Today: 16 Dec 2017 GMT   Tell Your Friend
Advertisements
ശ്രീശാന്തിനെതിരായ വിലക്ക് കോടതി നീക്കി
Photo #1 - India - Sports - 8820179

കൊച്ചി: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാല്‍ നടപടി തുടരാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതിയുടെ വിധി ബിസിസിഐക്ക് കനത്ത തിരിച്ചടിയാണ്.

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ 2013 മെയില്‍ ഡല്‍ഹി പൊലീസ് അറസ്ററ് ചെയ്തതിനെ തുടര്‍ന്നാണു ബിസിസിഐ ശ്രീശാന്തിനെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. പിന്നീടു പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.

ബിസിസിഐ വിലക്കു നിലനില്‍ക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാനാകുന്നില്ലെന്നു ചൂണ്ടികാട്ടിയാണു ശ്രീശാന്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിധികേള്‍ക്കാന്‍ ശ്രീശാന്ത് കോടതിയില്‍ എത്തിയിരുന്നു.

ശ്രീശാന്തിന്റെ വിലക്കു നീക്കിയതില്‍ സന്തോഷമുണ്ടെന്ന് ബിസിസിഐ വൈസ് പ്രസിഡന്റും കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ടി.സി. മാത്യു പറഞ്ഞു. വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയ്ക്കു കത്തെഴുതാന്‍ ടി.സി. മാത്യുവായിരുന്നു ശ്രീശാന്തിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിലക്കു നീക്കില്ലെന്ന നിലപാടാണ് ബിസിസിഐ എടുത്തത്.
- dated 07 Aug 2017


Comments:
Keywords: India - Sports - 8820179 India - Sports - 8820179,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1212201711
2023ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1711201710
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇന്നു തുടക്കം
തുടര്‍ന്നു വായിക്കുക
under_17_england_world_champions
ടിക്കി ടാക്ക തകര്‍ത്ത് ഇംഗ്ളണ്ട് കുട്ടിലോകകപ്പില്‍ മുത്തമിട്ടു
തുടര്‍ന്നു വായിക്കുക
2810201710
അണ്ടര്‍ 17 ലോകകപ്പ് സംഘാടനം ഇന്ത്യയ്ക്ക് നേട്ടം
തുടര്‍ന്നു വായിക്കുക
221020178
അണ്ടര്‍ 17 ലോകകപ്പ്: ജര്‍മനി ഇന്നു ബ്രസീലിനെതിരേ
~ ഇംഗ്ളണ്ടും മാലിയും സെമിയില്‍
~ യുഎസ് പുറത്ത്
~ സ്പെയ്നും ഇറാനും നേര്‍ക്കുനേര്‍ തുടര്‍ന്നു വായിക്കുക
2010201711
വിദേശ രാജ്യങ്ങളുടെ ജഴ്സിയണിയാന്‍ തയാര്‍: ശ്രീശാന്ത്
തുടര്‍ന്നു വായിക്കുക
181020178
ശ്രീശാന്തിന്റെ വിലക്ക് പുനസ്ഥാപിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us