Today: 16 Dec 2017 GMT   Tell Your Friend
Advertisements
അഞ്ച് പതിറ്റാണ്ടിനുള്ളില്‍ മുസ്ളിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും
Photo #1 - Not Applicable - Otta Nottathil - 74201710

വാഷിങ്ടണ്‍: ക്രിസ്ത്യാനികളാണ് ലോകത്തെ ഏറ്റവും വലിയ മതവിഭാഗക്കാര്‍. 201െ5ല കണക്കനുസരിച്ച് ലോകത്തെ 730 കോടി ജനങ്ങളില്‍ 31 ശതമാനവും ക്രിസ്ത്യാനികളാണ്. എന്നാല്‍, അഞ്ച് പതിറ്റാണ്ടിനുള്ളില്‍ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയില്‍ ക്രിസ്ത്യാനികള്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ ഗവേഷണ സ്ഥാപനമായ പ്യൂ റിസര്‍ച് സെന്‍റര്‍ പുറത്തുവിട്ട കണക്കനുസരിച്ച് 2075ഓടെ ഇസ്ളാം ലോകത്തെ ഏറ്റവും വലിയ മതമായി മാറും. ലോകത്ത് മതരഹിതരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നുവെന്നും ഈ പഠനത്തിലുണ്ട്. ഇന്ത്യയില്‍ ഹിന്ദുക്കളുടെ ജനന നിരക്കും കുറയുന്നതായാണ് കണക്കുകള്‍.

201015 കാലത്തെ ജനന നിരക്കുകളാണ് പ്രധാനമായും പ്യൂ റിസര്‍ച് സെന്‍റര്‍ വിശകലനം ചെയ്തത്. ഈ കാലയളവിനുള്ളില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ 31 ശതമാനമാണ് മുസ്ളിംകള്‍. ലോക ജനസംഖ്യയുടെ 24 ശതമാനമുള്ള മുസ്ളിംകളില്‍ ജനനനിരക്ക് വര്‍ധിക്കുന്നതിെന്‍റ സൂചനയാണിത്. അതേസമയം, ഈ സമയത്ത് 33 ശതമാനം ക്രിസ്ത്യാനികളാണ് ജനിച്ചത്. ഇതനുസരിച്ച്, 203035 കാലത്ത് മുസ്ളിംകുട്ടികളായിരിക്കും കൂടുതല്‍ ജനിക്കുക. അങ്ങനെ വരുേമ്പാള്‍ 2075ഓടെ മുസ്ളിം ജനസംഖ്യ ഒന്നാം സ്ഥാനത്ത് വരും.മരണനിരക്കും റിസര്‍ച് സെന്‍റര്‍ കണക്കിലെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ജര്‍മനിയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ക്രിസ്ത്യാനികളില്‍ മരണനിരക്ക് ജനനനിരക്കിനേക്കാള്‍ കൂടുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതും ക്രിസ്ത്യന്‍ മതവിഭാഗക്കാരുടെ ജനസംഖ്യ മുരടിച്ചക്ക് കാരണമാകുന്നു.

മതരഹിതരുടെ എണ്ണവും കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍. നിലവില്‍ 16 ശതമാനം മതരഹിതരുണ്ടെന്നാണ് കണക്ക്. എന്നാല്‍, ജനനനിരക്ക് 10 ശതമാനത്തില്‍ താഴെയാണ്. അതിനാല്‍, 2060ഓടെ മതരഹിതരുടെ എണ്ണം പകുതിയായി കുറയുമെന്നാണ് പ്യൂ റിസര്‍ച് സെന്‍ററിെന്‍റ കണക്കുകൂട്ടല്‍. 2500ഓളം സെന്‍സസുകളില്‍നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവര്‍ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
- dated 06 Apr 2017


Comments:
Keywords: Not Applicable - Otta Nottathil - 74201710 Not Applicable - Otta Nottathil - 74201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us