Today: 08 Mar 2021 GMT   Tell Your Friend
Advertisements
ഫെലുദാ അല്ലെങ്കില്‍ ഫെലുച്ചേട്ടന്‍
ഫെലുദാ എന്നു വെച്ചാല്‍ ഫെലുച്ചേട്ടന്‍. ദാദാ എന്ന ബംഗാളി സംബോധനയ്ക്ക് ചേട്ടന്‍ എന്നാണ് മലയാളത്തില്‍ അര്‍ഥം. ദാദായുടെ ചുരുക്കമാണു ദാ.

1913 ല്‍ സത്യജിത് റേയുടെ മുത്തച്ഛന്‍ ശ്രീ ഉപേന്ദ്ര കിഷോര്‍ റേ ആരംഭിച്ച സന്ദേശ് എന്ന കുട്ടികള്‍ക്കായുള്ള മാഗസിന്‍ ഒരു തലമുറയുടെ ആഹ്ളാദമായിരുന്നു. വളരെ നല്ല നിലവാരം പുല?ത്തിയിരുന്ന സന്ദേശിന്റെ ബയ?ഡ് ചെയ്ത കോപ്പികള്‍ സൂക്ഷിച്ചു വെച്ചിരുന്ന മാതാപിതാക്കന്മാരെക്കുറിച്ച് എന്റെ ബംഗാളി സുഹൃത്തുക്കള്‍ വാചാലരാവാറുണ്ട്. സന്ദേശിന്റെ പ്രസിദ്ധീകരണം നിലച്ചു പോയതില്‍ ഒരു ജനത മുഴുവന്‍ ഖേദിയ്ക്കുമ്പോഴാണ് 1961ല്‍ സത്യജിത് റേ അത് പുനരാരംഭിയ്ക്കുന്നത്. കുട്ടികള്‍ക്കായി മാത്രം ഒരു പ്രസിദ്ധീകരണം! അതു നിറച്ചും സന്തോഷവും പലതരം കളികളുമായിരുന്നു. സന്ദേശ് എന്ന ബംഗാളി മധുരപലഹാരം നുണയുമ്പോലെ ആഹ്ളാദകരമായ മധുരകരമായ ഒരു വായാനാനുഭവം!

1965 ലാണു ആദ്യമായി ഫെലുദാ പ്രത്യക്ഷപ്പെടുന്നത്. രചയിതാവ് മറ്റാരുമല്ല സാക്ഷാല്‍ സത്യജിത് റേ തന്നെ. പുനരാരംഭിച്ച സന്ദേശിനെ പ്രചാരത്തിലാക്കുവാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായാണ് റേ ഫെലുദാക്കഥ എഴുതുവാന്‍ തുടങ്ങിയത്. കൗമാരപ്രയക്കാരായ കുട്ടികളായിരുന്നു സന്ദേശിന്റെ വായനക്കാര്‍. ആദ്യത്തെ ഫെലുദാക്കഥ എഴുതിയപ്പോള്‍ അത് ഒരു തുടരാന്‍ പ്രസ്ഥാനമാക്കണമെന്ന ആലോചനയൊന്നും റേയ്ക്കില്ലായിരുന്നു. പക്ഷെ, ഫെലുദായുടെ അഭൂതപൂര്‍വമായ പ്രശസ്തി എല്ലാവര്‍ഷവും ഓരോ ഫെലുദാ നോവലെന്ന നിലയിലേയ്ക്ക് റേയെ കൊണ്‍െത്തിച്ചു. റേ സ്വയം ഒരു വലിയ വായനക്കാരനായിരുന്നു. കൈയില്‍ കിട്ടുന്നതെന്തും വായിയ്ക്കുന്ന ഒരാള്‍. സ്കൂളില്‍ പഠിയ്ക്കുമ്പോഴേ ഷെര്‍ലക് ഹോംസ് കഥകള്‍ മുഴുവന്‍ അദ്ദേഹം വായിച്ചു തീര്‍ത്തിരുന്നു. ഫെലുദായെ സൃഷ്ടിച്ചതില്‍ ഷെര്‍ലക്കിനും പങ്കു-ാവാമെന്നര്‍ഥം. ഫെലു എന്നത് പ്രദോഷ് ചന്ദ്ര മിത്ര എന്ന ബംഗാളിപ്പേരു ഇംഗ്ളീഷികരിച്ച് പ്രദോഷ് സി മിത്തല്‍ എന്നാക്കിയ െ്രെപവറ്റ് ഡിറ്റക്റ്റീവിന്റെ വിളിപ്പേരാണ്. ഫെലുദായുടെ വീരശൂരപരാക്രമ കഥകള്‍ വിളമ്പുന്ന ബന്ധുവും പതിന്നാലുകാരനുമായ തപേശ് ആണ് ഇവിടെ ഡോ വാട്സന്‍. ഫെലുദാ അവനെ തോപ്സെ എന്നു വിളിയ്ക്കും.

സത്യജിത് റേ

1965 ലാണ് ഡാര്‍ജിലിംഗിലെ കുഴപ്പം എന്ന് പേരുള്ള ആദ്യത്തെ ഫെലുദാക്കഥ സന്ദേശി? വരുന്നത്. മൂന്നോ നാലോ കഷ്ണമായ തുടരനായിട്ടാണ് കഥ പ്രത്യക്ഷപ്പെട്ടത്. അടുത്ത വര്‍ഷം തന്നെ ചക്രവര്‍ത്തിയുടെ മോതിരവും വന്നു. കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഫെലുദായില്‍ വിസ്മിതരായിത്തീരുകയായിരുന്നു. അപാരമായ കഴിവുകളുള്ള ഒരു ഡിറ്റക്ടീവായിരിയ്ക്കുമ്പോള്‍ തന്നെ അതീവ സാധാരണക്കാരനായ നമ്മുടെയൊക്കെ വീട്ടുകാരിലൊരാളെപ്പൊലെയായിരുന്നു ഫെലുദാ. വല്യമ്മയുടെയോ അമ്മാവന്റേയോ മുതിര്‍ന്ന ഒരു മകനെ പോലെ. തോപ്സെയോട് ഇടയ്ക്കിടെ വഴക്കിടുകയും അതേ സമയം അവനെ അഗാധമായി സ്നേഹിയ്ക്കുകയും അവനെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുകയും ചെയ്യുന്ന ഒരു ചേട്ടന്‍. അവനെ പൂ?ണമായും വിശ്വസിയ്ക്കുന്ന ഒരു ചേട്ടന്‍. വായിയ്ക്കുന്ന ഓരോ കുട്ടിയും ഫെലുദാ സ്വന്തം ചേട്ടനാണെന്ന് കരുതിപ്പോന്നു. സ്വയം തോപ്സെയാണെന്നും വിശ്വസിച്ചു.

ഫെലുദായ്ക്ക് അസൂയാവഹമായ നിരീക്ഷണപാടവമായിരുന്നു. വാല്‍ത്തലപ്പിന്റെ മൂര്‍ച്ചയുള്ള ബുദ്ധിയും. സൂര്യനു താഴെയും മുകളിലുമുള്ള ഏതു വിഷയത്തെക്കുറിച്ചും ഫെലുദായ്ക്കറിയാമായിരുന്നു. നല്ലൊരു ക്രിക്കറ്ററായിരുന്ന ഫെലുദയ്ക്ക് ഒരു നൂറ് ഇന്‍ഡോര്‍ ഗെയിംസ് നിശ്ചയമായിരുന്നു. രണ്ട് കൈകള്‍ കൊണ്ടും ഒരു പോലെ ഭംഗിയായി എഴുതാന്‍ കഴിഞ്ഞിരുന്നു. ചീട്ടുകള്‍ കൊണ്ട് എണ്ണമില്ലാത്ത വിദ്യകള്‍ മന:പാഠമായിരുന്നു. സ്വന്തം ബ്ളൂബുക്കില്‍ ഗ്രീക്ക് ഭാഷയിലാണ് കുറിപ്പുകള്‍ എഴുതിയിരുന്നത്. ഇത്രയൊക്കെ കഴിവുകളുള്ള സ്നേഹവാനായ ഒരു ചേട്ടനെ കിട്ടിയാല്‍ ആര്‍ക്കാണ് കയ്ക്കുന്നത് ? പോരാത്തതിന് ആറടി ഉയരവും ഉറച്ച ശരീരവും ആയോധന കലകളില്‍ നല്ല മിടുക്കും. 21, രജനി സെന്‍ റോഡ്, കല്‍ക്കത്ത 700029 ഈ അഡ്രസ്സിലുള്ള വീട്ടില്‍ തോപ്സേയുടെ മാതാപിതാക്കന്മാര്‍ക്കൊപ്പമാണ് ഫെലുദാ പാര്‍ത്തിരുന്നത്. തോപ്സെയുടെ അച്ഛന്‍ ഫെലുദായുടെ ചാച്ച ( അച്ഛന്റെ അനിയന്‍ ) ആയിരുന്നു. ഈ റോഡ് കല്‍ക്കത്തയിലുണ്ടെങ്കിലും ഈ വീട്ട് നമ്പര്‍ റേയുടെ കല്പന മാത്രമായിരുന്നു.

അത്ര എളുപ്പമായിരുന്നില്ല ഫെലുദായുടെ പാത്ര സൃഷ്ടി. കാരണം സാധാരണ ഡിറ്റക്റ്റീവ് കഥകളിലെപ്പോലെ കുറ്റകൃത്യങ്ങളുടെ രക്തം കട്ടിയാക്കുന്ന വര്‍ണ്ണനകളോ ലൈംഗികതയുടെ ഇക്കിളി സ്പര്‍ശമോ ലവലേശം പുരളാതെ വേണമായിരുന്നു കഥാരചന നടത്തുവാന്‍. കുട്ടികളെ ലക്ഷ്യമിട്ട് എഴുതുന്ന കഥയില്‍ അവര്‍ക്ക് അനുയോജ്യമല്ലാത്ത ഒരു വരി പോലും പാടില്ലായിരുന്നു. ഓരോ ഫെലുദാ കഥ എഴുതിക്കഴിയുമ്പോഴും എന്റെ പക്കല്‍ ഇനി എഴുതാന്‍ പ്ളോട്ടൊന്നുമില്ല എന്ന് കൈമലര്‍ത്തിക്കാണിച്ചിരുന്ന റേയെക്കുറിച്ച് ഭാര്യ ശ്രീമതി ബിജോയ ഓ?മ്മിയ്ക്കുന്നുണ്ട്്. എന്നിട്ടും അദ്ദേഹം പിന്നെയും പിന്നെയും എഴുതിക്കൊണ്‍ിരുന്നു. 1965 നും 1992 നും ഇടയ്ക്ക് 35 ഫെലുദാക്കഥക? പ്രസിദ്ധീകരിയ്ക്കപ്പെട്ടു. അവസാന കഥ (റോബര്‍ട് സണ്ണിന്റെ രത്നം) റേ മരിയ്ക്കുന്നതിന് അല്പം മുന്‍പാണ് എഴുതപ്പെട്ടത്. പ്രസിദ്ധീകരിച്ചത് മരണ ശേഷവും. അസാമാന്യ പ്രതിഭാശാലിയായിരുന്ന സത്യജിത് റേ വളരെ ലളിതമായ ഭാഷയിലാണ് ഫെലുദാക്കഥകള്‍ എഴുതിയത്. ബോറടിപ്പിയ്ക്കുന്ന ഉപദേശങ്ങളും പ്രബോധനങ്ങളും ഒഴിവാക്കി, യാതൊരു ചുറ്റി വളയ്ക്കലുമില്ലാതെ നേരിട്ട് എന്നാല്‍ ഹൃദയംഗമമായ അടുപ്പത്തോടെ അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. ലളിതമായി പറയുന്നവയാണ് മനസ്സില്‍ തറഞ്ഞ് കയറുക എന്ന പ്രതിഭയുടെ സത്യം തെളിഞ്ഞു കിട്ടിയ ഒരാളായിരുന്നല്ലോ റേ.

തന്നെയുമല്ല, അതി മനോഹരമായ രേഖാചിത്രങ്ങളുടെ അകമ്പടിയോടെയാണ് ഫെലുദാക്കഥകള്‍ റേ തയാറാക്കിയത്. അനുഗൃഹീത ചിത്രകാരനായിരുന്ന അദ്ദേഹത്തിന്റെ ജീവ? തുളുമ്പുന്ന വരകള്‍ ഫെലുദായുടെയും തോപ്സെയുടേയും മറ്റ് കഥാപാത്രങ്ങളുടെയുമെല്ലാം മായാത്ത ചിത്രങ്ങളായി അനുവാചകരുടെ മനം കവര്‍ന്നു. പുസ്തകം വായിയ്ക്കുമ്പോള്‍ സിനിമ കാണുന്ന അനുഭൂതി പകരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

1970 ല്‍ മുതിര്‍ന്നവര്‍ക്കുള്ള മാസികയായ ദേശില്‍ ഫെലുദാ പ്രത്യക്ഷപ്പെട്ടു. 1970 നും 1992നും ഇടയ്ക്ക് പത്തൊമ്പതു കഥകള്‍ ദേശിന്റെ ദുര്‍ഗാ പൂജാ പതിപ്പില്‍ പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. മുപ്പത്തിനാലു കഥകളള്‍ ബാക്കി പതിനഞ്ചിലെ പതിന്നാലും സന്ദേശിലും ആനന്ദമേള എന്ന മറ്റൊരു കുട്ടികള്‍ക്കായുള്ള മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു.

മൂന്നാമത്തെ പ്രധാന കഥാപാത്രമായ ലാല്‍ മോഹന്‍ ഗാംഗുലി അഥവാ ജടായു രംഗപ്രവേശം ചെയ്യുമ്പോള്‍ ഫെലുദാ കഥകള്‍ കുട്ടികള്‍ മാത്രമല്ല, അവരുടെ മാതാപിതാക്കന്മാരും വളരെ താല്‍പ്പര്യത്തോടെ വായിച്ചു തുടങ്ങിയിരുന്നു. 1971 ലാണ് ജടായു ഫെലുദാക്കഥകളില്‍ പറന്നിറങ്ങിയത്. ജടായു തമാശക്കാരനും നമ്മുടെ സാഗ? കോട്ടപ്പുറത്തിനെപ്പോലെയുള്ള ഒരെഴുത്തുകാരനുമായിരുന്നു. മ-ത്തരങ്ങ? കാണിച്ച് തമാശയുണ്‍ാക്കലായിരുന്നു ജടായുവിന്റെ രീതി, പലപ്പോഴും ഇത് ഫെലുദായെ അലോസരപ്പെടുത്തിയിരുന്നുവെങ്കിലും. റേ ചെറുപ്പത്തി? താമസിച്ചിരുന്ന ഗ?പാ? എന്ന സ്ഥലത്താണ് ജടായുവിനും അദ്ദേഹം വീടൊരുക്കിയത്. സുവ?ണ്ണക്കോട്ടയിലായിരുന്നു ആദ്യം ജടായുവിന്റെ ചിറകടിയുയ?ന്നത്. പിന്നീട് അദ്ദേഹം ഫെലുദായ്ക്കും തോപ്സെയ്ക്കുമൊപ്പം സ്ഥിരക്കാരനായി. റേ നി?മ്മിച്ച രണ്‍് ഫെലുദാ സിനിമകളിലും (സുവ?ണ്ണക്കോട്ട ? 1974, ജയ് ബാബാ ഫെലുനാഥ് ? 1978 ) ജടായു ഉണ്‍ായിരുന്നു. സൌമിത്ര ചാറ്റ?ജി ഫെലുദയായും സന്തോഷ് ദത്ത ജടായു ആയും സിദ്ധാ?ഥ ചാറ്റ?ജി തോപ്സെ ആയും വേഷമിട്ട ഈ സിനിമക? വളരെ പ്രശസ്തമാണ്. റേയുടെ മരണ ശേഷം സന്ദീപ് റെ നി?മ്മിച്ച ടി വി സീരിയലിലും ( കാഠ്മണ്ഡുവിലെ കഥക? ) മറ്റ് ഫെലുദ സിനിമകളിലും ജടായു തീ?ച്ചയായും ഉണ്‍ായിരുന്നു.

1. ഫെലുദാ? ഗോയ്ന്ദഗിരി
2. ബാദ്ഷാഹി അംഗ്ടി (ദ എമ്പറേഴ്സ് റിംഗ്)
3. കൊയിലാഷ് ചൌധുരീ? പഥോ? (കൈലാഷ് ചൌധുരീസ് ജുവ?)
4. ശെയാ? ദേബൊതാ രഹസ്യ (ദ അനുബിസ് മിസ്റററി)
5. ഗാംഗ്ടോകി ഗൊന്ദഗോ? (ട്രബി? ഇ? ഗാംഗ്ടോക്)
6. സോണാ? കില്ല (ദ ഗോ?ഡ? ഫോ?ട്രസ്സ്)
7. ബാ?ഷോ രഹസ്യ (എ മിസ്ററീരിയസ് കേസ്, ദ മിസ്റററി ഓഫ് ദ കാ?ക്കാ മെയി?)
8. ഘു? ഘുടിയാ? ഘടോന (ദ ലോക്ഡ് ചെസ്ററ്)
9. റോയ? ബംഗാ? രഹസ്യ (ദ റോയ? ബംഗാ? മിസ്റററി)
10. സമ്മദറേ? ചാബി (ദ കീ)
11. ജൊയ് ബാബ ഫെലുനാഥ് (ദ മിസ്റററി ഓഫ് ദ എലിഫന്റ് ഗോഡ്)
12. ബോംബെയ? ബോംബെറ്റെ (ദ ബുക്കാനീ?സ് ഓഫ് ബോംബെ)
13. ഗോരോസ്ഥാനെ സാബ്ധാ? (ട്രബി? ഇ? ദ ഗ്രേവ് യാ?ഡ്)
14. ചിന്നാമാസ്ററ? അഭിശാപ് (ദ കെഴ്സ് ഓഫ് ദ ഗോഡെസ്സ്)
15. ഹത്യാപുരി (ദ ഹൌസ് ഓഫ് ഡെത്ത്)
16. ഗോലോക് ധാം രഹസ്യ (ദ് മിസ്റററി അറ്റ് ഗോലോക് ലോഡ്ജ്)
17. ജാദോ കണ്ഡോ കാഠ്മണ്ഡ് തെ (ദ ക്രിമിന? സ് ഓഫ് കാഠ്മണ്ഡു)
18. നെപ്പോളിയനേ? ചിഠി (നെപ്പോളിയ?സ് ലെറ്റ?)
19. ടിന്റോറെറ്റ? ജിഷു (ടിന്റോറെറ്റേ?സ് ജീസസ്സ്)
20. അംബ?സെ? അന്ത?ദ്ധാ? രഹസ്യ (ദ ഡിസപ്പിയറ?സ് ഓഫ് അംബ?സെ?)
21. ജഹാംഗീറേ? സ്െവാ?ണോ മുദ്ര (ദ ഗോ?ഡ് കോയി?സ് ഓഫ് ജഹാംഗി?)
22. എബ? കണ്ഡോ കേദാ?നാഥേ (െ്രെകം ഇ? കേദാ?നാഥ്)
23. ബോസ് പുക്കുറെ ഖൂ? ഖരാബി (ദ ആചാര്യ മ?ഡ? കേസ്)
24. ഡാ?ജിലിംഗ് ജോംജൊമാത് (ഡേഞ്ച? ഇ? ഡാ?ജിലിംഗ്)
25. അപ്സരാ തിയേറ്ററെ മാം ല (ദ കേസ് ഓഫ് ദ അപസരാ തിയേറ്റ?)
26. ഭുസ്വ?ഗ്ഗൊ ഭയങ്ക? (പെരി? ഇ? പാരഡൈസ്)
27. ശകുന്തോള കണ്‍ ഹാ? (ദ നെക്ളേസ് ഓഫ് ശകുന്തള)
28. ലണ്‍നെ ഫെലുദാ (ഫെലുദാ ഇ? ലണ്‍?)
29. നയോ? രഹസ്യ (ദ മിസ്റററി ഓഫ് നയ?)
30. ഗോലാപി മുക്തോ രഹസ്യ (ദ മിസ്റററി ഓഫ് ദ പിങ്ക് പേ?)
31. ഡോ മു?ഷി? ഡയറി (ഡോ. മു?ഷീസ് ഡയറി)
32. കൈലാഷേ കേലേ? കരി (എ കില്ല? ഇ? കൈലാഷ്)
33. ഗോസായി?പൂ? സ?ഗരം (ദ മിസ്റററി ഓഫ് ദ വാക്കിംഗ് ഡെഡ്)
34. റോബ?ട്ട് സണേ? റൂബി (റോബ?ട് സ?സ് റൂബി)
35. ഇന്രേ്ദാജാ? രഹസ്യ (ദ മാജിക്ക? മിസ്റററി)

ഇത്രയും പുസ്തകങ്ങളാണ് ഫെലുദാ സിരീസി? റേ എഴുതിയിട്ടുള്ളത്. പ്രമുഖ വിവ?ത്തകയായ ശ്രീമതി ചിത്രിതാ ബാനെ?ജി 1988 ? ആദ്യ വിവ?ത്തനം പുറത്തിറക്കി. ദ അഡ്വെഞ്ചേ?സ് ഓഫ് ഫെലുദാ എന്ന പേരിലിറങ്ങിയ ഈ ആദ്യ സംരംഭത്തി? പ്രധാനപ്പെട്ട നാലു വലിയ ഫെലുദാ കഥകളാണ് ഉ-ായിരുന്നത്.


ചില ഫെലുദാ ചിത്രങ്ങള്‍


Photo #1 - Not Applicable - Samakaalikam - SATYAJITRAY
 
Photo #2 - Not Applicable - Samakaalikam - SATYAJITRAY
 
Photo #3 - Not Applicable - Samakaalikam - SATYAJITRAY
 
- dated 17 Jun 2011


Comments:
Keywords: Not Applicable - Samakaalikam - SATYAJITRAY Not Applicable - Samakaalikam - SATYAJITRAY,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
131020202stamp
നാളുകള്‍ എണ്ണപ്പെട്ട് തപാല്‍ സ്ററാമ്പുകള്‍
തുടര്‍ന്നു വായിക്കുക
kardinalmarcleemis
മാര്‍ ക്ളീമീസ് കര്‍ദ്ദിനാളായി അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
vaticanaskerala
കേരളപ്രഭയില്‍ വത്തിക്കാന്‍ ; മാര്‍ ക്ളീമീസ് ഇന്നു കര്‍ദ്ദിനാളാവും
തുടര്‍ന്നു വായിക്കുക
mukkoor
പ്രാര്‍ഥനയില്‍ മുഴുകി, ഓക്സിയോസ് വിളികളുമായി മുക്കൂര്‍
തുടര്‍ന്നു വായിക്കുക
radio announcement
സംഗീതസാന്ദ്രലയവുമായി പ്രവാസിഓണ്‍ലൈന്‍ .. .. ..

പ്രിയ വായനക്കാരാ

കഴിഞ്ഞ പതിനാലു മാസങ്ങളായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദിനംപ്രതി വായനയുടെ വസന്തമൊരുക്കിയ .......... തുടര്‍ന്നു വായിക്കുക
Easter message
ലോകം ഉയിര്‍പ്പു തിരുനാളിന്റെ അനുസ്മരണയില്‍
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിതനായതിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ൈ്രകസ്തവ സമൂഹം ..................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us