Today: 25 Mar 2019 GMT   Tell Your Friend
Advertisements
ആഗോള സമ്പദ് വ്യവസ്ഥ ആശങ്കയില്‍: ലോക ബാങ്ക്
Photo #1 - Not Applicable - Finance - 9120196worldbank

വാഷിങ്ടണ്‍: ആഗോള സമ്പദ് വ്യവസ്ഥയ്ക്കു മേല്‍ കരിനിഴല്‍ പരക്കുകയാണെന്ന് ലോക ബാങ്കിന്റെ മുന്നറിയിപ്പ്. ഈ വര്‍ഷവും അടുത്ത വര്‍ഷവും ആഗോള സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ച തന്നെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും വേഗം കുറവായിരിക്കുമെന്നും പ്രവചനം.

ഈവര്‍ഷം 2.9 ശതമാനവും അടുത്ത വര്‍ഷം 2.8 ശതമാനവും വളര്‍ച്ചയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വളര്‍ച്ചയുടെ വേഗം കുറയുന്ന പ്രവണത തുടങ്ങിയത്. ഇതു ക്രമാനുഗതമായതിനാല്‍ അപകട സാധ്യതയും കുറയുന്നു.

യുഎസ് അടക്കമുള്ള സമ്പന്ന രാജ്യങ്ങളെ ആയിരിക്കും വളര്‍ച്ചയിലെ വേഗക്കുറവ് ഏറ്റവുമധികം ബാധിക്കുക. എങ്കില്‍പ്പോലും യൂറോസോണിനെയും ജപ്പാനെയും അപേക്ഷിച്ച് യുഎസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് വേഗം കൂടുതലായിരിക്കുമെന്നും വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം 2.9 ശതമാനം വളര്‍ച്ചയാണ് യുഎസ് സമ്പദ് വ്യവസ്ഥ രേഖപ്പെടുത്തിയത്. 2021ല്‍ ഇത് 1.6 ശതമാനം മാത്രമായിരിക്കുമെന്നും മുന്നറിയിപ്പ്.
- dated 09 Jan 2019


Comments:
Keywords: Not Applicable - Finance - 9120196worldbank Not Applicable - Finance - 9120196worldbank,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us