Today: 26 Sep 2018 GMT   Tell Your Friend
Advertisements
എട്ടുനില കെട്ടിടത്തിന്റെ ഉയരത്തില്‍ തിരമാല
Photo #1 - Newzeland - Otta Nottathil - 12520186

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിലെ കാംപ്ബെല്‍ ദ്വീപുകള്‍ക്കടുത്ത് 78 അടി ഉയരത്തില്‍ ആഞ്ഞടിച്ച തിരമാല ദക്ഷിണാര്‍ധഗോളത്തിലെ ഏറ്റവും വലിയ തിരമാലയായേക്കാമെന്ന് ശാസ്ത്രജ്ഞര്‍. എട്ടുനിലക്കെട്ടിടത്തോളം പൊക്കത്തിലായിരുന്നു തിരമാല.

2012~ലെ 22.03 മീറ്റര്‍ ഉയരത്തിലുള്ള തിരമാലയാണ് ഇതുവരെ ദക്ഷിണാര്‍ധഗോളത്തില്‍ ഉണ്ടായ ഏറ്റവും വലിയ തിരമാലയായി കണക്കാക്കപ്പെടുന്നത്. ഇപ്പോഴുണ്ടായ തിരമാലയില്‍ നിന്നുണ്ടായ ഊര്‍ജം കാലിഫോര്‍ണിയന്‍ തീരത്തെ സര്‍ഫര്‍മാര്‍ക്ക് അനുഭവപ്പെടാന്‍ ഏകദേശം ഒരാഴ്ച മതിയാകുമെന്ന് മുതിര്‍ന്ന ഓഷ്യാനോഗ്രാഫര്‍ ടോം ഡുറന്റ് പറഞ്ഞു.

മാര്‍ച്ചിലാണ് പ്രദേശത്ത് തിരമാലകളെക്കുറിച്ച് പഠിക്കാനായി ഒഴുകിനടക്കുന്ന ബൊയ് എന്ന ഉപകരണം സ്ഥാപിച്ചത്. എന്നാലിവ മൂന്ന് മണിക്കൂര്‍ കൂടുമ്പോള്‍ 20 മിനുട്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ഇതിലും വലിയ തിരമാലകള്‍ ഇവിടെ ഉണ്ടായോ എന്നുറപ്പിക്കാന്‍ സാധിക്കില്ലെന്ന് ഡുറന്റ് പറഞ്ഞു. ബൊയ് പ്രവര്‍ത്തിക്കാതിരുന്ന സമയത്ത് കൂടുതല്‍ വലിയ തിരമാലകള്‍ അടിച്ചിട്ടുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവേ വളരെ പ്രക്ഷുബ്ധമായ ജലപ്പരപ്പാണ് കാംപ്ബെല്‍ സ്ഥിതി ചെയ്യുന്ന ദക്ഷിണ സമുദ്രത്തിലേത്.
- dated 11 May 2018


Comments:
Keywords: Newzeland - Otta Nottathil - 12520186 Newzeland - Otta Nottathil - 12520186,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us