Today: 20 Aug 2017 GMT   Tell Your Friend
Advertisements
15% വൃക്ഷങ്ങള്‍ വംശനാശ ഭീഷണിയില്‍
Photo #1 - Not Applicable - Otta Nottathil - 11420177

ലണ്ടന്‍: ലോകത്താദ്യമായി വൃക്ഷവംശങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോള്‍ ലഭിച്ചത് വനനശീകരണത്തിന്‍െറ ഞെട്ടിക്കുന്ന വിവരങ്ങള്‍. വംശനാശ ഭീഷണിയുടെ വക്കിലാണ് ഭൂമിയിലെ തിരിച്ചറിയപ്പെട്ട വൃക്ഷയിനങ്ങളില്‍ 15 ശതമാനവും. ഇതില്‍ 300ലേറെ ഇനങ്ങള്‍ ആവെട്ട അതീവ ഗുരുതരമായ ഭീഷണി നേരിടുന്നവയും.

2015ല്‍ നിലവില്‍ വന്ന പാരിസ് കാലാവസ്ഥ ഉടമ്പടിപ്രകാരം ആഗോളതാപനത്തെ പ്രതിരോധിക്കുന്നതിനായി കൈക്കൊണ്ട നിര്‍ണായക തീരുമാനങ്ങളുടെ ഭാഗമായാണ് വൃക്ഷങ്ങളുടെ കണക്കെടുക്കാന്‍ തീരുമാനിച്ചത്. ഇത്തരമൊന്ന് ആഗോളതലത്തില്‍ ഇതുവരെ നടത്തിയിരുന്നില്ല.

'ലോകത്ത് ആകെ 60,065 ഇനം വൃക്ഷവംശങ്ങളാണുള്ളത്. ഇതില്‍ സംരക്ഷിത ഇനങ്ങളില്‍പെട്ടത് 20,000 വരും. ഇത് ലോകത്താകമാനമുള്ള വൃക്ഷങ്ങളുടെ 30 ശതമാനം മാത്രമേ വരൂ. ഈ നിരയിലെ 9,600 ഇനങ്ങളാണ് വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നത്. ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍പെട്ട വൃക്ഷങ്ങള്‍ ഉള്ളത്. എന്നാല്‍, ആമസോണിലെ വനനശീകരണം മൂലം 9000 ചതുരശ്ര കിലോമീറ്റര്‍ വനം ഇവിടെ നാമാവശേഷമായി. ആസ്ട്രേലിയ, മഡഗാസ്കര്‍, ചൈന, പാപ്വ ന്യൂഗിനി തുടങ്ങിയ രാജ്യങ്ങള്‍, സവിശേഷ മരങ്ങളാല്‍ സമ്പുഷ്ടമാണ്.

ലണ്ടന്‍ ആസ്ഥാനമായുള്ള ദ ബൊട്ടാണിക് ഗാര്‍ഡന്‍സ് കണ്‍സര്‍വേഷന്‍ ഇന്‍റര്‍നാഷനലി(ബി.ജി.സിെ.എ)െ ന്‍റ കീഴില്‍ രൂപം കൊടുത്തേ ഗ്ളാബല്‍ റിസര്‍ച്ച് ട്രീസ് ആണ് കണക്കെടുപ്പ് നടത്തിയത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി പ്രസിദ്ധീകരിച്ച 500ഓളം ഗവേഷണ പ്രബന്ധങ്ങളെ ആസ്പദമാക്കിയാണ് വൃക്ഷങ്ങളുടെ പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന്, 30 വിദഗ്ധരുടെ സഹായത്തോടെ അവയെ വര്‍ഗീകരിച്ചാണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. വനനശീകരണത്തിനെതിരായ നിര്‍ണായക ചുവടുവെപ്പായാണ് ഇതിനെ കണക്കാക്കുന്നത്.
- dated 11 Apr 2017


Comments:
Keywords: Not Applicable - Otta Nottathil - 11420177 Not Applicable - Otta Nottathil - 11420177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us