത്നിക്കണമെന്നും മാര്‍ അറയ്ക്കല്‍ സൂചിപ്പിച്ചു.

മിശിഹായുടെ മൗതികശരീരമായ സഭ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതാണെന്നും സഭയ്ക്കുള്ളിലുള്ളവര്‍ തന്നെ സഭയെ അവഹേളിക്കാന്‍ ശ്രമിക്കുന്നതുകാണുമ്പോള്‍ സഭാംഗങ്ങളായ നാം ശക്തമായി പ്രതികരിക്കണമെന്നും സഭയെക്കുറിച്ചുള്ള ശരിയായ അവബോധം വിശ്വാസികള്‍ക്കുണ്ടാകണമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

രൂപതാ ചാന്‍സിലര്‍ റവ.ഡോ.കുര്യന്‍ താമരശ്ശേരി, പാസ്റററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.എബ്രാഹം മാത്യു പന്തിരുവേലില്‍, എസ്.എ.ബി.എസ് പ്രൊവിന്‍ഷ്യാള്‍ സിസ്ററര്‍ അമല കിടങ്ങത്താഴെ, ആന്‍സമ്മ തോമസ് മടുക്കക്കുഴി എന്നിവര്‍ സംസാരിച്ചു. ""ൈ്രകസ്തവ സാക്ഷ്യവും ജാഗ്രതയും'' എന്ന വിഷയത്തെ ആസ്പദമാക്കി കെസിബിസി ഐക്യ ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.സാജു കുത്തോടിപുത്തന്‍പുരയില്‍ സി.എസ്.ടി. ക്ളാസ് നയിച്ചു. പാസ്റററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മേളനത്തോടനുബന്ധിച്ച് വിതരണം ചെയ്തു.
- dated 11 Apr 2018


Comments:
Keywords: India - Spiritual - kanjirapally_pastoral_council_10042018 India - Spiritual - kanjirapally_pastoral_council_10042018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
സഭയില്‍ സമാധാനവും അനുരഞ്ജനവും ഉണ്ടാകണം: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
kcbc_infam_circular
കാര്‍ഷിക വിഷയങ്ങളുന്നയിച്ചുകൊണ്ട് കെസിബിസി സര്‍ക്കുലര്‍
തുടര്‍ന്നു വായിക്കുക
syro_malabar_land_issue_reaction
സീറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ ദുര്‍ബലപ്പെടുത്തുവാന്‍ ആരെയും അനുവദിക്കില്ല: ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്ററ്യന്‍
തുടര്‍ന്നു വായിക്കുക
kanjirapally_pastoral_council_09122017
കുടുംബങ്ങള്‍ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാര്‍ മാത്യു അറയ്ക്കല്‍
തുടര്‍ന്നു വായിക്കുക
episcopal_ordination_of_mar_sebastian_vaniapurackal
മാര്‍ സെബാസ്ററ്യന്‍ വാണിയപ്പുരയ്ക്കല്‍ അഭിഷിക്തനനനനായി
തുടര്‍ന്നു വായിക്കുക
kanjirapaly_pastoral_council_11_march_2017
സ്നേഹവും ജീവനും പങ്കുവയ്ക്കലാണ് കുടുംബജീവിതത്തിന്റെ ധര്‍മ്മം: മാര്‍ മാത്യു അറയ്ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us