Today: 22 Sep 2020 GMT   Tell Your Friend
Advertisements
കോവിഡ് ബാധിക്കാത്ത രാജ്യങ്ങള്‍
Photo #1 - Not Applicable - Otta Nottathil - 20720205covid
ലോകത്താകെ 14 മില്യനോളം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞു. എന്നാല്‍, ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ചില രാജ്യങ്ങള്‍ ഈ രോഗം എത്തിയിട്ടില്ല. അത്തരം ചില രാജ്യങ്ങള്‍ താഴെ.

1. കിര്‍ബാസ്: മധ്യ പസഫിക് സമുദ്രത്തിലെ ചെറുദീപ്. 1.16 ലക്ഷം സ്ഥിരതാമസക്കാര്‍ മാത്രം. 32 പവിഴ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് രാജ്യം.
2. മാര്‍ഷല്‍ ഐലന്‍റ്സ്: അഗ്നിപര്‍വത ദ്വീപായ മാര്‍ഷല്‍ ഐലന്‍റ്സ് മധ്യ പസഫിക് സമുദ്രത്തിലാണ്. ജനസംഖ്യ: ഏകദേശം 58413
3. മൈക്രോനേഷ്യ: ഫെഡറേറ്റഡ് സ്റ്റേറ്റ് ഓഫ് മൈക്രോനേഷ്യ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലാണ്. 600ഓളം ദ്വീപുകള്‍ ചേര്‍ന്നുണ്ടായ രാജ്യം. ജനസംഖ്യ: 1.13 ലക്ഷം.
4. നൗറു: ആസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറന്‍ രാജ്യം. ജനസംഖ്യ: 12704. ആസ്ട്രേലിയന്‍ ഡോളറാണ് കറന്‍സി
5. നോര്‍ത്ത് കൊറിയ: രാജ്യത്ത് ഒരു കൊറോണ വൈറസ് പോലും റിപ്പോര്‍ട്ട്ചെയ്തിട്ടില്ലെന്നാണ് രാജ്യ തലവന്‍ കിം ജോങ് ഉന്നിന്‍െറ അവകാശവാദം. ജൂണ്‍ 30 വരെ രാജ്യാതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചിട്ടിരുന്നു. എന്നാല്‍, പല വിദഗ്ധരും ഈ അവകാശ വാദത്തെ തള്ളിക്കളഞ്ഞിരുന്നു.
6. സോളമന്‍ ഐലന്‍റ്സ്: ദക്ഷിണ പസഫിക് സമുദ്രത്തിലെ നൂറോളം ദ്വീപുകള്‍ കൂടിച്ചേര്‍ന്നുള്ള രാജ്യം. ജനസംഖ്യ: 6.53 ലക്ഷം.
7. തോംഗ: 170 ദക്ഷിണ പസഫിക് ദ്വീപുകള്‍ കൂടിച്ചേര്‍ന്നുണ്ടായ രാജ്യം. ജനസംഖ്യ: 1.03 ലക്ഷം
8. തുര്‍ക്ക്മെനിസ്ഥാന്‍: കാരാകും മരുഭൂമിയാലും കാസ്പിയന്‍ കടലിനാലും ഭൂരിഭാഗം അതിര്‍ത്തി പങ്കിടുന്ന ഈ രാജ്യത്ത് ഇതുവരെ കോവിഡ് എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
9. തുവലു: ദക്ഷിണ പസഫിക് സമുദ്രത്തിലെ ഒമ്പത് ദ്വീപുകള്‍ കൂടിച്ചേര്‍ന്ന രാജ്യം. ജനസംഖ്യ: 11508.
10. വാനുവാറ്റു: ദക്ഷിണ പസഫിക് സമുദ്രത്തിലെ 80 ദ്വീപുകള്‍ കൂടിച്ചേര്‍ന്നുണ്ടായ രാജ്യം. ജനസംഖ്യ: 2.93 ലക്ഷം.
- dated 20 Jul 2020


Comments:
Keywords: Not Applicable - Otta Nottathil - 20720205covid Not Applicable - Otta Nottathil - 20720205covid,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us