Today: 21 Oct 2020 GMT   Tell Your Friend
Advertisements
ലക്ഷ്യമിട്ടത് പരമാവധി മുസ്ളിംകളെ കൊല്ലാന്‍: ക്റൈസ്റ്റ്ചര്‍ച്ച് അക്രമി
Photo #1 - Newzeland - Otta Nottathil - 25820202christchurch

വെല്ലിങ്ടണ്‍: പരമാവധി മുസ്ലിംകളെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് ക്റൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണ കേസിലെ പ്രതി ബ്രെന്ണ്‍
ടാറന്റ്. ഒരു മുസ്ലിം പള്ളി കൂടി ആക്രമിക്കാനും ഉദ്ദേശിച്ചിരുന്നതായും ഇയാള്‍ കോടതിയില്‍ വ്യക്തമാക്കി.

മരണസംഖ്യ വര്‍ധിപ്പിക്കാന്‍ പള്ളികള്‍ക്കു തീയിടാനും ഇയാള്‍ പദ്ധതിയിട്ടിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. അല്‍നൂര്‍ മസ്ജിദ്, ലിന്‍വുഡ് ഇസ്ലാമിക് സെന്‍റര്‍ എന്നിവിടങ്ങളില്‍ യന്ത്രത്തോക്കുമായി ആക്രമണം നടത്തി 51 പേരെ കൊന്ന വെള്ള വംശീയവാദിയായ ടെറന്‍റിന്‍െറ ശിക്ഷാ വിചാരണ കോടതിയില്‍ പുരോഗമിക്കുകയാണ്.

വര്‍ഷങ്ങള്‍ മുമ്പേ ആക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നു. ന്യൂസിലന്‍ഡിലെ മുസ്ലിം പള്ളികളെ കുറിച്ച വിശദവിവരങ്ങള്‍ ശേഖരിച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

നാലുദിവസത്തെ ശിക്ഷാ വിചാരണക്ക് ജയില്‍ വസ്ത്രമണിഞ്ഞ് മൂന്ന് പൊലീസുകാരുടെ സുരക്ഷയോടെയാണ് ടെറന്‍റ് കോടതിയിലെത്തിയത്. കോവിഡിന്‍െറ പശ്ചാത്തലത്തില്‍ കോടതി മുറിയില്‍ വളരെ കുറച്ചുപേര്‍ മാത്രമാണുണ്ടായിരുന്നത്.
- dated 25 Aug 2020


Comments:
Keywords: Newzeland - Otta Nottathil - 25820202christchurch Newzeland - Otta Nottathil - 25820202christchurch,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us