Today: 18 Jul 2019 GMT   Tell Your Friend
Advertisements
എമേര്‍ജിംഗ് കേരള : വമ്പന്‍ പ്രതിനിധി സംഘവുമായി ബ്രിട്ടന്‍ എത്തുന്നു
Photo #1 - Not Applicable - Finance - emergingkerala
കൊച്ചി: എമേര്‍ജിംഗ് കേരള സമ്മേളനത്തിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ നേതൃത്വത്തില്‍ 25 അംഗ സംഘം എത്തും. ഹൈക്കമ്മീഷണര്‍ ജെയിംസ് ബെവന്റെ നേതൃത്വത്തിലാണ് 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ബ്രിട്ടീഷ് ടീം പങ്കെടുക്കുക. കേരളത്തിലെത്തുന്ന ബ്രിട്ടന്റെ ഏറ്റവും വലിയ വ്യവസായ സംഘമാണിതെന്നു ജെയിംസ് ബെവന്‍ വ്യക്തമാക്കി. 12നു സമ്മേളനത്തിലെ സെഷനില്‍ ജെയിംസ് ബെവന്‍ യുകെയെ പ്രതിനിധീകരിച്ചു സംസാരിക്കും.

ബ്രിട്ടനും ഇന്ത്യയുമായി നിലനില്‍ക്കുന്ന ശക്തവും വിപുലവും ആഴത്തിലുള്ളതുമായ ബന്ധത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഈ വലിയ പ്രാതിനിധ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം 26 ശതമാനം വളര്‍ച്ചയുണ്ടായി. ഇന്ത്യയിലേക്ക് ബ്രിട്ടനില്‍നിന്നുള്ള കയറ്റുമതി 29 ശതമാനമായി വര്‍ധിച്ചു. ഇന്ത്യ ബ്രിട്ടനിലെ അഞ്ചാമത്തെ ഏറ്റവും വലിയ നിക്ഷേപകരാണ്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ നിക്ഷേപകനാണു ബ്രിട്ടന്‍. എമേര്‍ജിംഗ് കേരള പോലുള്ള ഒരു സമ്മേളനം സംഘടിപ്പിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമ്മീഷണര്‍ പ്രത്യേകം അഭിനന്ദിച്ചു. പരിപാടി വലിയ വിജയമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ബാല്‍ഫോര്‍ ബീറ്റി, ഹപ്പോള്‍ഡ് കണ്‍സള്‍ട്ടിംഗ്, എന്‍എച്ച്എസ് ഗ്ളോബല്‍, എആര്‍എം, വാര്‍ഡ്രെപെര്‍മിസ്, സില്‍വര്‍ സ്ട്രീക്ക് കണ്‍സള്‍ട്ടന്റ്സ്, സിറ്റി ആന്‍ഡ് ഗില്‍ഡ്സ്, ദ് കവറേജിംഗ് വേള്‍ഡ്, ബിഎംടി ഗ്രൂപ്പ്, സെര്‍കോ, മോട്ട് മക്നോള്‍ഡ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ബ്രിട്ടീഷ് സംഘത്തില്‍ ഉള്‍പ്പെടുന്നു.

വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, അടിസ്ഥാന സൗകര്യം, സാങ്കേതിക രംഗം തുടങ്ങി വിവിധ മേഖലകളിലെ ബ്രിട്ടീഷ് സ്ഥാപനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു എന്നുള്ളത് ഏറെ സന്തോഷകരമാണെന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ മൈക്ക് നിതാറിയാന്‍കിസ് പറഞ്ഞു. കേരളവുമായുള്ള തങ്ങളുടെ വ്യാപാര ബന്ധം ഏറെ ദീര്‍ഘിച്ചതാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി നിരവധി വ്യാപാര~വാണിജ്യ ചടങ്ങുകള്‍ നടത്തിയിരുന്നു. ഇന്‍ഫോപാര്‍ക്കും സ്ററാര്‍ട്ട് അപ് വില്ലേജും കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സും ക്രെഡായിയും സംഘടിപ്പിച്ച പരിപാടികളില്‍ ബ്രിട്ടീഷ് സംഘങ്ങള്‍ പങ്കെടുത്തിരുന്നു. എമേര്‍ജിംഗ് കേരള സമ്മേളനം നടക്കുന്ന ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഒമ്പതാം നമ്പര്‍ പവലിയനിലാണ് യുകെ സ്ററാള്‍.
കൊച്ചിയിലുള്ള ഇന്ത്യന്‍ കമ്പനികള്‍ പവലിയന്‍ സന്ദര്‍ശിക്കണമെന്നും 12ലെ യുകെ സെഷനിലേക്ക് അവരെ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ബിസിനസില്‍ അവസരങ്ങളുടെ പുതിയ വാതായനങ്ങള്‍ തുറക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കന്‍ ബിസിനസ് കോര്‍ണറുകള്‍(എബിസി) കേരളത്തില്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ യുഎസ് കൊമേഴ്ഷ്യല്‍ സര്‍വീസുമായി സഹകരിച്ചാണു ബിസിനസ് കോര്‍ണറുകള്‍ ആരംഭിക്കുന്നതെന്നു ചേംബര്‍ പ്രസിഡന്റ് പി.എല്‍. പ്രകാശ് ജയിംസ് അറിയിച്ചു.

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കേരളത്തില്‍ പ്രാരംഭഘട്ടത്തില്‍ ബിസിനസ് കോര്‍ണറുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ ഇറക്കുമതിക്കാരെ അമേരിക്കന്‍ ബിസിനസ് സമൂഹവുമായി ബന്ധിപ്പിക്കുന്നതിനും ഇതോടനുബന്ധിച്ച വിവരങ്ങള്‍ അനായാസം ലഭിക്കുന്നതിനും എബിസി അവസരം ഒരുക്കും.

അമേരിക്കയിലെ ബിസിനസ് സമൂഹത്തില്‍ കയറ്റുമതി ബോധവല്‍കരണം ഊര്‍ജിതമാക്കുക, ചെറുകിട~ഇടത്തരം ബിസിനസിനും പൊതുജനങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുക, കയറ്റുമതി പ്രോത്സാഹന നടപടികള്‍ ഏകോപിപ്പിക്കുക, കയറ്റുമതിയിലെ സാമ്പത്തിക നേട്ടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ സേവനങ്ങള്‍ അമേരിക്കന്‍ ബിസിനസ് കോര്‍ണറിലൂടെ ലഭ്യമാകും.ലഘുലേഖകള്‍, ബ്രോഷറുകള്‍,മാഗസിനുകള്‍ ,സിഡി എന്നിവയിലൂടെയായിരിക്കും അമേരിക്കന്‍ കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ എബിസി നല്‍കുന്നത്.ഏറ്റവും അടുത്ത യുഎസ് കൊമേഴ്ഷ്യല്‍ സര്‍വീസുമായി ബന്ധപ്പെടാനും എബിസിയുടെ സഹായം ലഭ്യമാകും. ഇന്ത്യയില്‍ മധുര, കോയമ്പത്തൂര്‍,വിശാഖപട്ടണം എന്നിവിടങ്ങളിലാണ് എബിസി തുറന്നിട്ടുള്ളത്.

തിരുവനന്തപുരത്തെ അമേരിക്കന്‍ ബിസിനസ് കോര്‍ണര്‍ പത്തിനു മസ്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ അമേരിക്കന്‍ ബിസിനസ് കോര്‍ണറിന്റെ ഉദ്ഘാടനം 12ന് കൊച്ചിയിലെ ഇന്ത്യന്‍ ചേംബര്‍ ഓഡിറ്റോറിയത്തില്‍ അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ നിര്‍വഹിക്കും.










- dated 06 Sep 2012


Comments:
Keywords: Not Applicable - Finance - emergingkerala Not Applicable - Finance - emergingkerala,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us