Today: 14 Apr 2021 GMT   Tell Your Friend
Advertisements
സാംസങ് മേധാവിക്ക് തടവ് ശിക്ഷ
Photo #1 - Other Countries - Finance - 19120214samsung

സോള്‍: സാംസങ് വ്യവസായസ്ഥാപന മേധാവി ലീ ജെയ് യോങ്ങിന് രണ്ടരവര്‍ഷം തടവ്. ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ അധികാരത്തില്‍നിന്ന് പുറത്താക്കുന്നതിലേക്ക് നയിച്ച കൈക്കൂലിക്കേസിലാണ് ശിക്ഷ.

2019~ല്‍ ലീ നല്‍കിയ അപ്പീല്‍ പരിഗണിച്ച സോള്‍ ഹൈക്കോടതി കീഴ്ക്കോടതിയുടെ വിധ ശരിവയ്ക്കുകയായിരുന്നു. സാംസങ്ങിലെ അധികാര കൈമാറ്റം സുഗമമാക്കാനും കമ്പനിക്ക് കീഴിലുള്ള രണ്ട് സ്ഥാപനങ്ങളുടെ ലയനം നടത്താനുമായി 2015~ല്‍ അന്നത്തെ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹൈക്കും സൂഹൃത്ത് ചോയി സൂണ്‍ സിലിനും 114 കോടി രൂപയോളം കൈക്കൂലി നല്‍കിയെന്നാണ് കേസ്.

2017~ല്‍ കൈക്കൂലിക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനാല്‍ ഹൈയ്ക്കൊപ്പം ലീയെയും കോടതി വിചാരണചെയ്ത് ജയിലലടിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്കായിരുന്നു ജയില്‍ ശിക്ഷ. പിന്നീട് 2019~ല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി അദ്ദേഹം ജാമ്യത്തിലിറങ്ങി. കൈക്കൂലി കേസ് കൂടാതെ ലീയുടെ പേരില്‍ വിദേശത്തെ സ്വത്തു മറച്ചുവെക്കല്‍, സാമ്പത്തിക തിരിമറി തുടങ്ങിയ കേസുകളുമുണ്ട്.
- dated 19 Jan 2021


Comments:
Keywords: Other Countries - Finance - 19120214samsung Other Countries - Finance - 19120214samsung,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us