Today: 16 Aug 2018 GMT   Tell Your Friend
Advertisements
ഈ യുഗത്തിനു പേര് മേഘാലയന്‍
Photo #1 - Not Applicable - Otta Nottathil - 21720185

ലണ്ടന്‍: ഇരുന്‍പ് യുഗം, ചെമ്പ് യുഗം, മഞ്ഞ് യുഗം എന്നിങ്ങനെ യുഗങ്ങള്‍ പലതായി ചരിത്രത്തെ തിരിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവിലായി കൂട്ടിച്ചേര്‍ക്കപ്പെട്ട യുഗത്തിനു പേര് മേഘാലയന്‍ യുഗം. ഇതിലൂടെയാണത്രെ ഭൂമി ഇപ്പോള്‍ കടന്നു പോകുന്നത്.

4200 വര്‍ഷങ്ങള്‍ക്കു മുമ്പാണ് മേഘാലയന്‍ യുഗത്തിന്റെ തുടക്കം. ഈ കാലത്താണ് ലോകത്തുടനീളം കാര്‍ഷിക സമൂഹം വന്‍ പ്രളയവും തണുപ്പുമെല്ലാം ഏറ്റുവാങ്ങിയതതെന്നും ഇന്‍റര്‍നാഷനല്‍ യൂനിയന്‍ ഓഫ് ജിയോളജിക്കല്‍ സയന്‍സസ് പുറത്തുവിട്ടു.

11,700 വര്‍ഷം മുമ്പ് ആരംഭിച്ച "ഹോളോസിന്‍ യുഗ'ത്തിലെ മൂന്ന് ഘട്ടങ്ങളില്‍ അവസാനത്തേതാണ് "മേഘാലയന്‍' കാലം. ഗ്രീന്‍ലാന്‍ഡിയന്‍ കാലഘട്ടം മുതല്‍ തുടങ്ങി 8300 വര്‍ഷം മുമ്പുള്ള നോര്‍ത്തിഗ്രിപ്പിയനിലൂടെ കടന്നുവന്ന് 4200 വര്‍ഷം മുമ്പ് തുടങ്ങിയ മേഘാലയന്‍ കാലഘട്ടത്തിലാണ് നാമിപ്പോള്‍ ഉള്ളതെന്ന് ജിയോളജിക്കല്‍ സയന്‍സ് അധികൃതര്‍ പറയുന്നു.

ഈജിപ്ത് മുതല്‍ ചൈന വരെയുള്ള പ്രാചീനകാര്‍ഷിക സംസ്കാരങ്ങളെ നാമാവശേഷമാക്കിയ കാലാവസ്ഥ വ്യതിയാനമാണ് ഈ യുഗത്തിന്‍െറ തുടക്കമായി കണക്കാക്കുന്നത്. ലോകത്തുടനീളമുള്ള എക്കലുകളുടെ കൂട്ടത്തില്‍ മേഘാലയയിലെ ഗുഹയില്‍ നിന്നുള്ള ചുണ്ണാമ്പ് കല്‍പുറ്റും ഗവേഷകര്‍ ശേഖരിച്ചിരുന്നു. ഭൂമിയുടെ ഏറ്റവും ഒടുവിലത്തെ കാലഘട്ടത്തെ കണ്ടെത്തി നിര്‍വചിക്കാനായിരുന്നു ഇത്. ഇന്ത്യയിലെ ഏറ്റവും നീളവും ആഴവുമുള്ള 10 ഗുഹകളുടെ കൂട്ടത്തില്‍പ്പെട്ട "മൗംലുഹ്' ഗുഹയില്‍ നിന്നുള്ള ചുണ്ണാമ്പ് പരിശോധിച്ചപ്പോള്‍ കാലഘട്ട മാറ്റത്തിന്‍െറ സമയത്ത് സംഭരിക്കപ്പെട്ട രാസവസ്തുക്കളുടെ സൂചനകള്‍ അതില്‍ കാണാനായത്രെ!
- dated 21 Jul 2018


Comments:
Keywords: Not Applicable - Otta Nottathil - 21720185 Not Applicable - Otta Nottathil - 21720185,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
10820188
മിഷേല്‍ ബച്ലെറ്റ് യുഎന്‍ മനുഷ്യാവകാശ സംഘടനാ മേധാവിയാകും Recent or Hot News
തുടര്‍ന്നു വായിക്കുക
12420187
റഷ്യയ്ക്ക് ട്വിറ്റര്‍ ഭീഷണിയുമായി ട്രംപ്
സിറിയയില്‍ ആക്രമണം ശക്തിപ്പെടുത്തും തുടര്‍ന്നു വായിക്കുക
30320181
പീഡാനുഭവ സ്മരണ പുതുക്കി ദുഃഖവെള്ളി
ദൈവപുത്രന്‍ മനുഷ്യപുത്രന്‍മാരുടെ പാപങ്ങള്‍ ഏറ്റുവാങ്ങി കുരിശുമരണം വരിച്ചതിന്റെ ഓര്‍മ പുതുക്കി, പീഡാനുഭവ സ്മരണകളുടെ ദുഃഖവെള്ളി ആചരണം ഇന്ന്. അവിടത്തെ പ്രബോധനങ്ങള്‍ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും എല്ലാവര്‍ക്കുമായാല്‍ ലോകം നന്മയും സ്നേഹവും നിറഞ്ഞതുമാകും. തുടര്‍ന്നു വായിക്കുക
22320181
കേംബ്രഡ്ജ് അനലറ്റിക വിവാദം: പിഴവു പറ്റിപ്പോയെന്ന് സുക്കര്‍ബര്‍ഗ്
തുടര്‍ന്നു വായിക്കുക
20320188
ഇനി കാലാവസ്ഥാ കുടിയേറ്റത്തിന്റെ കാലം: ലോക ബാങ്ക്
തുടര്‍ന്നു വായിക്കുക
സൗരവാതം ഭൂമിയിലേക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us