Today: 23 Oct 2017 GMT   Tell Your Friend
Advertisements
പ്രാര്‍ഥനയില്‍ മുഴുകി, ഓക്സിയോസ് വിളികളുമായി മുക്കൂര്‍
Photo #1 - Not Applicable - Samakaalikam - mukkoor
മുക്കൂര്‍ (മല്ലപ്പള്ളി): നിയുക്ത കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ ജന്മനാടും ഏറെക്കാലത്തെ കര്‍മഭൂമിയുമെല്ലാം ഇന്നു പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ്. പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയില്‍നിന്നു മലങ്കര കത്തോലിക്കാ സഭയുടെ പിതാവും തലവനുമായ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ കര്‍ദിനാള്‍ പദവി സ്വീകരിക്കുന്ന ആ ധന്യനിമിഷത്തില്‍ നാടൊന്നാകെ പിതാവിനു ഓക്സിയോസ് (ഇവന്‍ യോഗ്യന്‍) വിളിക്കും.

മാര്‍ ക്ളീമിസ് പിതാവിന്റെ കര്‍മമണ്ഡലമേറെയും ജന്മനാടായ മല്ലപ്പള്ളി മുക്കൂര്‍ പ്രദേശം ഉള്‍പ്പെടുന്ന മേഖലയായിരുന്നു. മേല്പട്ട സ്ഥാനത്തും ആര്‍ച്ച്ബിഷപ്പായും മേജര്‍ ആര്‍ച്ച് ബിഷപ്പായും ഇപ്പോള്‍ കര്‍ദിനാളായും അദ്ദേഹം തന്റെ നാടിന്റെ പ്രിയപ്പെട്ടവനായി.

മാതൃ ഇടവകയായ മുക്കൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ വിപുലമായ ആഘോഷ പരിപാടികള്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിനു പള്ളിയില്‍ കൃതജ്ഞതാ ബലിയര്‍പ്പണം. തുടര്‍ന്നു വത്തിക്കാനിലെ തിരുക്കര്‍മങ്ങളുടെ തത്സമയ സംപ്രേഷണം. വൈകുന്നേരം മധുരവിതരണം. ആഘോഷങ്ങളുടെ ഭാഗമായി കൊടിതോരണങ്ങളാലും മുത്തുക്കുടകളാലും മുക്കൂറും പരിസരവും അലംകൃതമാക്കി. നിയുക്ത കര്‍ദിനാളിന് ആശംസകളര്‍പ്പിച്ചുകൊണ്ടുള്ള വിവിധ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. പരിപാടികള്‍ക്കു സഹവികാരി ഫാ.തോമസ് അങ്ങാടിയിലും കമ്മിറ്റിയംഗങ്ങളും നേതൃത്വം നല്കും. ശുശ്രൂഷകളില്‍ പങ്കെടുക്കാനായി മാര്‍ ക്ളീമിസ് ബാവയുടെ സഹോ ദരങ്ങളും കുടുംബാംഗങ്ങളും വത്തിക്കാനിലെത്തിയിട്ടുണ്ട്. മാതൃരൂപതയായ തിരുവല്ല അതിരൂപതയില്‍നിന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ വൈദികരും വിശ്വാസികളുടെ പ്രതിനിധികളും ശുശ്രൂഷകളില്‍ സംബന്ധിക്കുന്നുണ്ട്.
- dated 23 Nov 2012


Comments:
Keywords: Not Applicable - Samakaalikam - mukkoor Not Applicable - Samakaalikam - mukkoor,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kardinalmarcleemis
മാര്‍ ക്ളീമീസ് കര്‍ദ്ദിനാളായി അഭിഷിക്തനായി
തുടര്‍ന്നു വായിക്കുക
vaticanaskerala
കേരളപ്രഭയില്‍ വത്തിക്കാന്‍ ; മാര്‍ ക്ളീമീസ് ഇന്നു കര്‍ദ്ദിനാളാവും
തുടര്‍ന്നു വായിക്കുക
SATYAJITRAY
ഫെലുദാ അല്ലെങ്കില്‍ ഫെലുച്ചേട്ടന്‍
തുടര്‍ന്നു വായിക്കുക
radio announcement
സംഗീതസാന്ദ്രലയവുമായി പ്രവാസിഓണ്‍ലൈന്‍ .. .. ..

പ്രിയ വായനക്കാരാ

കഴിഞ്ഞ പതിനാലു മാസങ്ങളായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ദിനംപ്രതി വായനയുടെ വസന്തമൊരുക്കിയ .......... തുടര്‍ന്നു വായിക്കുക
Easter message
ലോകം ഉയിര്‍പ്പു തിരുനാളിന്റെ അനുസ്മരണയില്‍
ദൈവപുത്രനായ യേശുക്രിസ്തു ഉത്ഥിതനായതിന്റെ അനുസ്മരണയുമായി ലോകമെമ്പാടുമുള്ള ൈ്രകസ്തവ സമൂഹം ..................തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us