Today: 22 Jul 2019 GMT   Tell Your Friend
Advertisements
ലോകം പോയ വര്‍ഷം
Photo #1 - Not Applicable - Otta Nottathil - 3112201806world
സംഭവബഹുലമായ ഒരു വര്‍ഷത്തെ കൂടി പിന്നിലാക്കി ലോകം മുന്നോട്ട്. 2019 പിറക്കുമ്പോള്‍ പോയ വര്‍ഷം ഓര്‍ത്തിരിക്കാന്‍ സംഭവവികാസങ്ങള്‍ ഏറെ. പലതിന്റെ സ്വാധീനം പുതുവര്‍ഷത്തിലേക്കു കൂടി വ്യാപിച്ചു കിടക്കുന്നതുമാണ്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കര്‍ക്കശവും ക്രൂരവുമായ കുടിയേറ്റ വിരുദ്ധ നയം നടപ്പാക്കാന്‍ ശ്രമിക്കുന്നതിന്റെ തുടര്‍ച്ചയാണ് വര്‍ഷം അവസാനിക്കുമ്പോഴും ലോകം കാണുന്നത്. ഇതു പലവട്ടം ഭരണസ്തംഭനത്തിനു വരെ വഴിതെളിച്ചു. അനധികൃത കുടിയേറ്റക്കാരില്‍ നിന്ന് കുട്ടികളെ അകറ്റുക എന്ന പദ്ധതി കോടതി ഇടപെട്ട് തടഞ്ഞു.

പരസ്പരം പോരടിച്ചു നടന്ന ഉത്തരകൊറിയയും യു.എസും രമ്യതയിലെത്തിയതാണ് യാത്രയാകുന്ന വര്‍ഷത്തെ ശുഭവാര്‍ത്തകളിലൊന്ന്. ഉത്തരകൊറിയ ആണവായുധ പരീക്ഷണങ്ങള്‍ ഉപേക്ഷിച്ചാല്‍ ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്നായിരുന്നു യു.എസിന്‍െറ വാഗ്ദാനം. ആണവപരീക്ഷണ ശാലകള്‍ തകര്‍ത്ത് ഉത്തരകൊറിയ പ്രതിബദ്ധത തെളിയിച്ചിട്ടും യു.എസിന്‍െറ സംശയം തീര്‍ന്നില്ല. ഉപരോധം പിന്‍വലിക്കാത്ത പക്ഷം ആണവപരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്ന് ഉത്തരകൊറിയ ഭീഷണി തുടരുകയാണ്.

ആഗോള സാമ്പത്തിക മേഖലയെ ആശങ്കയിലാഴ്ത്തിയ യുഎസ് ~ ചൈന വ്യാപാര യുദ്ധമാണ് പിന്നാലെ വന്നത്. ഇതില്‍ യൂറോപ്പും കക്ഷിയായി. ഒടുവില്‍ യുഎസും ചൈനയും രമ്യതയിലായി. യൂറോപ്പും സമരസപ്പെട്ടുവരുന്നു.

ഇറാനുമായി ഒപ്പുവെച്ച ആണവകരാറില്‍നിന്ന് പിന്‍മാറുന്നതായുള്ള യുഎസ് പ്രഖ്യാപനം ആഗോള സമാധാനത്തിനു ഭീഷണിയായി. ഇറാനെതിരായ യു.എസ് ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തു.

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് ജൂണ്‍ 19ന് യു.എസ് പിന്‍മാറി. യു.എസിന്‍െറ യു.എന്‍ പ്രതിനിധിയായിരുന്ന നിക്കി ഹാലെയാണ് പിന്‍മാറ്റം പ്രഖ്യാപിച്ചത്.2017 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് യു.എസിന്‍െറ അന്നോളമുള്ള വിദേശനയം പൊളിച്ചെഴുതി ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. 2018 മെയ് 14ന് ഇസ്രായേലിലെ അമേരിക്കന്‍ എംബസി തെല്‍ അവീവില്‍ നിന്ന് ജെറുസലേമിലേക്ക് മാറ്റി.

പരസ്പരം പോരാടിച്ച കൊറിയകള്‍ കൈകോര്‍ത്തതാണ് ലോകം ഉറ്റുനോക്കിയ സംഭവം. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് ഇരു കൊറിയന്‍ നേതാക്കളും ധാരണയിലെത്തി. ട്രംപ്~കിം ഉച്ചകോടിയില്‍ മധ്യസ്ഥം വഹിക്കുന്നതും ദക്ഷിണ കൊറിയയാണ്.

റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ഗി സ്ക്രിപാലിനും മകള്‍ക്കും എതിരെ മാര്‍ച്ച് നാലിന് വധശ്രമം നടന്നു. ഇരുവര്‍ക്കും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച വിഷയത്തില്‍ റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം തകര്‍ന്നു.

റഷ്യയില്‍ നാലാം തവണയും വ്ലാദിമിര്‍ പുടിന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. കാസ്ട്രോയുഗത്തിന് അന്ത്യം കുറിച്ച് മിഗ്വേല്‍ ഡയസ് കാനല്‍ ക്യൂബയുടെ പ്രസിഡന്‍റായി. ദക്ഷിണാഫ്രിക്കയില്‍ ഒമ്പതു വര്‍ഷങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 14 ജേക്കബ് സുമയെ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് പുറത്താക്കി സിരില്‍ രാമഫോസ പ്രസിഡന്‍റായി അധികാരമേറ്റു. ജര്‍മനിയില്‍ അംഗല മെര്‍കലിന്‍െറ പിന്‍ഗാമിയായി ഭരണകക്ഷിയുടെ തലപ്പത്ത് അനഗ്രത് ക്രംപ് കാരന്‍ബവര്‍ എത്തി. പാകിസ്താനില്‍ മുന്‍ ക്രിക്കറ്റ് താരവും തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇംറാന്‍ ഖാന്‍ പുതിയ പ്രധാനമന്ത്രിയായി. ഓസ്ട്രേലിയയുടെ 30ാമത് പ്രധാനമന്ത്രിയായി സ്കോട്ട് ജോണ്‍ മോറിസണ്‍ ആഗസ്ത് 24ന് തെരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 27 അയര്‍ലാന്‍ഡ് പ്രസിഡന്‍റായി മൈകല്‍ ഡി ഹിഗ്ഗിങ്സിനെ തെരഞ്ഞെടുത്തു. ബ്രസീലില്‍ ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിച്ച് ഒക്ടോബര്‍ 28 ന് തീവ്രവലതുപക്ഷ നേതാവ് ജയ്ര്‍ ബൊല്‍സൊനാരോ പ്രസിഡന്‍റായി.

ഇതിനിടെ ശ്രീലങ്കയിലും മാലിദ്വീപിലും കടുത്ത രാഷ്ട്രീയ അസ്ഥിരതകള്‍ക്കും അട്ടിമറികള്‍ക്കും ലോക സാക്ഷിയായി.

ബ്രെക്സിറ്റാണ് അവസാനിക്കാത തുടരുന്ന യൂറോപ്പിന്റെ ആശങ്ക. യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത് അപരാധമായിപ്പോയി എന്ന ചിന്തയാണിപ്പോള്‍ ബ്രിട്ടീഷ് ജനതക്ക്. പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് കരാറില്‍ തൃപ്തി പോരാഞ്ഞ് ചില മന്ത്രിമാര്‍ രാജിവെക്കുകയുണ്ടായി. കരാര്‍ യൂറോപ്യന്‍ യൂനിയന്‍ അംഗീകരിച്ചെങ്കിലും ബ്രിട്ടീഷ് പാര്‍ലമന്‍െറംഗങ്ങള്‍ക്ക് രണ്ടഭിപ്രായമായിരുന്നു. കരാര്‍ നടപ്പാക്കണമെങ്കില്‍ പാര്‍ലമന്‍െറിന്‍െറ അനുമതിവേണം. പരാജയഭീതി മണത്ത മേയ് വോെട്ടടുപ്പ് 2019 ജനുവരിയിലേക്ക് മാറ്റി.

ഫ്രാന്‍സില്‍ അധികാരത്തിലേറിയ ഇമ്മാനുവല്‍ മാക്രോണിന് ജനങ്ങളുടെ പ്രതീക്ഷക്കൊത്തുയരാനായില്ല. യെല്ലോ വെസ്റ്റുകളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്നു. ഇന്ധന നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു തുടങ്ങിയ സമരത്തിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യം മാക്രോണിന്റെ രാജിയാണ്.

തായ്ലന്‍ഡിലെ താംലുവാങ് ഗുഹയില്‍ കുടുങ്ങിയ കൗമാരക്കാരായ ഫുട്ബാള്‍ താരങ്ങളെയും കോച്ചിനെയും രക്ഷിച്ചതാണ് കഴിഞ്ഞ വര്‍ഷത്തെ സുന്ദര നിമിഷങ്ങളില്‍ ഒന്ന്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ബ്രിട്ടന്‍ ഇപ്പോള്‍ പുതുവര്‍ഷ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.

റോഹിങ്ക്യന്‍ കൂട്ടക്കൊലയില്‍ മൗനം പാലിച്ചതിന് മ്യാന്‍മര്‍ ജനാധിപത്യ നേതാവ് ഓങ്സാന്‍ സൂചിക്കു നല്‍കിയ പരമോന്നത പുരസ്കാരം മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ തിരിച്ചെടുത്തു.

ലൈംഗികാരോപണ വിവാദങ്ങള്‍ ഇക്കുറി നൊബേല്‍ പുരസ്കാരത്തിന്‍െറ ശോഭ കെടുത്തി. 70 വര്‍ഷത്തിനു ശേഷം സാഹിത്യമില്ലാതെ നൊബേല്‍ പ്രഖ്യാപിച്ചതും ലോകം കണ്ടു.
- dated 30 Dec 2018


Comments:
Keywords: Not Applicable - Otta Nottathil - 3112201806world Not Applicable - Otta Nottathil - 3112201806world,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us