Today: 18 Jul 2018 GMT   Tell Your Friend
Advertisements
കേരളത്തെ ബ്ളാസ്റേറഴ്സ് നിരാശപ്പെടുത്തി: ഐഎസ്എല്‍ കിരീടം വീണ്ടും അത്ലറ്റിക്കോയ്ക്ക്
Photo #1 - India - Sports - 191220164
കൊച്ചി: കൊച്ചിയിലേക്ക് ആദ്യമായി വിരുന്നെത്തിയ ഐഎസ്എല്‍ ഫൈനലിലും കേരള ബ്ളാസ്റ്റേഴ്സിന് രക്ഷയില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്ലറ്റികോ ഡി കോല്‍ക്കത്തയോട് അടിയറവ് പറഞ്ഞപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു. 2014ലെ ഫൈനലിന്‍റെ തനിയാവര്‍ത്തനം. കോല്‍ക്കത്തയ്ക്കെതിരായ മോശം റെക്കോഡിന്‍റെ തനിയാവര്‍ത്തനം. മഞ്ഞ നിറഞ്ഞ ഗ്യാലറിയില്‍ കണ്ണീരിന്‍റെ കടലിരമ്പം.

സെമി ഫൈനലിലെപ്പോലൊരു ഷൂട്ടൗട്ട് പരീക്ഷണമാണ് ബ്ളാസ്റേറഴ്സിനെ കൊച്ചിയിലും കാത്തിരുന്നത്. പക്ഷേ, ഇത്തവണ പെനാല്‍റ്റിക്കും രക്ഷപെടുത്താന്‍ സാധിച്ചില്ല. കേരളത്തിന്‍റെ ആദ്യ ഷോട്ട് അന്‍റോണിയോ ജര്‍മന്‍ ലക്ഷ്യത്തിലെത്തിച്ചു. കോല്‍ക്കത്തയുടെ ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന് ഗ്രഹാം സ്ററാക്കിനെ കീഴടക്കാന്‍ സാധിച്ചില്ല. രണ്ടാം കിക്കെടുത്ത ബെല്‍ഫോര്‍ട്ടും ഗോള്‍ കീപ്പറെ കീഴ്പ്പെടുത്താന്‍ പ്രയാസപ്പെട്ടില്ല. കോല്‍ക്കത്തയ്ക്കായി അടുത്ത ശ്രമത്തില്‍ ദൗതിയും ലക്ഷ്യം കണ്ടു. ബ്ളാസ്റേറഴ്സിനായി എല്‍ഹാജി നോയുടെ ഊഴമായിരുന്നു പിന്നീട്. അദ്ദേഹത്തിന്‍റെ കിക്ക് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ മത്സരവും കൈവിട്ടു. കോല്‍ക്കത്തയുടെ മൂന്നാം ശ്രമം ബോറ്യ ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചു. നാലാം കിക്കെടുത്ത മുഹമ്മദ് റഫീഖ് അനായാസം കോല്‍ക്കത്തന്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്തിന് കീഴടക്കി. ഹാവിയര്‍ ലാറയ്ക്കും പിഴച്ചില്ല. ഇതോടെ നിര്‍ണായകമായ അഞ്ചാം കിക്ക്. ബ്ളാസ്റേറഴ്സിനായി കിക്കെടുത്തത് പ്രതിരോധത്തിലെ വിശ്വസ്തന്‍ സെഡ്രിക് ഹെങ്ബര്‍ട്ട്. എന്നാല്‍, ഗോള്‍ കീപ്പര്‍ക്ക് നേരെ തൊടുത്ത ഷോട്ട് ദേബ്ജിത്ത് കാലുകൊണ്ട് തട്ടിയകറ്റി. അവസാന ശ്രമം കോല്‍ക്കത്തയുടെ ജുവല്‍ രാജ ഷെയ്ഖ് ലക്ഷ്യത്തിലെത്തിച്ചതോടെ രണ്ടാം തവണയും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കോല്‍ക്കത്തയിലേക്ക്.
ശൈലി? മാറ്റങ്ങള്‍?

കഴിഞ്ഞ കളിയില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ബ്ളാസ്റ്റേഴ്സ് കളത്തിലെത്തിയത്. ഗോള്‍കീപ്പര്‍ സന്ദീപ് നന്ദിക്കു പകരം ഗ്രഹാം സ്ററാക്ക്സ് ബാറിനു കീഴിലെത്തി. ദിദിയര്‍ കാഡിയോക്ക് പകരം കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും, സസ്പെന്‍ഷനിലായ ഹോസു കൊറിയാസിനു പകരം ഇഷ്ഫഖ് അഹമ്മദും വന്നു. 4411 ശൈലിയാണ് കലാശക്കളിയില്‍ സ്ററീവ് കോപ്പല്‍ പരീക്ഷിച്ചത്. ഡക്കന്‍സ് നാസോണിനെ ഏക സ്ൈ്രടക്കറാക്കി റാഫിയെ തൊട്ടുപിന്നില്‍ നിര്‍ത്തി. ബെല്‍ഫോര്‍ട്ടും മഹമ്മതും മെഹ്താബും വിനീതുമായിരുന്നു മധ്യനിരയില്‍. അവസാന പാദ സെമിയില്‍ വിശ്രമിച്ച കൊല്‍ക്കത്തയുടെ മുന്‍നിരക്കാരെല്ലാം ഫൈനലില്‍ തിരിച്ചെത്തി. ബ്ളാസ്റ്റേഴ്സിന്‍റെ സമാന ശൈലിയായിരുന്നു മോളീനയുടെ സംഘത്തിന്‍റേതും. മുന്നില്‍ ഹ്യൂമും പോസ്ററിഗയും. റാള്‍ട്ടെ, ജ്യൂവല്‍രാജ, ബോറിയ, സമീഗ് ദൂതി എന്നിവര്‍ മധ്യനിരയില്‍ കളിയൊരുക്കാന്‍ നിയോഗിക്കപ്പെട്ടു. ഹെന്റിക്വെ, കീഗന്‍ പെരേര, അറോയോ, പ്രീതം കോട്ടാല്‍ കോട്ടയൊരുക്കി. ദേബജിത് മജുംദാറായിരുന്നു കാവല്‍ക്കാരന്‍.
വീണ്ടും റഫിയുടെ തല

37ാം മിനിറ്റ് സ്റേറഡിയം പ്രകമ്പനം കൊണ്ട നിമിഷം. തലകൊണ്ട് കളിക്കുന്ന മുഹമ്മദ് റഫിയുടെ ഗോളെത്തി. മെഹ്താബ് ഹുസൈന്‍റെ കോര്‍ണറില്‍ നിന്നായിരുന്നു അത്. മെഹ്താബ് ഉയര്‍ത്തി നല്‍കിയ പന്ത് പ്രീതം കോട്ടലിനെ മറികടന്ന് റഫി പോസ്ററിലേക്ക് ചെത്തിയിട്ടു. ഗോള്‍കീപ്പര്‍ ദേബ്ജിത് മുഴുനീളെ ഡൈവിങ് നടത്തിയെങ്കിലും റഫിയും കേരളവും ഗോളാഘോഷിച്ചു. ടൂര്‍ണമെന്റന്റില്‍ റഫിയുടെ രണ്ടാം ഗോള്‍.
കോല്‍ക്കത്തയുടെ മറുപടി

ഏഴു മിനിറ്റുകള്‍ മാത്രം ആയുസുണ്ടായിരുന്നുള്ളു മഞ്ഞപ്പടയുടെ ആഘോഷങ്ങള്‍ക്ക്. കോല്‍ക്കത്തയുടെ മറുപടിയെത്തി, 44ാം മിനിറ്റില്‍. സമീഖ് ദൗതി എടുത്ത കോര്‍ണര്‍ കിക്ക് ഹെന്റിക്വേ ഫോണ്‍സെക ഹെഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ഗോളി ഗ്രഹാം സ്ററാക്ക് നിന്നിടത്തുനിന്ന് അനങ്ങിയതുപോലുമില്ല. ഫോണ്‍സെകയെ മാര്‍ക്ക് ചെയ്യേണ്ട ഉത്തരവാദിത്വമുണ്ടായിരുന്ന സന്ദേശ് ജിംഘാന് കാര്യമായൊന്നും ചെയ്യാനുമായില്ല. ഒന്നാം പകുതി പിരിയുമ്പോള്‍ സ്കോര്‍ 11.
ഗോളില്ലാത്ത രണ്ടാം പകുതിയും അധിക സമയവും

ബ്ളാസ്റേറഴ്സിന്‍റെ മുന്നേറ്റത്തിലൂടെ രണ്ടാം പകുതിക്ക് തുടക്കം. ബെല്‍ഫോര്‍ട്ട് രണ്ട് പേരെ മറികടന്ന് പന്തുമായി മുന്നേറിയെങ്കിലും ലക്ഷ്യം മാത്രം അകലെ. 51ാം മിനിറ്റില്‍ കൊല്‍ക്കത്തയ്ക്കും ലഭിച്ചു അവസരം. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ സമീഖ് ദൗതിക്ക് പന്ത് ലഭിച്ചെങ്കിലൂം റഫറി ഒഫ് സൈഡ് വിളിച്ചു. 67ാം മിനിറ്റില്‍ കൊല്‍ക്കത്ത കോച്ച് മൊളീന്യോ സൂപ്പര്‍താരം ഹെല്‍ഡര്‍ പോസ്ററിഗയെ പിന്‍വലിച്ച് ഹാവി ലാറയെ കളത്തിലെത്തിച്ചെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടണ്ടായില്ല. 77ാം മിനിറ്റില്‍ മുഹമ്മദ് റഫിക്കു പകരം മുഹമ്മദ് റഫീഖിനെയും നാസണ് പകരം അന്‍റോണിയോ ജര്‍മനെയും കോപ്പല്‍ കളത്തിലെത്തിച്ചു. 80ാം മിനിറ്റില്‍ ബ്ളാസ്റ്റേഴ്സ് ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെട്ടു. ബോക്സിനുള്ളില്‍ നിന്ന് ലാല്‍റിന്‍ഡിക റാള്‍ട്ടേ പായിച്ച ഷോട്ട് പോസ്ററിനെ ഉരുമി പുറത്ത്. അവസാന നിമിഷങ്ങളില്‍ ആസൂത്രിത നീക്കങ്ങളൊന്നും പിറന്നില്ല. ഇതോടെ കളി അധികസമയത്തേക്ക്.

94ാം മിനിറ്റില്‍ അന്‍റോണിയോ ജര്‍മന്‍ നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ പന്ത് ബെല്‍ഫോര്‍ട്ടിന് പാസ്നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. 95ാം മിനിറ്റില്‍ അത്ലറ്റികോക്ക് വേണ്ടി ഗോള്‍ നേടിയ ഹെന്റിക്വെ പരുക്കേറ്റ് കളത്തിന് പുറത്തേക്ക്. 97ാം മിനിറ്റില്‍ സമീഖ് ദൗതിയൂടെ മുന്നേറ്റം ഇഷ്ഫഖ് അഹമ്മദ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തിയതൊഴിച്ചാല്‍ മികച്ച മുന്നേറ്റങ്ങളൊന്നും അധിക സമയത്തുണ്ടായില്ല.

ഒടുവില്‍ പെനല്‍റ്റി ഷൂട്ടൗട്ട് എന്ന ഭാഗ്യ പരീക്ഷണത്തില്‍ കോല്‍ക്കത്ത ജയിച്ചു കയറിയപ്പോള്‍ ആശ്വസിക്കാം, നേരിയതെങ്കിലും മത്സരത്തില്‍ ആധിപത്യം അവര്‍ക്കു തന്നെയായിരുന്നു.
- dated 19 Dec 2016


Comments:
Keywords: India - Sports - 191220164 India - Sports - 191220164,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us