Today: 20 Aug 2022 GMT   Tell Your Friend
Advertisements
യുവതലമുറയ്ക്ക് പുകവലി നിഷേധിക്കാന്‍ ന്യൂസിലന്‍ഡ്
Photo #1 - Newzeland - Otta Nottathil - 101220216smoking
വെലിങ്ടണ്‍: പുകവലിയില്ലാത്ത ന്യൂസിലന്‍ഡ് എന്ന വിശാല ലക്ഷ്യവുമായി സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതി ആവിഷ്കരിക്കുന്നു. ഭാവിതലമുറ സിഗരറ്റ് വാങ്ങുന്നത് വിലക്കി നിയമം പാസാക്കാനാണ് തീരുമാനം.

2027ഓടുകൂടി പുകവലിക്കാത്ത യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. അതിന്‍െറ ഭാഗമായി 14 വയസ്സില്‍ താഴെയുള്ളവര്‍ സിഗരറ്റ് വലിക്കുന്നത് നിരോധിക്കും. ഇവര്‍ക്ക് 14 പിന്നിട്ടാലും പുകവലിക്കാന്‍ നിയമപരമായ അവകാശമുണ്ടാകില്ല.

ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് പുകവലി ശീലം തുടങ്ങുന്നത് എന്ന പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പുകയില ഉല്‍പന്നങ്ങളില്‍ നിക്കോട്ടിന്‍െറ അളവ് കുറക്കുന്നതിനും അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. ആരോഗ്യ വകുപ്പുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം 2022 ജൂണ്‍ മാസത്തോടു കൂടി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനും അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിയമമാക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് പദ്ധതി. 50.8 ലക്ഷമാണ് ന്യൂസിലന്‍ഡിലെ ജനസംഖ്യ. രാജ്യത്ത് 15 വയസ്സിന് മുകളിലുള്ള 11.6 ശതമാനം പേരാണ് സിഗരറ്റ് വലിക്കുന്നത്. പുകവലി കാരണം ന്യൂസിലന്‍ഡില്‍ 5000 പേര്‍ ഒരു വര്‍ഷം മരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
- dated 10 Dec 2021


Comments:
Keywords: Newzeland - Otta Nottathil - 101220216smoking Newzeland - Otta Nottathil - 101220216smoking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us