Today: 16 Dec 2017 GMT   Tell Your Friend
Advertisements
കൊച്ചിയിലെ കാണികള്‍ ഒരു മില്യന്‍
Photo #1 - India - Sports - 251120168
കൊച്ചി: വെള്ളിയാഴ്ച വൈകുന്നേരം കേരള ബ്ളാസ്റേറഴ്സും പൂനെ സിറ്റിയും തമ്മിലുള്ള മത്സരം കാണാന്‍ കലൂര്‍ അന്താരാഷ്ട്ര സ്റേറഡിയത്തിലെത്തുന്ന കാണികള്‍ ഇന്ത്യയുടെ ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയ റെക്കോഡ് എഴുതിച്ചേര്‍ക്കും. ഐഎസ്എല്ലിന്റെ മൂന്നു സീസണുകളിലുമായി ഒരു ടീമന്റെ ഹോം മാച്ചിനായി എത്തിയ കാണികളുടെ എണ്ണം 10 ലക്ഷം കവിയും. 2014 നവംബര്‍ ആറിന് എഫ്സി ഗോവയെ ഒരു ഗോളിനു പരാജയപ്പെടുത്തിയ ഐഎസ്എല്ലിലെ ബ്ളാസ്റേറഴ്സിന്റെ ഹോം മാച്ച് മുതല്‍ ചെനൈ്നയിനെ മൂന്നു ഗോളിനു തകര്‍ത്ത കഴിഞ്ഞ മത്സരം വരെ കൊച്ചിയിലെ ഗ്യാലറിയിലെത്തിയത് 9,94114 കാണികളാണ്. നാളെ ആദ്യത്തെ 5886പേര്‍ ഗ്യാലറിയില്‍ പ്രവേശിക്കുന്നതോടെ ഇന്ത്യയിലെ ഒരു ടീമിനും ഒരു സ്റേറഡിയത്തിനും അവകാശപ്പെടാനാകാത്ത നേട്ടം ബ്ളാസ്റേറഴ്സിനും കൊച്ചിക്കും സ്വന്തമാകും.

ആദ്യ സീസണില്‍ ചെനൈ്നയിനെതിരെ ഒന്നാം പാദ സെമി ഉള്‍പ്പെടെയുള്ള ഹോം മത്സരങ്ങള്‍ക്കായി 3,92,886 പേരാണു കൊച്ചിയിലെ ഗ്യാലറിയിലെത്തിയത്. രണ്ടാം സീസണില്‍ ഏഴു ലീഗ് മത്സരങ്ങള്‍ മാത്രമാണു കൊച്ചിയില്‍ നടന്നത്. ഈ ഏഴു മത്സരങ്ങള്‍ക്കായി 3,64,054 പേര്‍ ഗ്യാലറിയിലെത്തി. ഈ സീസണില്‍ ഇതുവരെ നടന്ന അഞ്ചു മത്സരങ്ങള്‍ കാണാനെത്തിയത് 2,37,174 പേരാണ്. ഡല്‍ഹിക്കെതിരെയുള്ള പരാജയത്തിനു ശേഷം ഗോവയ്ക്കെതിരേ നടന്ന മത്സരത്തില്‍ കാണികളുടെ എണ്ണം അല്‍പം കുറഞ്ഞതൊഴിച്ചാല്‍ ശേഷിക്കുന്ന നാലു മത്സരങ്ങളിലും കൊച്ചി!യിലെ ഗ്യാലറി ഹൗസ്ഫുള്ളായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ മുംബൈക്കെതിരെ വന്‍ തോല്‍വി വഴങ്ങിയതിനാല്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്കു മുന്നേറണമെങ്കില്‍ ബ്ളാസ്റേറഴ്സിന് ഇനിയുള്ള മത്തസരങ്ങള്‍ ജയിച്ചേ തീരു.

പൂനെക്കെതിരേ വിജയിച്ച തിരിച്ചുവരാന്‍ ബ്ളാസ്റേറഴ്സ് ഇറങ്ങുമ്പോള്‍ നാളെ കൊച്ചിയിലെ ഗ്യാലറി നിറഞ്ഞു കവിയുമെന്നു തന്നെയാണ് സംഘാടകരുടെ പ്രതീക്ഷ. കഴിഞ്ഞ സീസണില്‍ ഡല്‍ഹിക്കെതിരേ നടന്ന മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ആരാധകര്‍ കൊച്ചിയിലെത്തിയത്. 62013 പേര്‍. ഇതുള്‍പ്പെടെ ആറു മത്സരങ്ങളില്‍ അറുപതിനായിരത്തിലധികം പേര്‍ കൊച്ചിയിലെ ഗ്യാലറിയിലെത്തി. കഴിഞ്ഞ സീസണില്‍ ഗോവയ്ക്കെതിരേ നടന്ന അവസാന ഹോം മാച്ച് കാണാന്‍ 32312 പേര്‍ മാത്രമെത്തിയപ്പോഴാണ് കൊച്ചിയിലെ ഗ്യാലറി ഏറ്റവും ക്ഷീണിച്ചത്. ഈ മത്സരം ഉള്‍പ്പെടെ മൂന്നു മത്സരങ്ങളില്‍ മാത്രമാണ് കാണികളുടെ എണ്ണം 30000ത്തില്‍ താഴെയായത്.

ഐഎസ്എല്ലിലെ മറ്റൊരു ടീമും ഹോം ഗ്രൗണ്ടും ഈ കണക്കുകളില്‍ കൊച്ചിക്കൊപ്പം എത്തില്ല. ഈ സീസണില്‍ കൊച്ചിയിലെ ഗ്യാലറിയിലെത്തിയത് 2,37,174 പേരാണ്. ഇതിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്ററിന്റെ ഹോം ഗ്രൗണ്ടില്‍ ഇതുവരെയെത്തിയത് 1,48,331 പേര്‍ മാത്രമാണ്. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടിലെത്തിയതാകട്ടേ 106369 പേരും. മറ്റു ടീമുകള്‍ക്ക് ഹോം ഈ സീസണിലെ ഹോം മത്സരങ്ങളില്‍ ഒരു ലക്ഷം പേരെപ്പോലും ഇതുവരെ ഗ്യാലറിയിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. ഹോം മത്സരങ്ങളോടൊപ്പം എവേ മത്സരങ്ങളിലും ബ്ളാസ്റേറഴ്സിനു ലഭിക്കുന്ന ആരാധക പിന്തുണ അത്ഭുതാവഹമാണ്.

കൊച്ചിയിലെ ഹോം മത്സരങ്ങളില്‍ ബ്ളാസ്റേറഴ്സിന്റെ ആരാധകരല്ലാതെ എതിരാളികളുടെ ആരാധകരെ മഷിയിട്ടു നോക്കിയാല്‍ പോലും കാണാനാകില്ലെന്ന അവസ്ഥയാണ്. ഈ ആരാധക പിന്തുണയ്ക്ക് ഹോസുവും ജര്‍മനും വിനീതുമടക്കമുള്ള താരങ്ങളും കോച്ച് സ്ററീവ് കോപ്പലും നിരവധി തവണ നന്ദിയറിയിക്കുകയും ചെയ്തു കഴിഞ്ഞ മത്സരത്തില്‍ ചെനൈ്നയിന്‍ കോച്ചും മുന്‍ ഇറ്റാലിയന്‍ താരവുമായ മാര്‍ക്കോ മറ്റരാസി കൊച്ചിയിലെ സ്റേറഡിയത്തിലെത്തിയപ്പോള്‍ സിനദിന്‍ സിദാന്റെ മുഖം മൂടി ധരിച്ച പതിനായിരക്കണക്കിന് ബ്ളാസ്റേറഴ്സ് ആരാധകരാണ് മറ്റരാസിയെ സ്വീകരിച്ചത്. ആരാധക പിന്തുണില്‍ ലോക നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്ന ബ്ളാസ്റേറഴ്സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തുന്നതും ആദ്യമായി ഐഎസ്എല്‍ കിരീടം സ്വന്തമാക്കുന്നതും കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
- dated 24 Nov 2016


Comments:
Keywords: India - Sports - 251120168 India - Sports - 251120168,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1212201711
2023ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1711201710
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്നു തുടക്കം
തുടര്‍ന്നു വായിക്കുക
under_17_england_world_champions
ടിക്കി ടാക്ക തകര്‍ത്ത് ഇംഗ്ളണ്ട് കുട്ടിലോകകപ്പില്‍ മുത്തമിട്ടു
തുടര്‍ന്നു വായിക്കുക
2810201710
അണ്ടര്‍ 17 ലോകകപ്പ് സംഘാടനം ഇന്ത്യയ്ക്ക് നേട്ടം
തുടര്‍ന്നു വായിക്കുക
221020178
അണ്ടര്‍ 17 ലോകകപ്പ്: ജര്‍മനി ഇന്നു ബ്രസീലിനെതിരേ
~ ഇംഗ്ളണ്ടും മാലിയും സെമിയില്‍
~ യുഎസ് പുറത്ത്
~ സ്പെയ്നും ഇറാനും നേര്‍ക്കുനേര്‍ തുടര്‍ന്നു വായിക്കുക
2010201711
വിദേശ രാജ്യങ്ങളുടെ ജഴ്സിയണിയാന്‍ തയാര്‍: ശ്രീശാന്ത്
തുടര്‍ന്നു വായിക്കുക
181020178
ശ്രീശാന്തിന്റെ വിലക്ക് പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us