Today: 21 Nov 2017 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡില്‍ അപകടത്തില്‍ 2 മലയാളികള്‍ മരിച്ചു
Photo #1 - Newzeland - Otta Nottathil - accident_death_two_malayalees
ഓക്ലാന്റ്:ന്യൂസിലന്‍ഡില്‍ വാഹനാപകടത്തില്‍ പാലാ സ്വദേശിയടക്കം രണ്ടു മലയാളികള്‍ മരിച്ചു. പെരുമ്പാവൂര്‍ കൂവപ്പടി ചേരാനല്ലൂര്‍ മങ്കുഴി പള്ളിക്ക ബിസ്മോന്‍ സേവ്യര്‍ (28), പാലാ ഇടമറ്റം നെല്ലാലയില്‍ ഹരിദാസിന്റെ മകന്‍ മനോജ് (31) എന്നിവരാണു മരിച്ചത്. ബിസ്മോന്റെ ഭാര്യ ജോമോള്‍, മലയാളിയായ ആലിസ് എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. ആലിസിന്റെ ഭര്‍ത്താവ് അപകടത്തില്‍നിന്നു രക്ഷപെട്ടതായാണു പ്രാഥമിക വിവരം. ജോമോള്‍ അവിടെ നഴ്സാണ്.

മനോജ് ശനിയാഴ്ചയാണു ന്യൂസിലന്‍ഡില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ചത്. ഒരുവയസ്സുള്ള മകന്‍ ഭഗത്തിനൊപ്പം കഴിഞ്ഞ ഏഴിനാണു നാട്ടില്‍നിന്നു പോയത്. ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ ഇവര്‍ കാറില്‍ യാത്രചെയ്യുമ്പോള്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

ന്യൂസിലന്‍ഡില്‍ നഴ്സായ മീരാലക്ഷ്മി(കോഴിക്കോട്)യാണു മനോജിന്റെ ഭാര്യ. അമ്മ ലൈല ഇടമറ്റം വരിക്കനെല്ലിക്കല്‍ പാമ്പ്ളാനിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: മനീഷ്, മഞ്ജു (ഇടനാട്).

ഒരു മാസം മുന്‍പാണു ബിസ്മോന്‍ ജോലിയില്‍ പ്രവേശിച്ചത്. ആനിയാണ് അമ്മ. സഹോദരങ്ങള്‍: ജിസ്മോന്‍, സിന്ധു, ബിന്ദു. ജോമോള്‍ കോട്ടയം കാണക്കാരി ഉള്ളംപള്ളില്‍ സ്വദേശിനിയാണ്.
- dated 28 Dec 2014


Comments:
Keywords: Newzeland - Otta Nottathil - accident_death_two_malayalees Newzeland - Otta Nottathil - accident_death_two_malayalees,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
67201710
സഞ്ചിമൃഗത്തെ ഉന്‍മൂലനം ചെയ്യാന്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍; എതിര്‍പ്പുമായി പരിസ്ഥിതി സ്നേഹികള്‍
തുടര്‍ന്നു വായിക്കുക
22320179
ന്യൂസിലന്‍ഡില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി ഒരേ യൂണിഫോം
തുടര്‍ന്നു വായിക്കുക
122201710
ന്യൂസിലന്‍ഡ് തീരത്ത് തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തടിയുന്നു
തുടര്‍ന്നു വായിക്കുക
512201610
ന്യൂസിലന്‍ഡ് പ്രധാനമന്ത്രി രാജിവച്ചു
തുടര്‍ന്നു വായിക്കുക
aldrich_viju
ന്യൂസിലന്‍ഡില്‍ മലയാളി ബാലന്‍ മരിച്ചനിലയില്‍
തുടര്‍ന്നു വായിക്കുക
ആറുവയസുള്ള ഇന്ത്യക്കാരി കൊള്ളക്കാരില്‍നിന്ന് കടക്കാരനെ രക്ഷിച്ചു
തുടര്‍ന്നു വായിക്കുക
ന്യൂസിലന്‍ഡില്‍ ഭൂകമ്പം; ആളപായമില്ല
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us