Today: 21 Sep 2018 GMT   Tell Your Friend
Advertisements
തായ് ഗുഹയില്‍ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു
Photo #1 - Other Countries - Otta Nottathil - 107201810
ബാങ്കോക്ക്: തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെയും അവരുടെ ഫുട്ബോള്‍ കോച്ചിനെയും രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതുവരെ എട്ടു കുട്ടികളെയാണ് പുറത്തെത്തിച്ചിട്ടുള്ളത്.

കഴിഞ്ഞ ജൂണ്‍ 23ന് തായ്ലന്‍ഡിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെടുന്നത്. അന്നേദിവസം വൈകിട്ടാണ് ഫുട്ബോള്‍ പരിശീലനത്തിനു ശേഷം ഉത്തര തായ്ലന്‍ഡിലെ ചിയാങ് റായ് മേഖലയിലുള്ള താം ലുവാങ് ഗുഹയ്ക്കുള്ളില്‍ ഇവര്‍ കയറിയത്. കൗമാരക്കാരായ 12 കുട്ടികളും അവരുടെ 25 വയസുള്ള കോച്ചും അടങ്ങുന്ന സംഘമാണ് വിനോദയാത്രയെന്ന പോലെ ആവേശത്തോടെ ഗുഹ കാണാന്‍ പോയത്. ഇവര്‍ ഉള്ളില്‍ കയറിയ ഉടന്‍ മഴ പെയ്തതിനെത്തുടര്‍ന്നാണ് കുട്ടികളും കോച്ചും അകത്തു കുടുങ്ങിയത്. പത്താം ദിവസമാണ് ഗുഹയുടെ നാലു കിലോമീറ്റര്‍ ഉള്ളില്‍ ഇവരെ കണ്ടെത്തിയത്.

90 നീന്തല്‍ വിദഗ്ധരടങ്ങുന്ന സംഘമാണ് കുട്ടികളെ രക്ഷിക്കാനായി ഗുഹയ്ക്കുള്ളിലെത്തിയത്. ഈ പ്രത്യേകസംഘത്തില്‍ 50 പേര്‍ തായ് നാവികസേനാംഗങ്ങളും 40 പേര്‍ വിദേശികളുമാണ്. അടിയൊഴുക്കും ആഴമുള്ള ചെളിക്കുണ്ടുകളും വെള്ളക്കെട്ടുകളും മാത്രമല്ല ചില ഇടങ്ങളില്‍ ഒരാള്‍ക്ക് പോലും നേരെ ചൊവ്വേ നടന്നുപോകാനാകില്ല. ഈ ദുഷ്കരമായ പാതയിലൂടെയാണ് അതിസാഹസികമായി രക്ഷാപ്രവര്‍ത്തകര്‍ നാലു കുട്ടികളെ സുരക്ഷിതമായി ഗുഹയ്ക്ക് പുറത്തെത്തിച്ചത്.

ഇരുട്ടു മാത്രമുള്ള ഇടുങ്ങിയ പാതകളിലൂടെ വേഗത്തില്‍ നടന്നു നീങ്ങാനാകില്ല. ചെളി നിറഞ്ഞിരിക്കുന്നതിനാല്‍ വീതിയേറിയ ഇടമാണെങ്കിലും വേഗത്തില്‍ നടക്കാനാകില്ല. ഇങ്ങനെ ദുര്‍ഘടങ്ങള്‍ ഏറെയായിരുന്നു. ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഓക്സിജന്‍ സിലിണ്ടര്‍ മാറ്റിയതിനു ശേഷം മാത്രമേ ചില ഇടുങ്ങിയ പാതയിലൂടെ നടക്കാനായൊള്ളൂ.

കുട്ടികള്‍ ഗുഹയിലകപ്പെട്ട ശേഷം ഇവിടെ ജലനിരപ്പ് ഏറ്റവും താഴ്ന്നത് ഇന്നലെയായിരുന്നു. ഇനിയും കാത്തിരുന്നാല്‍ മഴ ശക്തമാകുകയും കുട്ടികളുടെ നില അപകടത്തിലാകുകയും ചെയ്യുമെന്ന ഭീതിയിലായിരുന്നു എല്ലാവരും. ആ ഭീതിയൊഴിഞ്ഞു. നാലു കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചതോടെ പ്രതീക്ഷയിലാണ് എല്ലാവരും.

ഗുഹയില്‍ നിന്ന് കുട്ടിയെ താങ്ങിയെടുത്തു രക്ഷപ്പെടുത്തുന്ന രക്ഷാപ്രവര്‍ത്തകര്‍. പാറയിടുക്കിലൂടെ നുഴഞ്ഞും ഗുഹയ്ക്കുള്ളിലെ ചെളി നിറഞ്ഞ വെള്ളത്തിലൂടെ നീന്തിയും പാറക്കല്ലുകള്‍ക്ക് മുകളിലൂടെ നിരങ്ങിയും ഉയരത്തിലുള്ള പാറക്കെട്ടില്‍ നിന്ന് കയറില്‍ തൂങ്ങിയുമൊക്കെ അതിസാഹസികമായാണ് നീന്തല്‍ വിദഗ്ധരുടെ രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തകര്‍ എത്രയേറെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നു ഈ വിഡിയോ കാണിച്ചു തരുന്നുണ്ട്.

രാത്രി കനത്ത മഴ പെയ്തിട്ടും രക്ഷാപ്രവര്‍ത്തകര്‍ അവരുടെ ഉദ്യമത്തില്‍ നിന്നു പിന്‍മാറിയിട്ടില്ല. വെള്ളം ഗുഹയ്ക്കുള്ളില്‍ നിന്നു പുറത്തേക്ക് ഇപ്പോഴും പമ്പ് ചെയ്തു കളയുന്നുണ്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നു പറയുന്നു രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഏകോപനചുമതലയുള്ള ഉദ്യോഗസ്ഥന്‍ നരോങ് സാക്ക് ഒസാട്ടനകൊണ്‍.
- dated 10 Jul 2018


Comments:
Keywords: Other Countries - Otta Nottathil - 107201810 Other Countries - Otta Nottathil - 107201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us