Today: 19 Oct 2017 GMT   Tell Your Friend
Advertisements
ലോകകപ്പിനെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങി
Photo #1 - India - Sports - 17920176

കൊച്ചി: ആരവങ്ങളുറങ്ങാത്ത ഫുട്ബോള്‍ രാവുകളെ വരവേല്‍ക്കാനൊരുങ്ങി കൊച്ചി. അണ്ടര്‍ 17 ലോകകപ്പിനു മിഴി തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫിഫയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണ പരിപാടികള്‍ക്ക് അടുത്ത വാരം തുടക്കമാകും. കാണികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് പിന്നാലെ ലോകകപ്പും വിരുന്നെത്തുന്നതിന്‍റെ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍.

ബ്രസീല്‍, സ്പെയ്ന്‍, ജര്‍മനി തുടങ്ങിയ ടീമുകളാണ് കൊച്ചിയുടെ മണ്ണില്‍ ഫുട്ബോള്‍ വിരുന്നൊരുക്കാനെത്തുന്നത്. അടുത്ത മാസം ആറിനു തുടങ്ങുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കായി മിഴി ചിമ്മാതെ കാത്തിരിക്കുകയാണ് കൊച്ചി. മത്സരത്തിനായി പൂര്‍ണ സജ്ജമായ കൊച്ചി അന്താരാഷ്ട്ര സ്റേറഡിയം തിങ്കളാഴ്ച്ച ഫിഫ സംഘത്തിനു കൈമാറും. ഇതോടെയാണ് ഔദ്യോഗികമായി ലോകകപ്പ് ഫുട്ബോളിനുള്ള പ്രചരണ പരിപാടികള്‍ക്കും തുടക്കമാകുന്നത്.

എന്നാല്‍ ഐഎസ്എല്‍ മത്സരങ്ങളെ പോലെ കാണികളെ തിരുകി കയറ്റാന്‍ ഫിഫ സംഘം അനുമതി നല്‍കിയിട്ടില്ല. 60,000 പേര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സ്റേറഡിയത്തിലുണ്ടെങ്കിലും 41,478 പേര്‍ക്കാണ് ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ സൗകര്യം. ഫിഫയുടെ പ്രത്യേക സജീകരണങ്ങള്‍ പ്രകാരമാണ് ഇരിപ്പിടങ്ങളുടെ എണ്ണം വെട്ടിക്കുറച്ചത്. കാണികളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ഇരിപ്പിടങ്ങള്‍ ഫിഫ ഒരുക്കാറുള്ളു. ഇത്തരത്തില്‍ സജീകരിച്ച സ്റേറഡിയം തിങ്കളാഴ്ച്ച ഫിഫക്ക് കൈമാറും. ഒരുക്കങ്ങളില്‍ ഫിഫ ടീം സംതൃപ്തരാണ്.

സ്റേറഡിയത്തിനു പുറമേ പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളെജ് ഗ്രൗണ്ട്, പനമ്പള്ളി നഗര്‍ സ്കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ട്, വെളി സ്റേറഡിയം എന്നിവയും ഫിഫയ്ക്ക് കൈമാറും. ഇതിനു ശേഷമാണ് ഫുട്ബോള്‍ പ്രചരണ പരിപാടികള്‍ക്ക് പ്രദേശിക സംഘാടക സമിതി തുടക്കമിടുക.

ഒക്റ്റോബര്‍ ആറു മുതല്‍ 28 വരെയാണ് അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ ആദിത്വം വഹിക്കുന്നത്. ടിക്കറ്റ് വില്‍പ്പനയിലും മറ്റു വേദികളെ അപേക്ഷിച്ചു കൊച്ചി ബഹുദൂരം മുന്നിലാണ്. കൊച്ചിയില്‍ നടക്കുന്ന ബ്രസില്‍ ? സ്പെയിന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ഇതിനകം വിറ്റു തീര്‍ന്നു. മറ്റു മത്സരങ്ങള്‍ക്കും സ്റേറഡിയം നിറയെ കാണികള്‍ എത്തുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. ഗ്രൂപ്പ് ഡി മത്സരങ്ങള്‍ക്കാണു കൊച്ചി വേദിയൊരുക്കുന്നത്. ബ്രസീല്‍, സ്പെയിന്‍, ഉത്തര കൊറിയ, നൈജര്‍ എന്നീ ടീമുകളാണു ഈ ഗ്രൂപ്പിലുള്ളത്. കൂടാതെ, ജര്‍മനി ഗിനിയ മത്സരവും കൊച്ചി സ്റേറഡിയത്തില്‍ നടക്കും.
- dated 16 Sep 2017


Comments:
Keywords: India - Sports - 17920176 India - Sports - 17920176,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us