Today: 22 Mar 2019 GMT   Tell Your Friend
Advertisements
അതൊരു പാവയല്ലായിരുന്നു!
Photo #1 - Newzeland - Otta Nottathil - 711201804

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡുകാരന്‍ ഗസ് ഹട്ട് പതിവ് പോലെ അന്ന് മീന്‍പിടിക്കാന്‍ മറ്റാറ്റ ബീച്ചിലെത്തിയതായിരുന്നു. ചൂണ്ടയിട്ട് കാത്തിരിക്കുമ്പോള്‍ അയാളുടെ ശ്രദ്ധ ഒരു പാവയില്‍ പതിഞ്ഞു. കടല്‍ത്തീരത്ത് അസാധാരണ കാഴ്ചയല്ലെങ്കിലും ആ പാവ ചന്നെടുക്കാനാണ് അപ്പോള്‍ തോന്നിയത്.

അടുത്തു ചെന്ന് തൊടാനാഞ്ഞപ്പോള്‍ തിരിച്ചറിയുകയാണ്, അതൊരു പാവയല്ല, മനുഷ്യക്കുട്ടിയാണ്, ജീവനുള്ളൊരു കുട്ടി. അയാള്‍ വാരിയെടുത്തു. അതേ അതിന് ജീവനുണ്ട്. അനക്കമില്ലാതെ കിടന്ന ആ കുരുന്നിനു പ്രാഥമിക ചികിത്സ നല്കിയ ശേഷം ആശുപത്രിയിലെത്തിച്ചു. അങ്ങനെ മരണത്തിന്റെ ഓളങ്ങളില്‍ നിന്ന് ആ കുട്ടി ജീവന്റെ കരയിലേക്ക് സുരക്ഷിതനായി എത്തി.

മലാഷി റീവ് എന്ന ഒന്നര വയസുകാരനെയാണ് ഹട്ട് രക്ഷപെടുത്തിയത്. മര്‍ഫി ഹോളിഡേ ക്യാമ്പില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉല്ലാസയാത്രക്കെത്തിയതായിരുന്നു കുഞ്ഞ് റീവ്. ഉറക്കമുണര്‍ന്ന കുഞ്ഞ് ഇവര്‍ താമസിച്ച ടെന്റില്‍ നിന്ന് ബീച്ചില്‍ കളിച്ച ഓര്‍മ്മയ്ക്ക് ഇറങ്ങിപ്പോയതാവാമെന്നാണ് കരുതുന്നത്.

കുഞ്ഞിനെ കണ്ടെത്തിയ ഉടനെ തന്നെ റിസോര്‍ട്ട് അധികൃതരെ ഹട്ടിന്റെ ഭാര്യ വിവരമറിയിച്ചു. കുഞ്ഞിനെ തിരിച്ചറിഞ്ഞ അവര്‍ റീവിന്റെ മാതാപിതാക്കളെ അറിയിച്ചു. സംഭവം നടക്കുന്നതിന്റെ തലേന്ന്(ഒക്ടോബര്‍ 25) അവിടെ എത്തിയ മുതല്‍ കുഞ്ഞ് റീവ് കടല്‍തീരത്ത് തന്നെ സമയം ചെലവിട്ടതായി റീവിന്റെ അമ്മ പറഞ്ഞു. അവന് കടലും തീരവും വളരെ ഇഷ്ടമായിയെന്നും വീണ്ടും തീരത്തേക്ക് പോകാനാവും അവന്‍ ടെന്റില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും അവര്‍ പറയുന്നു.
- dated 06 Nov 2018


Comments:
Keywords: Newzeland - Otta Nottathil - 711201804 Newzeland - Otta Nottathil - 711201804,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22320196nzgun
ന്യൂസിലന്‍ഡില്‍ തോക്ക് വില്‍പ്പനയ്ക്ക് നിയന്ത്രണം Recent or Hot News
തുടര്‍ന്നു വായിക്കുക
19320197brevick
ബ്രെവിക്കിനോടുള്ള ആരാധന ആവര്‍ത്തിച്ച് ന്യൂസിലന്‍ഡ് ഭീകരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18320199attack
ന്യൂസിലന്‍ഡ് ഭീകരാക്രമണത്തിന്‍െറ വീഡിയോകള്‍ ഫെയ്സ്ബുക്ക് നീക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18320198afghan
ന്യൂസിലന്‍ഡില്‍ ഭീകരനെ കീഴ്പ്പെടുത്തിയ അഫ്ഗാനിസ്ഥാന്‍കാരന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
18320196ansi
ന്യൂസിലന്‍ഡ് ഭീകരാക്രമണം: മരണ സംഖ്യ 50 Recent or Hot News
മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാര്‍, അതിലൊരു മലയാളി
തുടര്‍ന്നു വായിക്കുക
18320195jacinda
ന്യൂസിലന്‍ഡിലെ അക്രമി നയരേഖ പ്രഖ്യാപിക്കുന്നത് ആക്രമണത്തിന് 9 മിനിറ്റ് മുന്‍പ്
തുടര്‍ന്നു വായിക്കുക
17320194attack
ആക്രമണത്തില്‍ നിന്നു രക്ഷിച്ച അജ്ഞാതന്‍...
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us