Today: 23 Sep 2017 GMT   Tell Your Friend
Advertisements
കേരള ബ്ളാസ്റേറഴ്സ് സ്പെയ്നിലേക്ക്
കൊച്ചി: ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങുന്നതിനു മുന്നോടിയായി ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ആദ്യ വട്ട പരിശീലന പരിപാടികള്‍ക്ക് ഉടന്‍ തുടക്കമിടുമെന്ന് കേരളാ ബ്ളാസ്റേറഴ്സ് ടീം ഉടമ പ്രസാദ് പൊട്ട്ലൂരി. സ്പെയിനിലാണ് ഇത്തവണ വിദേശ പരിശീലനത്തിനു സൗകര്യം ഒരുക്കിയിരിക്കുന്നത്. ലീഗിന് മുമ്പായി വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരും. കൊച്ചി അണ്ടര്‍17 ലോകകപ്പ് വേദിയായതിനാല്‍ പരിശീലനത്തിനായി കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അണ്ടര്‍17 ലോകകപ്പിന് ശേഷം പരിശീലന ഗ്രൗണ്ടുകള്‍ വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്എല്‍ മൂന്നു സീസണുകള്‍ കഴിഞ്ഞെങ്കിലും ടീം മാനെജ്മെന്‍റിന് ഇതു വരെ ലാഭമുണ്ടാക്കാനായിട്ടില്ല, ലാഭമോ നഷ്ടമോ ഇല്ലാത്ത സാഹചര്യം വരാന്‍ പോലും ഇനിയും അഞ്ചു വര്‍ഷത്തോളമെങ്കിലും എടുക്കും. എങ്കിലും ഫുട്ബോളിന്‍റെ വികസനത്തിനായി കൂടുതല്‍ പണം ചെലവഴിക്കാന്‍ ടീം ഉടമകള്‍ സന്നദ്ധരാണ്.

കേരളത്തിലെ ഗ്രാസ്റൂട്ട് പദ്ധതികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. മുഖ്യ പരിശീലകന്‍ റെനി മ്യൂളസ്ററീനിന് മാഞ്ചസ്ററര്‍ പോലുള്ള ക്ളബ്ബുമായുള്ള ബന്ധമാണ് ഇത്തവണ ടീം തെരഞ്ഞെടുപ്പ് സുഗമമാക്കിയത്. നല്ല താരങ്ങളെ കണ്ടെത്താന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല.

പരിചയ സമ്പത്തും യുവത്വവും സമന്വയിപ്പിച്ചുള്ള ടീമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അതാണ് ഇത്തവണ യാഥാര്‍ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന ആറന്‍മുള വള്ളംകളിക്ക് ആവേശം പകരാന്‍ ബ്ളാസ്റേറഴ്സിന്‍റെ പേര് ആലേഖനം ചെയ്ത് പ്രത്യേകം തയാറാക്കിയ ബോട്ടില്‍ ടീം സിഇഒ വരുണ്‍ ത്രിപുരാനേനി, സഹ പരിശീലരന്‍ തങ്ബോയി സിങ്തോ എന്നിവരും പ്രസാദ് പൊട്ട്ലൂരിയും താരങ്ങള്‍ക്കൊപ്പം പങ്കെടുക്കും.
- dated 08 Sep 2017


Comments:
Keywords: India - Sports - 99201711 India - Sports - 99201711,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us