Today: 18 Nov 2017 GMT   Tell Your Friend
Advertisements
ടിക്കി ടാക്ക തകര്‍ത്ത് ഇംഗ്ളണ്ട് കുട്ടിലോകകപ്പില്‍ മുത്തമിട്ടു
Photo #1 - India - Sports - under_17_england_world_champions
കൊല്‍ക്കത്ത : കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റേറഡിയത്തില്‍ നടന്ന യു 17 ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ പോരാട്ടത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്പെയിനിനെ വീഴ്ത്തി ഇംഗ്ളണ്ട് ലോകകിരീടത്തില്‍ മുത്തമിട്ടു.

സെര്‍ജിയോ ഗോമസിന്റെ (10, 31) ഇരട്ടഗോള്‍ മികവില്‍ ലീഡെടുത്ത സ്പെയിനിനെ പിന്നീട് അഞ്ചു ഗോള്‍ തിരിച്ചടിച്ചാണ് ഇംഗ്ളണ്ട് വീഴ്ത്തിയത്. ആദ്യപകുതിയില്‍ സ്പെയിന്‍ 2?1നു മുന്നിലായിരുന്നു.

'ഇതോടെ തിരിച്ചുവരവ്' എന്ന വാക്കിന് കൗമാര ലോകകപ്പില്‍ പുതുഭാഷ്യം ചമയ്ക്കുകയായിരുന്നു ഇംഗ്ളണ്ടിന്റെ ചുണക്കുട്ടികള്‍.

ഇംഗ്ളണ്ടിനായി ഫില്‍ ഫോഡന്‍ (69, 88) ഇരട്ടഗോള്‍ നേടി. റയാന്‍ ബ്രൂസ്ററര്‍ (44), ഗിബ്സ് വൈറ്റ് (58), മാര്‍ക്കോ ഗുവേഹി (84) എന്നിവരാണ് ഇംഗ്ളണ്ടിന്റെ മറ്റു ഗോളുകള്‍ നേടിയത്. രണ്ടു ഹാട്രിക് ഉള്‍പ്പെടെ എട്ടു ഗോള്‍ നേടിയ ഇംഗ്ളണ്ട് താരം റയാന്‍ ബ്രൂസ്റററാണ് ടൂര്‍ണമെന്റിലെ ടോപ് സ്കോറര്‍. ബ്രൂസ്ററര്‍ ഗോള്‍ഡന്‍ ബൂട്ടും ഇംഗ്ളണ്ടിന്റെ തന്നെ ഫില്‍ ഫോഡന്‍ ഗോള്‍ഡന്‍ ബോളും സ്വന്തമാക്കി. ഈ വിജയത്തോടെ ഈ വര്‍ഷമാദ്യം നടന്ന യൂറോ അണ്ടര്‍ 17 ഫൈനലില്‍ സ്പെയിനിനോടേറ്റ തോല്‍വിക്കും ഇംഗ്ളണ്ട് പകരം വീട്ടി. അന്ന് പെനല്‍റ്റി ഷൂട്ടിലായിരുന്നു സ്പെയിനിന്റെ ജയം.

ഇംഗ്ളണ്ടിനായി ഇരട്ടഗോള്‍ നേടിയ ഫില്‍ ഫോഡന്റെ (7) ആഹ്ളാദം. ആദ്യ ഗോള്‍ നേടിയ റയാന്‍ ബ്രൂസ്റററാണ് പിന്നില്‍. എട്ടു ഗോളുകള്‍ നേടിയ ബ്രൂസ്ററര്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയപ്പോള്‍ ഫില്‍ ഫോഡനാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം.

ഇംഗ്ളണ്ടിന്റെ ആദ്യ അണ്ടര്‍ 17 ലോകകപ്പ് കിരീടമാണിത്. 2009ല്‍ സ്വിറ്റ്സര്‍ലന്‍ഡ് ലോകകപ്പ് നേടിയശേഷം ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യം ലോകകപ്പ് നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗോളെണ്ണത്തിലും സ്പെയിന്‍?ഇംഗ്ളണ്ട് കലാശപ്പോര് റെക്കോര്‍ഡിട്ടു. ഈ മല്‍സരത്തിലാകെ പിറന്നത് ഏഴു ഗോളുകളാണ്. 1995ലെ ബ്രസീല്‍?ഘാന ഫൈനലില്‍ പിറന്ന അഞ്ചു ഗോളുകളുടെ റെക്കോര്‍ഡാണ് ഈ മല്‍സരത്തിലൂടെ പിന്നിലായത്.

തോല്‍വിയോടെ തുടക്കം, തോറ്റു മടക്കം

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റേറഡിയത്തില്‍ തോല്‍വിയോടെ തുടക്കമിട്ട ലോകകപ്പ് പ്രയാണം, കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റേറഡിയത്തിലെ വന്‍ തോല്‍വിയോടെ സ്പെയിന്‍ അവസാനിപ്പിച്ചു. ആദ്യ മല്‍സരത്തില്‍ ബ്രസീലിനോട് 2?1നു തോറ്റു തുടങ്ങിയ സ്പെയിന്‍, സെമിയില്‍ ഇതേ ബ്രസീലിനെ വീഴ്ത്തിയെത്തിയ ഇംഗ്ളണ്ടിനോട് 5?2 നാണ് കലാശപ്പോരില്‍ തോറ്റത്. 2?0ന്റെ ലീഡു നേടിയ ശേഷം അഞ്ചു ഗോള്‍ വഴങ്ങി വന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് സ്പെയിനിന്റെ കുട്ടിത്താരങ്ങളെ ഏറെനാള്‍ സങ്കടപ്പെടുത്തുമെന്നുറപ്പ്!

സ്പെയിനിനായി ഇരട്ടഗോള്‍ നേടിയ സെര്‍ജിയോ ഗോമസ്. ചിത്രം: സലില്‍ ബേറ
അതേസമയം, ഇംഗ്ളണ്ട് സ്പാനിഷ് പോസ്ററില്‍ അടിച്ചുകയറ്റിയ അഞ്ചു ഗോളുകള്‍ക്കൊപ്പം മല്‍സരം ബാക്കി വയ്ക്കുന്ന നിര്‍ഭാഗ്യത്തിന്റെ ചില നിമിഷങ്ങളുമുണ്ട്. ഇംഗ്ളണ്ട് 2?0നു പിന്നില്‍ നില്‍ക്കെ 42?ാം മിനിറ്റില്‍ ഇംഗ്ളണ്ട് താരം ഹഡ്സന്‍ ഒഡോയിയുടെ ഷോട്ട് വലത്തേ പോസ്ററില്‍ തട്ടി തെറിച്ചത് സങ്കടത്തോടെയാണ് ആരാധകര്‍ കണ്ടത്. ബോക്സിനുള്ളില്‍ ഇടതുഭാഗത്തുനിന്നും പന്തിനെ പോസ്ററിന്റെ വലതേ മൂലയിലേക്ക് പായിക്കാനുള്ള ശ്രമമാണ് ഗോളിയെ കടന്നെങ്കിലും പോസ്ററില്‍ തട്ടിത്തെറിച്ചത്.

74?ാം മിനിറ്റില്‍ ഗോളിനോളം ചന്തമുള്ളൊരു ഗോള്‍ലൈന്‍ സേവിനും സ്റേറഡിയം സാക്ഷ്യം വഹിച്ചു. ഗോള്‍കീപ്പറിനെ കടന്നെത്തിയ സ്പാനിഷ് താരം വിക്ടര്‍ ചസ്ററിന്റെ ഹെഡര്‍ ഇംഗ്ളണ്ട് താരം സെസഗ്നനാണ് ഗോള്‍വരയില്‍ വച്ച് രക്ഷപ്പെടുത്തിയത്. മല്‍സരം ഇന്‍ജുറി ടൈമിലേക്ക് കടന്നതോടെ കളത്തില്‍ ചെറിയ തോതില്‍ കയ്യാങ്കളിയും നടന്നു. കൈവിട്ട കളിക്കു മുതിര്‍ന്ന ഇംഗ്ളണ്ട് താരം റയാന്‍ ബ്രൂസ്റററിനെ മഞ്ഞക്കാര്‍ഡ് നല്‍കിയാണ് റഫറി ശാന്തനാക്കിയത്.
ഗോളുകള്‍ വന്ന വഴി

സ്പെയിനിന്റെ ഒന്നാം ഗോള്‍: കളിയുടെ ഗതിക്കു വിപരീതമായി സ്പെയിന്‍ മുന്നില്‍. തുടര്‍ ആക്രമണങ്ങളുമായി സ്പാനിഷ് ഗോള്‍മുഖം വിറപ്പിച്ചുവന്ന ഇംഗ്ളണ്ടിനെ ഞെട്ടിച്ച് സ്പെയിനിന് ലീഡ്. ക്യാപ്റ്റന്‍ ആബേല്‍ റൂയിസില്‍നിന്ന് തുടങ്ങി യുവാന്‍ മിറാന്‍ഡ?സെസാര്‍ ഗിലാബര്‍ട്ടു വഴിയെത്തിയ നീക്കത്തിന് ഗോള്‍മുദ്ര ചാര്‍ത്തി സ്പെയിനിന്റെ 10?ാം നമ്പര്‍ താരം സെര്‍ജിയോ ഗോമസ്. ഇംഗ്ളണ്ട് ബോക്സിനു വെളിയില്‍ പന്തു കിട്ടിയ ക്യാപ്റ്റന്‍ ആബേല്‍ റൂയിസ് ഇടതുവിങ്ങില്‍ യുവാന്‍ മിറാന്‍ഡയ്ക്കു പന്തു മറിക്കുന്നു. പന്തു പിടിച്ചെടുത്ത് ഇംഗ്ളണ്ട് ബോക്സിലേക്ക് മിറാന്‍ഡയുടെ ക്രോസ്. തടയാനെത്തിയ പ്രതിരോധതാരത്തെ കബളിപ്പിച്ച് ഗിലാബര്‍ട്ടിന്റെ ദുര്‍ബലമായ ഷോട്ട്. ഗോളിക്കു മുന്നില്‍ നിലയുറപ്പിച്ചിരുന്ന സെര്‍ജിയോ ഗോമസ് പുറംകാലുകൊണ്ട് പന്തു തള്ളി പോസ്ററിലേക്കിടുന്നു. ഇംഗ്ളണ്ട് ഗോള്‍കീപ്പര്‍ നിഷ്പ്രഭന്‍. സ്കോര്‍ 1?0.

മല്‍സരത്തിന് 31 മിനിറ്റു പ്രായം. ഇത്തവണയും വലകുലുക്കാനുള്ള നിയോഗം സ്പെയിനിന്റെ 10?ാം നമ്പര്‍ താരം സെര്‍ജിയോ ഗോമസിന്. വഴിയൊരുക്കിയത് സെസാര്‍ ഗിലാബര്‍ട്ടു തന്നെ. ഇംഗ്ളണ്ട് ആക്രമണത്തിന്റെ മുനയൊടിച്ച് സ്പെയിന്‍ നടത്തിയ കൗണ്ടര്‍ അറ്റാക്കില്‍നിന്നെത്തിയ ഗോള്‍. ഇംഗ്ളണ്ട് ബോക്സിന്റെ ഇടതുഭാഗത്തു പന്തു ലഭിച്ച ഗിലാബര്‍ട്ട് അതുനേരെ വലത് സെര്‍ജിയോ ഗോമസിനു മറിക്കുന്നു. വച്ചുതാമസിപ്പിക്കാതെ സെര്‍ജിയോ ഗോമസ് തൊടുത്ത പൊള്ളുന്ന ഷോട്ട് ഇംഗ്ളണ്ട് വലയില്‍. സ്കോര്‍ 2?0.

ഇംഗ്ളണ്ടിന്റെ ഒന്നാം ഗോള്‍: മല്‍സരം 44?ാം മിനിറ്റില്‍ എത്തിനില്‍ക്കെ ഇംഗ്ളണ്ട് ഒരു ഗോള്‍ മടക്കുന്നു. ഇതുവരെ നടത്തിയ അത്യദ്ധ്വാനങ്ങള്‍ക്കുള്ള ഫലം ഗോള്‍രൂപത്തില്‍. വലതുവിങ്ങില്‍നിന്നും സ്ററീവന്‍ സെസെഗ്നന്‍ ഉയര്‍ത്തിവിട്ട ക്രോസില്‍ റയാന്‍ ബ്രൂസ്റററിന്റെ തകര്‍പ്പന്‍ ഹെഡര്‍. സ്പാനിഷ് ഗോള്‍കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസിനെ കബളിപ്പിച്ച് പന്തു വലയില്‍. സ്കോര്‍ 1?2. ടൂര്‍ണമെന്റില്‍ ബ്രൂസ്റററിന്റെ എട്ടാം ഗോള്‍.

മല്‍സരത്തിന്റെ തുടക്കം മുതല്‍ സ്പാനിഷ് പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കുന്ന ഫോഡന്‍?സെസഗ്സന്‍?ഗിബ്സ് വൈറ്റ് ത്രയം ലക്ഷ്യം കാണുന്നു. മല്‍സരത്തിനു പ്രായം 58 മിനിറ്റു മാത്രം. ബോക്സിനു പുറത്ത് ഫില്‍ ഫോഡനു ലഭിച്ച പന്ത് ബോക്സിനുള്ളില്‍ വലതുഭാഗത്ത് സെസെഗ്സനിലേക്ക്. പന്തു ബോക്സിനു സമാന്തരമായി ഗിബ്സ് വൈറ്റിനു മറിച്ച സെസെഗ്സനു പിഴച്ചില്ല. ഗിബ്സ് വൈറ്റിന്റെ തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് വലയില്‍. സ്കോര്‍ 2?2.

ഇംഗ്ളണ്ടിന്റെ മൂന്നാം ഗോള്‍: കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റേറഡിയത്തില്‍ തീര്‍ത്തും അവിശ്വസനീയമായ ഫുട്ബോള്‍ കാഴ്ച. രണ്ടാം ഗോളിന്റെ ആവേശം അടങ്ങും മുന്‍പ് ലീഡെടുത്ത് ഇംഗ്ളണ്ടിന്റെ കുട്ടിപ്പട. രണ്ടു ഗോളിനു പിന്നിലായിരുന്ന ഇംഗ്ളണ്ട് 69 മിനിറ്റു പൂര്‍ത്തിയാകുമ്പോള്‍ 3?2നു മുന്നില്‍. ഇത്തവണ വെടിപൊട്ടിക്കാനുള്ള നിയോഗം ഫില്‍ ഫോഡന്. മധ്യവരയ്ക്കു സമീപത്തുനിന്നും ജോര്‍ജ് മക്ഗീരന്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഇടതുവിങ്ങില്‍ ഹഡ്സന്‍ ഒഡോയിയിലേക്ക്. സ്പാനിഷ് ബോക്സിന് സമാന്തരമായി ഓടിക്കയറിയ ഹഡ്സന്‍ പന്ത് ബോക്സിലേക്ക് മറിക്കുന്നു. പോസ്ററിനു മുന്നില്‍ ഫില്‍ ഫോഡന്റെ പിഴവുകളില്ലാത്ത ഫിനിഷിങ്. സ്കോര്‍ 3?2. സാള്‍ട്ട്ലേക്കില്‍ ആവേശം അത്യുച്ചിയില്‍.

ഇംഗ്ളണ്ടിന്റെ നാലാം ഗോള്‍: സ്പാനിഷ് കോട്ട തകര്‍ത്ത് വീണ്ടും ഇംഗ്ളണ്ടിന്റെ പടയോട്ടം. ഇത്തവണ ഗോള്‍ നേടാനുള്ള നിയോഗം മാര്‍ക്ക് ഗുവേഹിക്ക്. മല്‍സരം 84?ാം മിനിറ്റില്‍. ബോക്സിനു പുറത്ത് ഹഡ്സന്‍ ഒഡോയിയെ മത്തേവു ജവുമി വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍നിന്ന് ഗോള്‍നീക്കത്തിന്റെ തുടക്കം. ഫ്രീകിക്കില്‍നിന്ന് വന്ന പന്ത് ജൊനാഥന്‍ പാന്‍സോ വഴി ഗുവേഹിയിലേക്ക്. ഗുവേഹിയുടെ പിഴയ്ക്കാത്ത ഷോട്ട് നേരെ സ്പാനിഷ് വലയില്‍. സ്കോര്‍ 4?2.

ഇംഗ്ളണ്ടിന്റെ അഞ്ചാം ഗോള്‍: സ്പെയിന്‍ ആരാധകരെ കണ്ണീരിലാഴ്ത്തി വീണ്ടും ഇംഗ്ളണ്ടിന് ഗോള്‍. മല്‍സരത്തിന് പ്രായം 88 മിനിറ്റ്. നാലാം ഗോളിന് നാലു മിനിറ്റു മാത്രം പ്രായം. ഹഡ്സന്‍ ഒഡോയിയുടെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ഫില്‍ ഫോഡനിലേക്ക്. രണ്ടു ചുവടു മുന്നോട്ടുവച്ച് ഫില്‍ ഫോഡന്‍ തൊടുത്ത നിലം പറ്റെയുള്ള ഷോട്ട് സ്പാനിഷ് വലയില്‍. സ്കോര്‍ 5?2. മല്‍സരത്തില്‍ ഫോഡന്റെ രണ്ടാം ഗോള്‍.
- dated 28 Oct 2017


Comments:
Keywords: India - Sports - under_17_england_world_champions India - Sports - under_17_england_world_champions,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us